മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്.
ബട്ടര്‍ഫ്രൂട്ട്’ എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ
മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ
പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്
1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും
വന്‍പ്രചാരമുള്ള ഈ പഴത്തിന് ഇന്ത്യയില്‍ ഇനിയും പ്രചാരം നേടേണ്ടതുണ്ട്.
‘പെര്‍സിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ
മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ്
ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത്
വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില
ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്.
ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം
കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75 ശതമാനവും അതിലെ അപൂരിത കൊഴുപ്പില്‍ നിന്നു ലഭിക്കുന്നുവെന്നത് ഈ പഴത്തിന്റെ ഏറ്റവും പ്രധാനമായ പ്രത്യേകതയാണ്. അമേരിക്കന്‍യൂറോപ്യന്‍ ഭക്ഷണരീതിയില്‍ അവൊക്കാഡോ ധാരാളമായി ഉപയോഗപ്പെടുത്തുന്നത് ഈ പ്രത്യേകത കണക്കിലെടുത്താണ്.
വെള്ളക്കെട്ടില്ലാത്ത മണ്ണ് അനുയോജ്യം
വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും അവൊക്കാഡോ നന്നായി വളര്‍ന്ന് ഫലങ്ങള്‍ നല്‍കും. കൊമ്പുകോതല്‍ നടത്തി, മരങ്ങളെ രൂപപ്പെടുത്തി, പൊക്കം കുറച്ചു വളര്‍ത്തിയാല്‍ ഇടവിളയായി കൂടി അവൊക്കാഡോ കൃഷിചെയ്യാവുന്നതാണ്. വളര്‍ന്നു വരുന്ന തൈകള്‍ക്ക്, വരണ്ട മാസങ്ങള്‍ നനച്ച്, തുടര്‍ന്ന് കാലവര്‍ഷാരംഭത്തോടെ, വേണ്ടരീതിയില്‍ വളപ്രയോഗം നടത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ 3 വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് കായ്കള്‍ നല്‍കുന്നതായി കണ്ടുവരുന്നു.
കായ്കളുടെ വിളവും കാലാവസ്ഥയുമായി അഭേദ്യബന്ധമുള്ളതിനാല്‍ നല്ല ചൂടുള്ള പ്രദേശങ്ങളില്‍ ആറ് മാസം കൊണ്ട് കായ്കള്‍ പാകമാകുമ്പോള്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ ഒരു വര്‍ഷം വരെ വേണ്ടിവരും.
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള് രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്സിങ് എന്ന ബാക്റ്റീരിയല് രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്…
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില് 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര് വിസ്തൃതിയില് 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല് ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില് നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്മത്തന്.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന് സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല് ഏക്കര് സ്ഥലത്ത് 100 ആപ്പിള് മരങ്ങള്, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില് എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില് ഉയര്ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്…
© All rights reserved | Powered by Otwo Designs
Leave a comment