തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും സൂക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും സൂക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം
കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടൂീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം.
അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ചു മൂടിയ ശേഷം ഭാരമുളള വസ്തുുക്കള്‍ ഉപയോഗിച്ചു വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. രണ്ടു മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്ക് ശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. കാലിത്തീറ്റയായി യൂറിയ ചേര്‍ത്ത വൈക്കോല്‍ ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.
2) കന്നുകാലികള്‍ക്ക് കൊടുക്കുന്ന തീറ്റ വസ്തുക്കള്‍ പെട്ടെന്നു മാറ്റരുത്. പുതിയ തീറ്റ വസ്തുക്കള്‍ കുറേശെയായിട്ടു വേണം കൊടുത്തു തുടങ്ങാന്. 2 മുതല്‍ 3 ആഴ്ച കൊണ്ട് വേണം പുതുതായി കൊടുത്തു തുടങ്ങുന്ന തീറ്റകള്‍ ആവശ്യമായ അളവിലേക്ക് എത്തിക്കുവാന്‍.
3) നീണ്ടു കട്ടി കൂടിയ, തണ്ടുള്ള പുല്ലുകളും ഇലകളും ഏകദേശം ഒന്നര ഇഞ്ചു നീളത്തില്‍ മുറിച്ചു നല്‍കുന്നതാണ് നല്ലത്.
4) പയറു വര്‍ഗ ചെടികള്‍ പുല്ലിനോടൊപ്പമോ, വൈക്കോലിനോടൊപ്പമോ ഇടകലര്‍ത്തി നല്‍കണം.
5) പാലില്‍ രുചി വ്യത്യാസം ഉണ്ടാക്കാന്‍ സാധ്യതയുള്ള പുല്ലിനങ്ങള്‍, സൈലേജ് എന്നിവ കറവയ്ക്ക് ശേഷം വേണം നല്‍കാന്‍.
6) ധാതു ലവണ മിശ്രിതത്തില്‍ ഉപ്പ് ചേര്‍ന്നിട്ടില്ലെങ്കില്‍ അതു ചേര്‍ത്തു കൊടുക്കണം.
7) കന്നു കാലികള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment