കുഞ്ഞന്‍ ഷിവാവയും ഭീകരന്‍ ഗ്രേറ്റ് ഡെയ്‌നും

കണ്ടാല്‍ പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍ ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്

By ശ്രുതി മോനിഷ
2023-09-19

കണ്ടാല്‍  പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍  ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത ഇനത്തിലുള്ള നായ്ക്കളെ വളര്‍ത്തുന്നയാളാണ് കോഴിക്കോട് പാറോപ്പടിയിലുള്ള വിമല്‍ കെ.ടി. നിലവില്‍ 15 ബ്രീഡുകളാണ് വിമലിന്റെ കെടി പെറ്റ്‌സിലുള്ളത്. ഗ്രേറ്റ് ഡെയ്ന്‍, ലാബ്രഡോര്‍, ഡാഷ് ഹണ്ട്, ഫ്രഞ്ച് ബുള്‍ഡോഗ്, ജാക്ക് റെസ്സല്‍, ചിഹുവാഹുവാ (ശിവാവ,), ഷിറ്റ്‌സു, ബീഗിള്‍, ഷിത്സു അങ്ങനെ പലതും.

കുഞ്ഞന്‍ താരം ഷിവാവ  

ഭീകരന്‍ ഗ്രേറ്റ് ഡെയ്ന്‍

കേരളത്തില്‍ വലിയ രീതിയില്‍ പ്രചാരം കിട്ടിയിട്ടില്ലാത്ത ഇനമാണ് ഷിവാവ. ചിഹുവാഹുവ അല്ലെങ്കില്‍ മലയാളികള്‍ കൂടുതലായും ഷിവാവ എന്നു പറയുന്ന ഇനം. മെക്‌സിക്കന്‍ സംസ്ഥാനമായ ചിഹുവാഹുവയുടെ പേരിലാണിത് അറിയപ്പെടുന്നത്. ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഈ നായ്കളുണ്ടാകൂ. ഈയിനത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ വിമലിന്റെ കൈയിലുണ്ട്. കണ്ടാല്‍ ആരുമൊന്നു പേടിക്കുന്ന ഗ്രേറ്റ് ഡെയ്‌നാണ് കൂട്ടത്തില്‍ രാജാവ്. നല്ല ശരീരവലിപ്പമുളളതാണ് ഈയിനം. ഊട്ടിയിലെ ബ്രീഡറായ രാജേന്ദ്രന്‍ എന്നയാളുടെ കെന്നലില്‍ നിന്നാണ് ഇവനെ സ്വന്തമാക്കുന്നത്. പല വിഭാഗത്തിലുളള ഗ്രേറ്റ് ഡെയ്‌നുകളുണ്ട്, ഹാര്‍ലിക്വീന്‍, മെര്‍ലിക്വീന്‍ അങ്ങനെ പോകുന്നു അവ, ഇതില്‍ മികച്ച മൂന്നിനങ്ങള്‍ എന്റെ കൈവശമുണ്ട് - വിമല്‍ പറയുന്നു. ഫ്രഞ്ച് ബുള്‍ഡോഗിനാണെങ്കില്‍  മനുഷ്യരുമായി അടുത്ത ബന്ധം ആവശ്യമാണ്.  മറ്റൊന്ന് ജാക്ക് റെസ്സല്‍ എന്ന ബ്രിട്ടീഷ് ഇനമാണ്. ഇവയെ പ്രധാനമായും വെളുത്ത മിനുസമുള്ള രോമങ്ങളുള്ളതായിട്ടാണ് കാണപ്പെടുക. ഇനി മറ്റൊരാള്‍ ഡാഷ് ഹണ്ടാണ്, കുറിയ കാലുകളും നീളമുള്ള ശരീരവുമുള്ള  വേട്ടനായയാണ് ഡാഷ്. ജര്‍മനിയാണ് ഇവരുടെ സ്വദേശം കുട്ടികള്‍ക്ക് ഓമനിച്ചു വളര്‍ത്താനും ഗാര്‍ഡ് ഡോഗായും ഇവയെ ഉപയോഗിക്കാം. നല്ല നീളന്‍ രോമങ്ങളൊക്കെയായി ഓമനത്തമുള്ളവയാണ് ഷിത്സു എന്നയിനം, വീട്ടിനകത്തൊക്കെ ഓമനിച്ചു വളര്‍ത്താവുന്നവയാണിവ.

പരിചരണം

നമ്മുടെ സാമ്പത്തിക സ്ഥിതിക്കും സൗകര്യത്തിനും താത്പര്യത്തിനും അനുസരിച്ചാണ് ഏതിനം നായയെ വളര്‍ത്തണമെന്ന് തീരുമാനിക്കുന്നത്.  ഓരോ  ജനുസ്സിനും അതിന്റേതായ സ്വഭാവവിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും, ഗുണ-ദോഷങ്ങളുമുണ്ട്. ഇതെല്ലാം മനസിലാക്കി വേണം നായ്ക്കളെ വാങ്ങി വളര്‍ത്താന്‍. ജനിച്ചതു മുതല്‍ കൃത്യമായ സമയങ്ങളില്‍ വെറ്റിനറി പരിശോധനകള്‍ നടത്തുകയും കുത്തിവെയ്പ്പ് എടുക്കുകയും വേണം. രോമം കൂടുതലുള്ള ഇനങ്ങളെ കൃത്യമായി കുളിപ്പിക്കുകയും അവ വെട്ടിയൊതുക്കി വൃത്തിയാക്കുകയും വേണം.  അണുബാധയൊഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ ട്രിം ചെയ്യണം. കൂടും പരിസരവും , ചീര്‍പ്പ്, തോര്‍ത്ത്, ഷാംപൂ, തുടങ്ങിയവ എപ്പോഴും വൃത്തിയില്‍ സൂക്ഷിക്കുക. ചെള്ളു വരാതെ ശ്രദ്ധിക്കണം. ഇതിനുള്ള   മരുന്നുകള്‍ ലഭ്യമാണ്.

ഭക്ഷണം  വ്യായാമം

നായ്ക്കളുടെ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം കഴിവതും നായകള്‍ക്കു കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എരിവ്, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി, ഒന്നും നായകള്‍ക്കു കൊടുക്കാന്‍ പാടില്ല. അതു പോലെ ചോക്ലേറ്റും ഒരിക്കലും കൊടുക്കരുത്, കുട്ടികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്ക് ചോക്ലേറ്റ് നല്‍കും. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും. മാര്‍ക്കറ്റില്‍ ധാരാളം കമ്പനികളുടെ നല്ല ഗുണനിലവാരമുളള ഡോഗ് ഫുഡ് വാങ്ങാന്‍ ലഭിക്കും. ഇടക്ക് ബീഫ്, ചിക്കന്‍, തുടങ്ങിയവ കൊടുക്കാം,  അതും ഉപ്പിടാതെ മഞ്ഞളിട്ട് വേവിച്ചു മാത്രം നല്‍കുക. ഭക്ഷണം പോലെ വ്യായാമവും നായ്ക്കള്‍ക്ക് ആവശ്യമാണ്. രാവിലെയും വൈകിട്ടും കുറച്ചു സമയമെങ്കിലും ഇവയെ തുറന്നു വിടണം. നമ്മുടെ വീടും സ്ഥലവും അനുസരിച്ച് വേണം നായ്ക്കളെയും തെരഞ്ഞെടുക്കാന്‍.

അധികം സ്ഥലമില്ലാത്തവര്‍ വലിയ വ്യായാമം ആവശ്യമില്ലാത്തയിനങ്ങളെ സ്വന്തമാക്കാന്‍ ശ്രദ്ധിക്കുക. ഞാന്‍ എല്ലാ  ഡോഗ്‌സിനെയും രാവിലെ 5.00 തുറന്നു വിടും,  ഓഫീസില്‍ പോകും മുന്‍പ് കൂട്ടിലാക്കും. വൈകിട്ട് വന്നു കഴിഞ്ഞാല്‍ 7.00 മുതല്‍ 12.30 വരെ എല്ലാരേയും തുറന്നു വിടും. കിടക്കാന്‍ നേരം ചെറുതിനെ എല്ലാം കൂട്ടിലാക്കി വലിയ ഇനത്തെ എല്ലാം തുറന്നു വിടും. അധികം വ്യായാമം ആവശ്യമില്ലാത്തയിനമാണെങ്കില്‍  കളിപ്പാട്ടങ്ങള്‍ നല്‍കി കളിക്കാന്‍ അവസരമൊരുക്കാം, അവര്‍ കൂടുതല്‍ എനെര്‍ജിറ്റിക്കായിരിക്കും.  

നായ്ക്കളോട് സ്‌നേഹം

നായ്ക്കളോട് സ്‌നേഹമില്ലാത്തവര്‍ അവയെ വാങ്ങി വളര്‍ത്താന്‍ നില്‍ക്കരുത്.  വീട്ടിലുള്ള ഒരാളുടെ മാത്രം താല്പര്യത്തിന് നായയെ വാങ്ങാതിരിക്കുക. അങ്ങനെ വാങ്ങി പിന്നീട് തെരുവില്‍ വലിച്ചെറിയുന്നവര്‍ ഏറെയാണ്. നല്ലൊരു നായ്ക്കുട്ടിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടുത്തപടി അവക്ക് ഒരു പേരിടുകയാണ്.  ഞാനിതൊരു ബിസിനസായി കാണുന്നില്ല,  ആവശ്യക്കാര്‍ വരുമ്പോള്‍ ഞാന്‍ ബ്രീഡിനെ കൊടുക്കാറുണ്ട്. ഞാനിതൊരു പാഷനായിട്ട് മാത്രമാണ് കാണുന്നത്. എനിക്കിവരെയെല്ലാം  പരിചരിച്ചു നടക്കാനിഷ്ട്ടമാണ് - വിമല്‍ തന്റെ നയം വ്യക്തമാക്കുന്നു.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs