പച്ചക്കറിക്കൃഷിയില്‍ നേട്ടം കൈവരിക്കാന്‍ ചില അറിവുകള്‍

മഴയില്‍ നശിച്ച കൃഷിത്തോട്ടം വീണ്ടും ഉഷാറാക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ചില അറിവുകളാണിന്ന് പങ്കുവയ്ക്കുന്നത്.

By Harithakeralam

ശക്തമായ മഴ മാറി നല്ല പ്രസന്നമായ കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും. മഴയില്‍ നശിച്ച കൃഷിത്തോട്ടം വീണ്ടും ഉഷാറാക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ചില അറിവുകളാണിന്ന് പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ അനുഭവത്തില്‍ നിന്നും പകര്‍ത്തിയവയാണിത്.

1.പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില കൂടെയിട്ടു വയ്ക്കുക. കീടബാധ തടയാം.

2. വിത്തുകളുടെ പുറത്ത് വെളിച്ചെണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.

3. പലതരം വിത്തുകളുടെയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ച ഇല കൂടി വിത്തിനൊടൊപ്പമിട്ടു വയ്ക്കുന്നത് നല്ലതാണ്.

4. ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.

5. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം. അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

6. പാവല്‍, പടവലം എന്നിവ പഴുക്കുന്നതിന് തൊട്ടുമുമ്പു വിത്തിനെടുക്കണം.

7. അമര, ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞു കൊണ്ടാല്‍ യഥാസമയം കായിക്കും. ഇവ ഒരോ വര്‍ഷവും നടേണ്ടതില്ല. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിമണ്ണില്‍ വീഴും. മീനത്തില്‍ പെയ്യുന്ന മഴക്ക് താനെ കിളിര്‍ത്തു കൊള്ളും.

8. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ചു സൂക്ഷിച്ചാല്‍ കീട രോഗാക്രമണം കുറയും.

9. വത്തല്‍മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനൊടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീട ശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുളനശിക്കയുമില്ല.

10. മത്തന്‍ വിത്ത് സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗ സാധ്യത കുറയും.

Leave a comment

തക്കാളിയില്‍ കട ചീയല്‍, പടവലത്തിന് ഡൗണി മില്‍ഡ്യൂ, വാഴയില്‍ മാണ അഴുകല്‍; ശക്തമായ മഴ കൃഷി നശിപ്പിക്കാതിരിക്കാന്‍

മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…

By Harithakeralam
മഴ മാറിയാല്‍ കൃഷിയില്‍ സജീവമാകാം; ഈ നാട്ടറിവുകള്‍ ഉപകാരപ്പെടും

മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്.  വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…

By Harithakeralam
വെയിലത്ത് കീടനാശിനി പ്രയോഗം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
മുളകില്‍ വെള്ളീച്ച, ചീരയില്‍ ഇലതീനിപ്പുഴു, പയറില്‍ ഇലപ്പേന്‍; കാലാവസ്ഥ മാറ്റത്തെ ചെറുത്ത് പച്ചക്കറി വിളയിക്കാം

വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി.  വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs