മാവ് , റംബുട്ടാന്‍ എന്നിവ കായ്കളായി മാറുന്ന സമയമാണിപ്പോള്‍. നല്ല പോലെ പൂത്താലും ചിലപ്പോള്‍ ഇവയെല്ലാം കരിഞ്ഞ് പോകുന്നതായി കാണാം. പൂതീനി പുഴുക്കളുടെ ആക്രമണം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
പൂതീനികളെ തുരത്താം
പൂക്കളുമായി നിറത്തില്‍ ഇവയ്ക്ക് സാമ്യമുള്ളതിനാല്‍ സൂഷ്മ നിരീക്ഷണത്തിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ പൂക്കള്‍ തിന്ന് നശിപ്പിക്കാനും പൂങ്കുലകള്‍ കരിഞ്ഞ് ഉണങ്ങി പോകാനും സാധ്യതയുണ്ട്. ഇവയുടെ സാന്നിദ്ധ്യം കാണുന്നു എങ്കില്‍ Flubendiamide 0.3ml/l(3ml in 10L of water) എന്നകണക്കില്‍ സ്‌പ്രേ ചെയ്യുക. വൈകുന്നേരം നാലു മണിക്ക് ശേഷം സ്‌പ്രേ ചെയ്യുന്നതാണ് ഏറെ ഫലപ്രദം.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ചിരട്ടയില്‍ അല്‍പ്പം തുളസിയിലയും കീടനാശിനികളായ എക്കാലക്സ്, മാലത്തിയോണ്‍ തുടങ്ങിയവയിലേതെങ്കിലും ചേര്‍ത്ത ശേഷം ഉറി പോലെ ശിഖരങ്ങളില്‍ കെട്ടി തൂക്കി ഇടാവുന്നതാണ്. ഇവ 4 കെണികള്‍ ഒരു ചെടിക്ക് എന്ന തോതില്‍ ഉപയോഗിക്കാം. 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment