കാബേജ് ഇലകള്‍ കാര്‍ന്നു തിന്നുന്ന കീടങ്ങളെ തുരത്താം

ഡയമണ്ട് ബാക്ക് മോത്ത് (Diamond back Moth), ലീഫ് വെബര്‍ (Leaf webber), അഫിഡ്‌സ് (Aphids), സ്റ്റെം ബോറര്‍ (Stem borer), സ്‌പോഡോപ്‌റ്റെറ (Spodoptera) തുടങ്ങിയ കീടങ്ങള്‍ ഈ സമയത്താണ് ശീതകാല പച്ചക്കറികളെ ആക്രമിക്കാനെത്തുക.

By Harithakeralam

ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ് തുടങ്ങിയവ ഒന്നുകില്‍ വിളവെടുക്കാന്‍ അല്ലെങ്കില്‍ വിളവെടുപ്പിന് തയാറായി നില്‍ക്കുന്ന സമയമാണിപ്പോള്‍. ചെടികള്‍ ആരുമൊന്നു നോക്കി പോകുന്ന അവസ്ഥയിലുമായിരിക്കും. 

ഡയമണ്ട് ബാക്ക് മോത്ത് (Diamond back Moth), ലീഫ് വെബര്‍ (Leaf webber), അഫിഡ്‌സ് (Aphids), സ്റ്റെം ബോറര്‍ (Stem borer), സ്‌പോഡോപ്‌റ്റെറ (Spodoptera) തുടങ്ങിയ കീടങ്ങള്‍ ഈ സമയത്താണ് ശീതകാല പച്ചക്കറികളെ ആക്രമിക്കാനെത്തുക. വളരെപ്പെട്ടെന്നു ചെടികളെ മുഴുവന്‍ നശിപ്പിക്കുന്ന ഈ കീടങ്ങള്‍ കര്‍ഷകരുടെ വലിയ ശത്രുവാണ്. ഡയമണ്ട് ബ്ലാക്ക് മോത്തിന്റെ ആക്രമണമിപ്പോള്‍ നമ്മുടെ നാട്ടില്‍ വ്യാപകമാണെന്നു കര്‍ഷകര്‍ പറയുന്നു.


ഇലകള്‍ നശിപ്പിക്കും

ഇവയുടെ പുഴുക്കള്‍ ഇലകളുടെ ഉപരിതലം കാര്‍ന്നുതിന്നുന്നതിന്റെ ഫലമായി ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു. തലഭാഗം തിന്നുനശിപ്പിക്കുന്നതുകൊണ്ട് പച്ചക്കറിയുടെ ഗുണനിലവാരം കുറയുന്നു.ടുത്ത കീടബാധയുള്ള അവസ്ഥയില്‍ ഇവ പൂര്‍ണമായും ഇലകള്‍ തിന്നു നശിപ്പിക്കുംു.

രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ വൈകുന്നേരങ്ങളില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ബാസ്സില്ലസ്സിന്റെ ഫോര്‍മുലേഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തോത് പ്രകാരം തളിച്ചുകൊടുക്കുക. വേപ്പധിഷ്ടിത കീടനാശിനികളും ഫലം ചെയ്യും.

Leave a comment

ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താം

നല്ല മഴ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്.…

By Harithakeralam
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black hug) സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ്…

By Harithakeralam
മത്തി തല പൂച്ചയ്ക്ക് കൊടുക്കല്ലേ.... കറിവേപ്പിന് വളമാക്കാം

മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ്  മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്.  എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ്…

By Harithakeralam
മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ…

By Harithakeralam
തക്കാളിയിലെ കീടങ്ങളെ തുരത്താന്‍ ഉലുവ കഷായം

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, ഇതിന്റെ വിലയാണെങ്കില്‍ ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു.  തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും…

By Harithakeralam
കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി,…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്,…

By Harithakeralam
പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും.ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs