പാലില്‍ നിന്നും ഇറച്ചിയില്‍ നിന്നും ആദായം

പശുവിന്‍ പാല്‍, എരുമപ്പാല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണത്തിലും മേന്മയിലും ഒരു തൂക്കം മുന്നിലാണ് ആട്ടിന്‍ പാല്‍.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-09-20

ആട്ടിന്‍ പാലിന്  വിപണിയില്‍  മോഹവിലയാണുള്ളത്. വെറ്ററിനറി സര്‍വ്വകലാശാലയിലെ ഫാമില്‍  ആട്ടിന്‍ പാല്‍ വിപണനം ചെയ്യുന്നത് ലിറ്ററിന് 80 രൂപ നിരക്കിലാണെങ്കില്‍ ലിറ്ററിന് 120 - 200 രൂപയ്ക്ക് ആട്ടിന്‍പാല്‍ വില്‍പ്പന നടത്തുന്ന വിപണന മിടുക്കുള്ള ആട് സംരംഭകരും ഇന്ന്  കേരളത്തിലുണ്ട്. ആട്ടിന്‍പാല്‍ കൂടുതല്‍  ആരോഗ്യദായകമാണെന്ന വിശ്വാസമാണ് ഈ ഉയര്‍ന്ന മൂല്യത്തിനടിസ്ഥാനം. ആട്ടിന്‍പാലിന്റെ വേറിട്ട ഗുണങ്ങള്‍  ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി വിപണനം ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. പശുവിന്‍ പാല്‍, എരുമപ്പാല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണത്തിലും മേന്മയിലും  ഒരു തൂക്കം മുന്നിലാണ് ആട്ടിന്‍ പാല്‍. 

ആട്ടിന്‍ പാലിന്റെ പോഷകമേന്മകള്‍ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. പശുവിന്‍ പാല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്, എന്നാല്‍ ഈ പാല്‍ അലര്‍ജിക്ക് കാരണമാവുന്ന മാംസ്യ തന്മാത്രകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടില്ല. ആട്ടിന്‍പാലിലെ കൊഴുപ്പ് കണികകളുടെ വലിപ്പം (മില്‍ക്ക് ഫാറ്റ് ഗ്ലോബുള്‍സ് )  പശുവിന്‍ പാലിലെ കൊഴുപ്പ് കണികകളുടെ പകുതി മാത്രമായതിനാല്‍  ദഹനം എളുപ്പത്തില്‍ നടക്കും. ദഹനശേഷി ഉയര്‍ന്നതായതിനാല്‍ ചെറിയ കുട്ടികള്‍, രോഗികള്‍,  പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്കെല്ലാം അഭികാമ്യം ആട്ടില്‍പ്പാല്‍ തന്നെ. മുലപ്പാലിലെ  പോഷക ,ജൈവിക ഗുണങ്ങളോടെ ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന പാലും ആടിന്റേത് തന്നെ.

പശുവിന്‍  പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലില്‍  മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (MUFA ) , പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്  (PUFA ) തുടങ്ങിയ ശരീരത്തിന് ഗുണകരമായ  അപൂരിത കൊഴുപ്പ് അമ്ലങ്ങളുടെയും, മീഡിയം ചെയിന്‍ ട്രൈ ഗ്ലിസറൈഡുകളുടെയും (MCT)  അളവ് ഉയര്‍ന്നതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങള്‍ തടയാനും ഇതുപകരിക്കും. ആട്ടിന്‍ പാലില്‍ കുറഞ്ഞ അളവില്‍ മാത്രമുള്ള ഒറോട്ടിക് ആസിഡ് (Orotic acid ) സാന്നിധ്യം കരളില്‍ കൊഴുപ്പടിഞ്ഞ് കൂടിയുണ്ടാവുന്ന ഫാറ്റി ലിവര്‍ സിന്‍ഡ്രോം അകറ്റാന്‍ ഉപകരിക്കും. ആട്ടിന്‍ പാലില്‍ അധിക അളവില്‍ അടങ്ങിയ ചില അമിനോ അമ്ലങ്ങള്‍ക്ക് രോഗകാരികളായ ബാക്ടീരിയകളെ അകറ്റി നിര്‍ത്താനുള്ള ആന്റിബയോട്ടിക് ഗുണം കൂടിയുണ്ടെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടിട്ടുണ്ട്. ആട്ടിന്‍ പാലിലെ ലാക്ടോഫെറിന്‍ മാംസ്യതന്മാത്രകള്‍ക്കും ഈ ഗുണമുണ്ട്. ആമാശയത്തിലെ അധിക അമ്ലത്വത്തെ / അസിഡിറ്റിയെ നിര്‍വീര്യമാക്കാനുള്ള ബഫറിങ് ഗുണവും ആട്ടിന്‍ പാലിനുണ്ട്.

ആട്ടിന്‍ പാലില്‍ സമൃദ്ധമായി അടങ്ങിയ  എല്‍. ഗ്‌ളുറ്റാമിന്‍ (L .Glutamine ) എന്ന അമിനോ അമ്ലമാണ് ഈ ഗുണത്തിന് നിദാനം . ശരീരത്തിന് ഏറെ ആവശ്യമായ ടോറിന്‍ (Taurine ) അമിനോഅമ്ലത്തിന്റെ അളവും ആട്ടിന്‍ പാലില്‍ ഏറെയുണ്ട് . ത്വക്കിന്റെയും, കണ്ണിന്റെയും ആരോഗ്യത്തിന് അനിവാര്യമായ ജീവകം എ , ജീവകം  സി, ബി, ഇ, ഡി, കെ, ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, തുടങ്ങിയ ധാതുജീവകങ്ങളുടെയുമെല്ലാം കലവറ കൂടിയാണ് ആട്ടില്‍പാല്‍ . മാത്രമല്ല, ഇന്ന് വിപണിയില്‍ ഏറെ പ്രിയമുള്ള എ - 2 തരത്തില്‍ പെട്ട  പാല്‍ കൂടിയാണ് ആടിന്റേത്. ഈ  ആരോഗ്യഗുണങ്ങള്‍  ഉപഭോക്താക്കളെ പരിചയപ്പെടുത്തിയ ശേഷം വിപണനം നടത്താന്‍ സാധിച്ചാല്‍ മികച്ച ആദായം  ആട്ടിന്‍ പാലില്‍ നിന്നും ലഭിയ്ക്കും എന്നതില്‍ സംശയമില്ല .

ആട്ടിറച്ചിയുടെ മികവ്  

മറ്റ് ഇറച്ചിമൃഗങ്ങളുടെ മാംസത്തെ  അപേക്ഷിച്ച് ആട്ടിറച്ചില്‍ പൂരിത കൊഴുപ്പിന്റെയും  കൊളസ്‌ട്രോളിന്റെയും അളവ് താരതമ്യേന കുറവാണ്.  മാത്രമല്ല ഉയര്‍ന്ന ദഹനശേഷിയും ആട്ടിറച്ചിക്കുണ്ട് ,ഇറച്ചിയുടെ ജൈവമൂല്യവും ഉയര്‍ന്നത് തന്നെ . കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കോപ്പര്‍, മഗ്‌നീഷ്യം, ഇരുമ്പ് , മംഗനീസ് തുടങ്ങിയ ധാതുലവണങ്ങളും ജീവകം എ, ബി,ഡി  എന്നിവയും സമൃദ്ധമായി ആട്ടിറച്ചിയിലുണ്ട് . കശാപ്പ് ചെയ്യുന്ന ഭക്ഷ്യയോഗ്യമായ ഉരുക്കളുടെ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസ്സിങ് ശതമാനം ( Dressing percentage ). ആടുകളില്‍ ഇത് ശരാശരി  45 -50 ശതമാനം വരെയാണ് . അതായത് 50 കിലോ ശരീരതൂക്കമുള്ള ഒരാടിനെ കശാപ്പ് ചെയ്താല്‍ അതില്‍ നിന്നും  25 കിലോയോളം ഭക്ഷ്യയോഗ്യമായ  എല്ലോട് കൂടിയ  മാംസം ലഭിക്കും. സിരോഹി,  ജമുനാപാരി തുടങ്ങിയ പേശി വളര്‍ച്ചാ നിരക്ക്   പൊതുവെ കൂടുതലുള്ള ആടുകളില്‍ ഡ്രസ്സിങ് ശതമാനം 55 ശതമാനം വരെയായിരിക്കും  . സൂപ്പ് നിര്‍മാണത്തിനും മറ്റുമായി  ആടിന്റെ മറ്റ് ശരീരഭാഗങ്ങള്‍ക്കും ആവശ്യക്കാരുണ്ട് .  തീറ്റപരിവര്‍ത്തന ശേഷി, വളര്‍ച്ച നിരക്ക്  തീറ്റച്ചിലവ്, ഇറച്ചിയുടെ ഗുണമേന്മ , ഡ്രസ്സിങ് ശതമാനം,  ഉപഭോക്താക്കളുടെ താല്പര്യം  എന്നിവ ചേര്‍ത്ത് പരിഗണിക്കുമ്പോള്‍  ഇറച്ചിക്കായി വളര്‍ത്തുന്ന   ആടുകളെ ഒരു വയസ്സ്  പ്രായമെത്തുമ്പോള്‍ തന്നെ  മാംസവിപണിയില്‍ എത്തിക്കുന്നതാണ് സംരംഭകന്  ലാഭകരം.

ആടുവളര്‍ത്തലില്‍ അക്കിടിപറ്റാതിരിക്കാന്‍

ഇടനിലക്കാരുടെ  ചൂഷണം ആട്  വളര്‍ത്തല്‍ വിപണന  മേഖലയില്‍  ശക്തമാണിന്ന്. ആടുകളെ വില്‍ക്കാന്‍ ശ്രമിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്.  തൂക്കവിലയേക്കാള്‍ പലപ്പോഴും നോക്കുവിലയാണ് കച്ചവടക്കാരും ഇടനിലക്കാരും ആടുകള്‍ക്ക് നിശ്ചയിക്കുന്നത്.  ആട്, ആട്- അനുബന്ധ ഉല്‍പ്പന്നങ്ങള്‍  വിപണിയില്‍ എത്തിക്കുമ്പോള്‍ ഇത്തരം കെണികളില്‍ വീഴാതെ കരുതേണ്ടതും പ്രധാനം.  ആടുകളെ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിലും ജനുസ്സുകളുടെ മേന്മയുടെ അടിസ്ഥാനത്തിലും മാത്രം വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം . വിപണനത്തിനായ് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്  തുടങ്ങിയ നവീന മാര്‍ഗ്ഗങ്ങള്‍ ഒക്കെയും  പ്രയോജനപ്പെടുത്താം  ആടിന്റെ വിപണിമൂല്യത്തെ തിരിച്ചറിഞ്ഞ് തന്റെ സംരംഭത്തെ  ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും,  വരുമാനത്തിന്റെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും, കൂട് നിര്‍മാണത്തില്‍ അടക്കമുള്ള ഉല്പാദനക്ഷമമല്ലാത്ത അധിക ചെലവുകള്‍ ഒഴിവാക്കാനും ഇടനിലക്കാരില്ലാതെ  വിപണി കണ്ടെത്താനും സാധിച്ചാല്‍ ആട് സംരംഭത്തില്‍ വിജയം നൂറ്റിയൊന്ന് ശതമാനം ഉറപ്പ്.

Leave a comment

പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs