പേരയും സ്‌ട്രോബറിയും ഏവര്‍ക്കും ഇഷ്ടമുള്ള പഴങ്ങളാണ്, എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാലോ സ്‌ട്രോബറി പേരയായി. സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള സ്‌ട്രോബറി പേര ഏറെ രുചികരവും പോഷക സമൃദ്ധവുമാണ്.
പേരയും സ്‌ട്രോബറിയും ഏവര്‍ക്കും ഇഷ്ടമുള്ള പഴങ്ങളാണ്, എന്നാല്‍ ഇവ രണ്ടും
കൂടി ചേര്‍ന്നാലോ സ്‌ട്രോബറി പേരയായി. സ്‌ട്രോബറിയുടെ നിറവും
പേരയ്ക്കയുടെ രൂപവുമുള്ള സ്്‌ട്രോബറി പേര ഏറെ രുചികരവും പോഷക
സമൃദ്ധവുമാണ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും നല്ല വിളവ് നല്‍കുമെന്നതും
ഇതിന്റെ പ്രത്യേകതയാണ്. സ്‌ട്രോബെറി പേരക്ക, പര്‍പ്പിള്‍ പേരക്ക
അല്ലെങ്കില്‍ ചൈനീസ് പേരക്ക എന്നും അറിയപ്പെടുന്നു.
കുഞ്ഞന്‍ മരം
പഴുത്താല്‍ സുന്ദരി
നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള സ്ട്രൗബെറി പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്.
ഗുണങ്ങള്‍
വിറ്റാമിന്‍ എ,സി, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടം സ്‌ട്രോബെറി പേരയ്ക്ക നല്‍കുന്നു. ചെറിയ പഴങ്ങളില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകളാണിവ, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. സ്‌ട്രോബെറി പേരയില വിത്തുകളില്‍ ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും.
നടുന്ന രീതി
നല്ലയിനെ സ്‌ട്രോബറി പേരയുടെ തൈകള്‍ കേരളത്തിലെ മിക്കവാറും നഴ്‌സറികളില്‍ വാങ്ങാന്‍ ലഭിക്കും. നമ്മുടെ കാലാവസ്ഥയിലിതു നല്ല വിളവ് തരുന്നതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ട്. വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ വളരും. മൂന്നോ- നാലോ അടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ അടിവളങ്ങളായ ചാണകപ്പൊടി , ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ നിറയ്ക്കുക. കുഴിയെടുത്തപ്പോള്‍ ലഭിച്ച മണ്ണും വളങ്ങളും കൂട്ടിക്കലര്‍ത്തി കുഴി മൂടി ഇതില്‍ ചെറിയ കുഴിയെടുത്ത് തൈ നടുക. ആവശ്യത്തിന് നനച്ചു കൊടുക്കുക. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. പൂന്തോട്ടത്തിലും സ്‌ട്രോബറി പേര നടാം.
പണ്ട് നമ്മുടെ പറമ്പില് ആര്ക്കും വേണ്ടാതെ നിന്നിരുന്ന മരമായിരുന്നു മുള്ളാത്ത. ചക്കയെപ്പോലെ മുള്ളുകളുള്ള ഈ പഴം വവ്വാലിനെ മാത്രം ആകര്ഷിച്ചു. ഇതോടെ പഴമക്കാര് പലരും മരം മുറിച്ചു കളഞ്ഞു. എന്നാല്‍ കാലം ചെന്നപ്പോഴാണ്…
രണ്ട് വര്ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില് വളര്ത്താനും അനുയോജ്യം. കാറ്റിമോണ് എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍…
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള് രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്സിങ് എന്ന ബാക്റ്റീരിയല് രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്…
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില് 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്ഷം സംസ്ഥാനത്ത് 1000 ഹെക്ടര് വിസ്തൃതിയില് 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല് ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില് നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്മത്തന്.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന് സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്കാനുള്ള…
© All rights reserved | Powered by Otwo Designs
Leave a comment