അഞ്ജുവിന്റെ പൂന്തോട്ടം അല്‍പ്പം വ്യത്യസ്തം

വീട്ടുമുറ്റം നിറയെ പൂക്കള്‍ അവ അഴകിനൊപ്പം വരുമാനം കൂടി നല്‍കിയാലോ…? അധ്യാപികയില്‍ നിന്ന് പൂച്ചെടി കൃഷിയിലേക്കെത്തിയ അഞ്ജു കാര്‍ത്തികയ്ക്ക് പറയാനുള്ളത് പൂച്ചെടികളിലെ വിജയഗാഥയാണ്.

By നൗഫിയ സുലൈമാന്‍

വീട്ടുമുറ്റം നിറയെ പൂക്കള്‍ അവ അഴകിനൊപ്പം വരുമാനം കൂടി നല്‍കിയാലോ…? അധ്യാപികയില്‍ നിന്ന് പൂച്ചെടി കൃഷിയിലേക്കെത്തിയ അഞ്ജു കാര്‍ത്തികയ്ക്ക് പറയാനുള്ളത് പൂച്ചെടികളിലെ വിജയഗാഥയാണ്.
കുട്ടിക്കാലം തൊട്ടേ പൂന്തോട്ടവും ചെടികളും പൂക്കളുമൊക്കെയായിരുന്നു അഞ്ജുവിന്റെ ഇഷ്ടങ്ങള്‍. പക്ഷേ ഇടയ്‌ക്കെപ്പോഴോലെ ആ ചങ്ങാത്തം മുറിഞ്ഞു. 17-ാം വയസില്‍ വിവാഹിതയായി കായംകുളത്ത് നിന്ന് മധ്യപ്രദേശിലേക്ക് യാത്രയായതോടെയാണ് ആ സൗഹൃദത്തിന് നിഴല്‍ വീഴുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ജു വീണ്ടും ചെടികള്‍ നട്ടും നനച്ചും പൂന്തോട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണ ചെറിയൊരു മാറ്റം കൂടിയുണ്ട്.

200 ഇനങ്ങള്‍

വീട്ടുമുറ്റത്തും ടെറസിലുമൊക്കെയായി നിരന്നു നില്‍ക്കുന്ന ടേബിള്‍ റോസ് ചെടികളും അഡീനിയവും മികച്ച വരുമാനം കൂടി ഇവര്‍ക്ക് നല്‍കുന്നുണ്ട്. ചെടികളോടുള്ള സ്‌നേഹം കൊണ്ടൊരുക്കിയ പൂന്തോട്ടത്തില്‍ നിന്ന് വര്‍ഷം ഒരു ലക്ഷം രൂപ വരെ വരുമാനം കിട്ടിയിട്ടുണ്ട് അഞ്ജു കാര്‍ത്തികയ്ക്ക്. അധ്യാപികയില്‍ നിന്ന് പൂച്ചെടി കൃഷിയിലേക്കെത്തിയ അഞ്ജു വ്യത്യസ്തമായ നിരവധി ചെടികള്‍ നട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ തോട്ടത്തിലെ 200 ഇനം പത്തുമണി ചെടികളാണ് കൂട്ടത്തില്‍ താരം. ചെടി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അവര്‍.അഞ്ച് വര്‍ഷം മുന്‍പ് വ്യത്യസ്തമായ 200 ഇനങ്ങളിലുള്ള പത്ത് മണി ചെടികള്‍ എന്റെ പൂന്തോട്ടത്തിലുണ്ടായിരുന്നു. ഇന്നും അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പോളിനേഷന്‍ നടത്തി കൂടുതല്‍ വെറൈറ്റി തൈകളുണ്ടാക്കാം. പക്ഷേ അതിന്റെ ആവശ്യം ഇല്ല. ചെടികള്‍ കുറേയുള്ളതിനാല്‍ തേനീച്ച വരുമല്ലോ. സ്വാഭാവികമായി പരാഗണം നടക്കും. അങ്ങനെയാണ് പല വെറൈറ്റി പൂക്കളുള്ള ചെടികള്‍ കിട്ടുന്നത്. കുറേയേറെ പത്ത് മണി ചെടികളുണ്ട്, പക്ഷേ വേറെയും ഒരുപാട് ചെടികള്‍ ഇവിടെയുണ്ടെന്നും അഞ്ജു കാര്‍ത്തിക പറയുന്നു.

പ്രീഡിഗ്രി കഴിഞ്ഞയുടന്‍ വിവാഹം കഴിച്ച് മധ്യപ്രദേശിലേക്ക് പോയ അഞ്ജു കാര്‍ത്തിക രണ്ട് മക്കളുണ്ടായതിന് ശേഷമാണ് എംഎയും ബിഎഡ്ഡുമൊക്കെ പഠിക്കുന്നത്. കുറേയേറെക്കാലം മധ്യപ്രദേശില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുമുണ്ട്. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ കാരണം മക്കളെയും കൊണ്ട് 2006-ല്‍ നാട്ടിലേക്ക് തിരികെ മടങ്ങേണ്ടി വന്നു. പിന്നീട് നാട്ടില്‍ എസ് എന്‍ സെന്‍ട്രല്‍ സ്‌കൂളിലും ശ്രീബുദ്ധയിലും അധ്യാപികയായിരന്നു. എറണാകുളത്തെ കൈറ്റ് മറൈന്‍ ടെക്‌നോളജിയില്‍ വൈസ് പ്രിന്‍സിപ്പല്‍ ജോലിയും ഇവര്‍ ചെയ്തിട്ടുണ്ട്. 12 വര്‍ഷം നീണ്ട അധ്യാപനത്തിന് ശേഷം അഞ്ജു ബേക്കറി രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേക്കറി നടത്തിപ്പിന്റെ തിരക്കുകള്‍ക്കിടയിലും ചെടികളോട് ഇഷ്ടം കൂടിയിരുന്നു ഇവര്‍.

പൂക്കള്‍ നല്‍കുന്ന ആശ്വാസം

കുട്ടിക്കാലം തൊട്ടേ ചെടികളോട് വലിയ ഇഷ്ടമായിരുന്നു. ഒരു ചെടി കാണുമ്പോള്‍ ആ ചെടിയുടെ എല്ലാത്തരം വെറൈറ്റിയും സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നും. ആ വാശി മനസിലുണ്ടായിരുന്നു. പത്ത് മണി ചെടികളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നിറയെ പൂക്കള്‍ നിറഞ്ഞു നില്‍പ്പുണ്ടാകും. അതും പല നിറങ്ങളില്‍, കാണുമ്പോള്‍ വലിയ സന്തോഷം തോന്നും. എന്തൊക്കെ സങ്കടമുണ്ടെങ്കിലും പൂക്കള്‍ കാണുമ്പോള്‍ മനസിന് ആശ്വാസം ലഭിക്കും, സങ്കടങ്ങളും പ്രശ്‌നങ്ങളുമൊക്കെ മറന്നു പോകുമെന്നാണ് അഞ്ജുവിന്റെ അഭിപ്രായം. പത്ത് മണി ചെടികള്‍ നട്ടു തുടങ്ങുമ്പോള്‍ വെറും ആറോ ഏഴോ ചെടികള്‍ മാത്രമേ ഇവിടുണ്ടായിരുന്നുള്ളൂ. ടേബിള്‍ റോസിന്റെ വിശാലമായ പൂന്തോട്ടമൊരുക്കിയതിനെക്കുറിച്ച് അഞ്ജു പറയുന്നു. പിന്നീട് തിരുവനന്തപുരത്ത് പോയപ്പോള്‍, അവിടെ കൊട്ടാരത്തിന്റെ മതിലില്‍ നാലഞ്ച് വ്യത്യസ്ത നിറമുള്ള ചെടികള്‍ കണ്ടു. അന്നാണ് ഓറഞ്ചും പിങ്കും പൂക്കളുള്ള പത്ത് മണി ചെടികളെ ഞാനാദ്യമായി കാണുന്നത്. അന്നാളില്‍ സോഷ്യല്‍ മീഡിയകളിലൊന്നും സജീവമല്ലായിരുന്നു. ചെടികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിലും സാമൂഹിക മാധ്യമങ്ങളിലൂടെ സാധിക്കുമെന്നും അറിയില്ലായിരുന്നു. ഓച്ചിറയിലെ നഴ്‌സറിയില്‍ നിന്നാണ് വ്യത്യസ്തമായ പത്ത് മണി ചെടികള്‍ വാങ്ങി നടുന്നത്.

അന്നാളില്‍ എന്റെ കൈവശം കുറച്ച് ബൊഗെയ്ന്‍വില്ല, കുറച്ച് അഡീനിയം ഇതൊക്കെയുണ്ട്. ഓരോ ചെടികളും നടുമ്പോള്‍ എന്റേതായ ഒരു ഇന്നൊവേഷന്‍സ് കൊണ്ട് വരുത്താന്‍ ശ്രമിക്കാറുണ്ട്. ചെടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു കണ്ടിട്ടാണ് ആരോ ചെടികളുടെ എഫ് ബി ഗ്രൂപ്പിലേക്ക് ഇന്‍വൈറ്റ് ചെയ്യുന്നത്. ഗ്രൂപ്പില്‍ മെമ്പറായതോടെയാണ് നിരവധി നിറങ്ങളിലുള്ള പൂക്കളുള്ള പത്ത്മണി ചെടികള്‍ കാണുന്നത്. അത് കണ്ട് ഇഷ്ടം തോന്നി ഓരോന്ന് ശേഖരിച്ചു തുടങ്ങി. എനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍, അതിപ്പോള്‍ ചെടിയാണെങ്കിലും എങ്ങനെയും സ്വന്തമാക്കുന്നൊരു സ്വഭാവമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്ട് ഇഷ്ടം തോന്നുന്ന ചെടികളെയൊക്കെ സ്വന്തമാക്കി സ്വന്തമാക്കി അഞ്ജുവിന്റെ വീട്ടുമുറ്റം നിറയെ ചെടികളാണിപ്പോള്‍.

അഡീസിയമാണ് താരം

അഡീനിയത്തിന്റെ വലിയ ശേഖരം തന്നെയുണ്ട് അഞ്ജു കാര്‍ത്തികയ്ക്ക്. വ്യത്യസ്തമായ 400 ഇനങ്ങളിലായി 2000-ലേറെ അഡീനിയം ചെടികള്‍ ഇവരുടെ വീട്ടിലെ പൂന്തോട്ടത്തിലുണ്ട്. വ്യത്യസ്ത നിറങ്ങളും പൂക്കളുടെ പാറ്റേണുകളും ഉള്ള വ്യത്യസ്ത ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഗ്രാഫ്റ്റിംഗും ചെയ്യുന്നുണ്ട്. ഇവയ്ക്ക് കുറഞ്ഞ പരിചരണവും നല്ല സൂര്യപ്രകാശവുമാണ് വേണ്ടത്. അഡീനിയം, പത്ത് മണി ചെടികള്‍ എന്നിവ കൂടാതെ, അലോക്കാസിയ, ഫിലോഡെന്‍ഡ്രോണ്‍, സിങ്കോണിയം, യൂഫോര്‍ബിയ, ബെഗോണിയ, അഗ്ലോനെമ, ബൊഗെയ്ന്‍വില്ല തുടങ്ങിയ നിരവധി ഇന്‍ഡോര്‍ സസ്യങ്ങളും അഞ്ജുവിന്റെ പക്കലുണ്ട്.

ബോണ്‍സായ് പോലെ അഡീനിയം വളര്‍ത്താം. ഒരു അടി മുതല്‍ മൂന്ന് അടി വരെ വലിപ്പത്തില്‍ നമുക്ക് ഇഷ്ടമുള്ള തരത്തില്‍ അവയെ വളര്‍ത്തിയെടുക്കാം. നിറയെ പൂക്കളും ഈ ചെടിയിലുണ്ടാകും. നിറയെ പൂക്കളുണ്ടായി നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയല്ലേ. അങ്ങനെ അഡീനിയം കുറേ സ്ഥലത്ത് നിന്ന് ശേഖരിച്ച് തുടങ്ങി. തായ്‌ലന്റില്‍ നിന്നാണ് കുറേ വാങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണ് ഈ ചെടികളൊക്കെയും വാങ്ങുന്നത്. ഇങ്ങനെ വാങ്ങി വാങ്ങി, ലോകത്തിലുള്ള അഡീനയത്തിന്റെ 75 ശതമാനം ചെടികള്‍ എന്റെ തോട്ടത്തിലുണ്ടാകുെന്നു എനിക്ക് തോന്നുന്നുവെന്നും അഞ്ജു കാര്‍ത്തിക.


ഓണ്‍ലൈന്‍ നഴ്‌സറിയും

ഗ്രീന്‍ഫ്‌ലോറ എന്നാണ് അഞ്ജുവിന്റെ നഴ്‌സറിയുടെ പേര്. സോഷ്യല്‍ മീഡിയ വഴിയാണ് ചെടി വില്‍പ്പന. ആവശ്യക്കാര്‍ക്ക് അഞ്ജുവിനോട് വാട്‌സ്ആപ്പിലൂടെ ചെടികള്‍ ആവശ്യപ്പെടാം. ഒരു മെസേജ് മാത്രം മതി, പേയ്‌മെന്റും ഓണ്‍ലൈന്‍ തന്നെയാണ്. എന്നാല്‍ ഒരു കാര്യം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചെടി ആവശ്യപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ ചെടി വേണമെന്ന് വാശി പിടിക്കരുത്. അതിന് കുറച്ച് സമയമെടുക്കും. എനിക്ക് വേറെയും തിരക്കുകളില്ലേ ചിലപ്പോ എവിടെയെങ്കിലും പോയിട്ടുണ്ടാകാം. അതുകൊണ്ട് കുറച്ച് സമയമെടുക്കും പക്ഷേ കൃത്യമായി ചെടി അയച്ചിരിക്കും. അക്കാര്യത്തില്‍ നൂറു ശതമാനം ഉറപ്പ്. തായ്‌ലന്റ്, ബ്രസീല്‍ പോലുള്ള നാടുകളില്‍ നിന്നൊക്കെയാണ് ചെടികള്‍ വാങ്ങുന്നത്. നല്ല വില കൊടുത്താണ് വാങ്ങുന്നത്. ഏറ്റവും കുറഞ്ഞത് പ്രതിമാസം 20000 രൂപ ഗ്രീന്‍ഫ്‌ലോറയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും അഞ്ജു കാര്‍ത്തിക പറഞ്ഞു. അഡീനിയത്തിന്റെ വില 250 രൂപ മുതല്‍ 3,000 രൂപ വരെയാണ്. ടേബിള്‍ റോസുകള്‍ക്ക് ഒന്നിന് 10 മുതല്‍ ഇരുപത് രൂപയാണ് വില.

വീടിന്റെ നാലു വശങ്ങളിലും ടെറസിലും ചെടികള്‍ നട്ടിട്ടുണ്ട്. പരിചരണകാര്യങ്ങളും വില്‍പ്പനയുമൊക്കെ അഞ്ജു തന്നെയാണ് ചെയ്യുന്നത്. ചാണകമാണ് വളമായി നല്‍കുന്നത്. എന്നാല്‍ ചാണകമിട്ടാല്‍ ചെടികള്‍ക്കിടയില്‍ പുല്ല് വേഗത്തില്‍ വളരും. ഈ പുല്ല് പറിച്ചു കളഞ്ഞാല്‍ ചെടികള്‍ക്കിടയില്‍ അകലം വരും. മഴയല്ലേ പിന്നീട് ആ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നിന്ന് ചെടി ചീഞ്ഞു പോകും. അതുകൊണ്ട് ഇപ്പോള്‍ ചാണകവെള്ളമാണ് ചെടികള്‍ക്ക് വളമായി തളിക്കുന്നതെന്നും അഞ്ജു വ്യക്തമാക്കി. ചെടികളോട് മാത്രമല്ല സാഹിത്യത്തോടും അഞ്ജുവിന് താത്പ്പര്യമുണ്ട്. കവിതയും ലേഖനങ്ങളുമൊക്കെ എഴുതുന്ന അഞ്ജുവിന്റെ മറ്റൊരു ഇഷ്ടം യാത്രകളാണ്. അതിനൊപ്പം സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

Leave a comment

മുറ്റം നിറയെ കുഞ്ഞു പൂക്കള്‍: വെയിലത്തും പൂന്തോട്ടം കളര്‍ഫുള്‍

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്,…

By Harithakeralam
വെയിലത്ത് മനോഹരമായ പൂക്കള്‍: ബേഡ് ഓഫ് പാരഡൈസ്

ഇന്ത്യോനേഷ്യയില്‍  കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…

By Harithakeralam
ഇരപിടിയന്‍ ചെടിയെ വളര്‍ത്താം

സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…

By Harithakeralam
വെയിലൊന്നും പ്രശ്‌നമല്ല ; റോസ് പൂത്തുലയും

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
താമരക്കുളം നിറയെ പൂക്കള്‍ വേണ്ടേ...? പരിപാലനം എളുപ്പമാക്കാം

വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…

By Harithakeralam
വേനല്‍ക്കാലത്തും പൂന്തോട്ടം കളര്‍ഫുള്‍: പ്രയോഗിക്കാം അത്ഭുത വളം

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…

By Harithakeralam
കോസ്‌മോസും സീനിയയും ജമന്തിയും ; വേനലിലും ഉദ്യാനം കളര്‍ഫുള്‍

കോസ്‌മോസ്  

രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്.  പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍  നനയ്ക്കണം. അല്ലെങ്കില്‍…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1021

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1021

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1023

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1023
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1024

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1024

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs