തിരുവല്ല സ്വദേശികളായ സതീഷ് – രാജി ദമ്പതികളാണ് അമേരിക്കയിലും കൃഷിയും പൂന്തോട്ട പരിപാലനവുമായി മാതൃകയാകുന്നത്.
പിച്ചിയും സൂര്യകാന്തിയുമുള്‍പ്പെടെ വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞ
പൂന്തോട്ടം. പാറിപ്പറക്കുന്ന ശലഭങ്ങള്‍. ഇടയ്ക്ക് ഒന്നെത്തി നോക്കി കടന്നു
പോകുന്ന മുയല്‍ക്കുഞ്ഞുങ്ങള്‍. അടുക്കളത്തോട്ടത്തിലാണെങ്കില്‍ പയറും
പാവലും തക്കാളിയും തുടങ്ങി ഒട്ടനവധി പച്ചക്കറികള്‍. ഇതൊക്കെ കേരളത്തിലെ
വീടുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ പറഞ്ഞുവരുന്നത് അമേരിക്കയിലെ
ടെക്‌സസിലുള്ള മലയാളി ദമ്പതികളുടെ കൃഷി വിശേഷത്തെക്കുറിച്ചാണ്. തിരുവല്ല
സ്വദേശികളായ സതീഷ് – രാജി ദമ്പതികളാണ് അമേരിക്കയിലും കൃഷിയും പൂന്തോട്ട
പരിപാലനവുമായി മാതൃകയാകുന്നത്.
മെയ്ഡ് ഇന്‍ കേരള പൂന്തോട്ടം
വിവിധ ഇനത്തിലുള്ള റോസുകള്‍, കനകാംബരം, മുല്ല, രണ്ട് തരം പിച്ചി, ജമന്തി, വിവിധ ഇനം ചെമ്പരത്തികള്‍, ശംഖുപുഷ്പം കൂടാതെ ബ്ലാക്ക് ഐഡ് സൂസന്‍, കോസ്‌മോസ്, ശാസ്ത ഡെയ്‌സി, ആഫ്രിക്കന്‍ ഡെയ്‌സി, മംമ്‌സ്, സീനിയ, ബാച്ചെലെര്‍ ബട്ടണ്‍, വിവിധ ഇനത്തിലുള്ള ലില്ലികള്‍, ഡയന്തസ്, ഐസ് പ്ലാന്റ്, ബ്ലാങ്കറ്റ് ഫ്‌ലവര്‍, മാരിഗോള്‍ഡ്, കോറിയോപ്‌സിസ് തുടങ്ങിയവയാണ് ഇവരുടെ പൂന്തോട്ടത്തിലെ അംഗങ്ങള്‍. അമേരിക്കയിലെ കാലാവസ്ഥയില്‍ ഇവയെല്ലാം നല്ല പോലെ വളര്‍ന്നു പൂത്തുലഞ്ഞു നില്‍ക്കുകയാണ്. നമ്മുടെ നാട്ടിലെ ചെടികളില്‍ പലതും ഇക്കൂട്ടത്തിലുണ്ടെങ്കിലും ഇവയൊക്കെ വാങ്ങിയിരിക്കുന്നത് അമേരിക്കയില്‍ നിന്നാണെന്ന് രാജി പറയുന്നു. വീടുവയ്ക്കുമ്പോള്‍ തന്നെ അടുക്കളത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് ഇവിടുത്തെ രീതിയാണ്. അതിനാല്‍ മിക്കവാറുമെല്ലാ വീടുകളിലും പൂന്തോട്ടം ഉണ്ടാകാറുണ്ടെന്നും രാജി.
അടുക്കളത്തോട്ടവും സജീവം
വീട്ടിലേക്കുള്ള പച്ചക്കറികള്‍ വിളയുന്ന അടുക്കളത്തോട്ടം ഏതു സമയത്തും സജീവമാണ്. ഒരു അണുകുടുംബത്തിന് വേണ്ട അത്യാവശ്യം പച്ചക്കറികള്‍ തന്റെ അടുക്കളത്തോട്ടത്തില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ടെന്നാണ് രാജി പറയുന്നത്. കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്നത് വളരെ കുറവാണ്. പാവല്‍, കോവയ്ക്ക, വെണ്ടയ്ക്ക, പച്ചമുളക്, തക്കാളി, ബീന്‍സ്, പയര്‍, വെള്ളരി, പടവലം എന്നിവ ഇവരുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കുന്നു. പ്ലാന്റ് ഫുഡ്, വേപ്പെണ്ണ, ബ്ലൂം ബൂസ്റ്റര്‍ എന്നിവയാണ് വളമായി നല്‍കുന്നത്. ഇതിനു പുറമെ രാജി സ്‌പെഷ്യലായി തയ്യാറാക്കുന്ന പച്ചക്കറി വേസ്റ്റും കഞ്ഞിവെള്ളവും ചേര്‍ന്ന മിശ്രിതവും ചെടികള്‍ ആരോഗ്യത്തോടെ വളരാനും നല്ല പോലെ കായ്ക്കാനും സഹായിക്കുന്നു.
കൃഷി നല്‍കുന്ന മാനസികോല്ലാസം
ജോലിത്തിരക്കുകള്‍ക്കിടയില്‍ മാനസിക ഉല്ലാസത്തിനായിട്ടാണ് കൃഷിയിലേക്കും പൂന്തോട്ട പരിപാലനത്തിലേക്കും കടന്നതെന്നു രാജി പറയുന്നു. ഇലച്ചെടികള്‍ നിറഞ്ഞ ഗ്രീന്‍ ഗാര്‍ഡന്‍സാണ് അമേരിക്കയിലെ മിക്ക വീടുകളിലുമുള്ളത്. എന്നാല്‍ പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ടു തന്റെ മുറ്റത്ത് ഏറെയും പൂച്ചെടികളാണെന്നും രാജി പറയുന്നു. ഇവയുടെ പരിപാലനവും മറ്റുമൊക്കെ രാജിയും സതീഷും തന്നെയാണ് നോക്കുന്നത്. കൂടാതെ അയല്‍വാസികള്‍ക്കും കൃഷിക്ക് വേണ്ടുന്ന എല്ലാ സഹായവും ഇവര്‍ ചെയ്തു നല്‍കാറുണ്ട്. മൈ സ്‌പേയ്‌സ് ബൈ രാജി സതീഷ് എന്ന യുട്യൂബ് ചാനലിലൂടെ കൃഷി അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ക്രിഷ് നായരും കൃഷി കാര്യങ്ങളിലും പൂന്തോട്ട പരിപാലനത്തിലും ഇവര്‍ക്കൊപ്പം കൂടാറുണ്ട്. മകള്‍ നാലു വയസുകാരി അഥീന നായരുടെ പ്രിയപ്പെട്ട കളിസ്ഥലം പൂന്തോട്ടം തന്നെയാണ്.
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment