ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.
പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് മിത്രകുമിളായ ട്രൈക്കോഡെര്‍മ. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുക. ഇവ ഉല്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളും മറ്റ് വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.
പ്രയോഗ രീതി
പച്ചക്കറികളുടെ വേര്ചീയല്‍, പയറിന്റെ പ്രധാന രോഗങ്ങളായ വള്ളിപ്പഴുപ്പ്, വള്ളി ഉണക്കം, ചുവടുവീക്കം, കരിവള്ളി, തക്കാളിയുടെ വാട്ട രോഗം എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ പ്രയോഗിക്കാം. വഴുതന വര്‍ഗത്തില്‍പ്പെട്ട പച്ചക്കറികളുടെ തൈചീയല്‍ നിയന്ത്രിക്കാന്‍ ഇവയുടെ വിത്തുകള്‍ പാകുന്നതിനു മുമ്പ് ട്രൈക്കോഡെര്‍മ ( 4 ഗ്രാം ഒരു കിലോ വിത്തിന്) പുരട്ടി നടുന്നതും മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി പോലുളള വളങ്ങള്‍ ട്രൈക്കോഡെര്‍മ വളര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈകള്‍ നടുമ്പോള്‍ വേരുകള്‍ ട്രൈക്കോഡെര്‍മ ലായനിയില്‍ (250 ഗ്രാം 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍) 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നടുന്നത് വളരെ പ്രയോജനകരമാണതും നല്ലതാണ്. ഒരു ശതമാനം വീര്യമുള്ള ട്രൈക്കോഡെര്‍മ ലായനി തവാരണയിലും വിളകളുടെ ചുവട്ടിലും ഒഴിക്കുന്നത് നല്ലതാണ്.
കാലിവളത്തില്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരണം
ഉണങ്ങിയ ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 അനുപാതത്തില്‍ (90 കി.ഗ്രാം ചാണകവും വേപ്പിന്‍ പിണ്ണാക്കും) പൊടിച്ച് കൂട്ടിക്കലര്‍ത്തി വെള്ളം തളിക്കുക. ഇതില്‍ ഒരു കിലോ ട്രൈക്കോഡെര്‍മ വിതറി നല്ലവണ്ണം കലര്‍ത്തി കൂനകൂട്ടുക. നനഞ്ഞ ചാക്കുകൊണ്ടോ സുഷിരങ്ങളിട്ട പോളിത്തീന്‍ ഷീറ്റ് കൊണ്ടോ ഈ മിശ്രിതം ആവരണം ചെയ്ത് തണലില്‍ സൂക്ഷിക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഈ മിശ്രിതത്തിന് മുകളില്‍ ട്രൈക്കോഡെര്‍മയുടെ പച്ചനിറത്തിലുള്ള വളര്‍ച്ച കാണാം. വീണ്ടും ഒന്നുകൂടി വെള്ളം തളിച്ച ശേഷം ഇളക്കി കൂനകൂട്ടി ആവരണം ചെയ്യുക. ഇപ്രകാരം തയ്യാറാക്കിയ മിശ്രിതം പോട്ടിംഗ് മിശ്രിതത്തില്‍ കലര്‍ത്തുന്നതിനും തടങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ജൈവകൃഷിയില്‍ നാം ഉപയോഗിക്കുന്ന ജൈവവളങ്ങള്‍ എല്ലാംതന്നെ ടൈക്കോഡെര്‍മ ഉപയോഗിച്ചു പരിപോഷിപ്പിച്ചു പ്രയോഗിക്കുന്നത് കുമിള്‍ നിയന്ത്രണത്തിന് ഏറെ സഹായകമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.
2. ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.
3. മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. എന്നാല്‍ വെള്ളക്കെട്ട് പാടില്ല.
4.അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ ടൈക്കോഡെര്‍മ ഉപയോഗിക്കണം.
5. പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.
6. രോഗലക്ഷണം കണ്ടുതുടങ്ങിയ ചെടികളില്‍ ട്രൈക്കോഡെര്‍മയുടെ പ്രയോഗം ഫലവത്താകില്ല.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment