ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് കമ്പോസ്റ്റ്. അടുക്കള മാലിന്യങ്ങളും ഇലകളുമുപയോഗിച്ചാണ് നാം സാധാരണ കമ്പോസ്റ്റ് തയാറാക്കുന്നത്.
നല്ല വെയിലായതിനാല്‍ ധാരാളം കരിയില ലഭിക്കുന്ന സമയമാണിപ്പോള്‍. ഉണങ്ങിയ ഇലകള്‍ പറമ്പിലും മറ്റും വീണു കിടക്കുന്നുണ്ടാകും. ഇവ ഉപയോഗിച്ച് കമ്പോസ്റ്റ് തയാറാക്കി കൃഷി ചെയ്യാം. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് കമ്പോസ്റ്റ്. അടുക്കള മാലിന്യങ്ങളും ഇലകളുമുപയോഗിച്ചാണ് നാം സാധാരണ കമ്പോസ്റ്റ് തയാറാക്കുന്നത്. വീട്ടുമുറ്റത്തുള്ള പുല്ലും കരിയിലകളും ഉപയോഗിച്ച് എളുപ്പത്തില്‍ കമ്പോസ്റ്റ് തയാറാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. പച്ചിലയും കരിയിലും
കരിയിലയില്‍ കാര്‍ബണും പച്ചിലയില്‍ നൈട്രജന്റെ അംശവും ധാരാളമുണ്ടാകും. നമ്മുടെ ചുറ്റുപാടുമുള്ള കരിയിലകളും പുല്ലുമെല്ലാം ശേഖരിച്ച ശേഷം ഒരു ചണച്ചാക്കെടുക്കുക. പ്ലാസ്റ്റിക്ക് ചാക്കാണെങ്കിലും കുഴപ്പമില്ല, എന്നാല്‍ ചണച്ചാക്കാണെങ്കില്‍ വായുസഞ്ചാരമെല്ലാം നല്ല പോലെ നടക്കും. പ്രകൃതിദത്തമായ വസ്തുവായതിനാല്‍ ഇതും ഒടുവില്‍ കമ്പോസ്റ്റായി മാറുമെന്ന ഗുണവുമുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗം കരിയിലയും ഒരു ഭാഗം പച്ചിലയും നിറയ്ക്കാം. ആദ്യം കരിയിലയിട്ട് ചാണക സ്ലറി ഒഴിച്ചു വീണ്ടും കുറച്ചു പച്ചിലകളോ പുല്ലോയിടുക. പിന്നീട് വീണ്ടും കരിയില, വീണ്ടും ചാണക സ്ലറി, ഇത്തരത്തില്‍ ചാക്ക് നിറച്ചു കെട്ടിവയ്ക്കുക. പുല്ലും പച്ചിലകളും ലഭിച്ചില്ലെങ്കില്‍ അടുക്കളയില്‍ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളായാലും മതി. ചാക്ക് തണലത്ത് വേണം സൂക്ഷിക്കാന്‍. 15 ദിവസം കൊണ്ട് കമ്പോസ്റ്റായി മാറാന്‍ തുടങ്ങും. ഒരു മാസം കഴിഞ്ഞാല്‍ പുറത്തെടുക്കാം. പൊടിഞ്ഞ ഇലകള്‍ അരിച്ചെടുത്താല്‍ നല്ല കമ്പോസ്റ്റ് പൊടി ലഭിക്കും. ഈ പൊടി ഗ്രോബാഗിലും മറ്റും ഉപയോഗിക്കാം.
2. കരിയില ചാക്കില്‍
ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗമിതാണ്, നമ്മുടെ ചുറ്റുമുള്ള കരിയിലകള്‍ ശേഖരിച്ച് ചെറുതായി വെള്ളം തളിച്ച് ചാക്കില്‍ കെട്ടിവയ്ക്കുക. ചാക്ക് കുത്തി നിറച്ച് കരിയിലകള്‍ ഇടാം. ഇതില്‍ ഒരു പിടി മണ്ണുമിട്ട് നല്ല പോലെ കെട്ടി തണലത്ത് വയ്ക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ഇതു കമ്പോസ്റ്റാകാന്‍ മൂന്നു മാസമെങ്കിലുമെടുക്കും. എന്നാല്‍ മഴക്കാലത്താണെങ്കില്‍ ഒരു മാസം കൊണ്ടു കമ്പോസ്റ്റ് റെഡിയാകും.
3. കരിയിലകള്‍ മണ്ണിരയ്ക്ക്
മുകളില്‍ പറഞ്ഞ രണ്ടു രീതികളിലും കമ്പോസ്റ്റ് തയാറാക്കിയാല്‍ പൂര്‍ണമായി പൊടിയാത്ത ഇലകളും കമ്പുകളുമെല്ലാം ധാരാളം ലഭിക്കും. അത്യാവശ്യം നന്നായി അഴുകിയ ഇവ നേരെ മണ്ണിര കമ്പോസ്റ്റ് തയാറാക്കുന്ന തടത്തിലേക്കിട്ടു കൊടുത്താല്‍ വേഗത്തില്‍ കമ്പോസ്റ്റായി മാറും.
കരിയില കമ്പോസ്റ്റ് ഗുണങ്ങള്‍
1. കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ത്താല്‍ ഇളക്കമുള്ളതാകും. നല്ല വേരോട്ടമുണ്ടാകാനും ചെടികള്‍ നല്ല പോലെ വളരാനുമിതു സഹായിക്കും.
2. നല്ല നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പാണ്, വളങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാന്‍ ഇതു മൂലം ചെടികള്‍ക്ക് സാധിക്കും.
3. കമ്പോസ്റ്റ് തരിച്ചെടുത്തതിനു ശേഷം വരുന്ന അവശിഷ്ടം വേനല്‍ക്കാലത്ത് തടത്തിലിട്ടു കൊടുക്കാം, ഈര്‍പ്പം നിലനിര്‍ത്താനിതു സഹായിക്കും.
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന് പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment