ചില ഭക്ഷണങ്ങള്‍ ഉപയോഗിച്ച് രക്തസമര്‍ദം ഒരു പരിധി വരെ നിയന്ത്രിക്കാം.
യുവാക്കള്‍ പോലും കുഴഞ്ഞു വീണ് മരിക്കുന്നത് നിത്യസംഭവമാണിപ്പോള്‍. ഉയര്‍ന്ന രക്തസമര്‍ദം അഥവാ ബിപിയാണ് ഇതിന് പിന്നില്‍. ഭക്ഷണ രീതിയും ജീവിതക്രമവും ഉയര്‍ന്ന മാനസിക സമര്‍ദവും ഇതിന് കാരണമാണ്. ചില ഭക്ഷണങ്ങള്‍ ഉപയോഗിച്ച് രക്തസമര്‍ദം ഒരു പരിധി വരെ നിയന്ത്രിക്കാം.
1. ഇലക്കറികള്‍
ചീര, മുരിങ്ങ, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ രക്ത സമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും കുറഞ്ഞത് ഒരു കപ്പ് പച്ച ഇലക്കറികള്‍ എങ്കിലും കഴിക്കണം.
2. ബീറ്റ്‌റൂട്ട്
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നൈട്രേറ്റുകളുടെ ഉയര്‍ന്ന ഉള്ളടക്കമുള്ള ബീറ്റ്‌റൂട്ട് സാലഡ്, സ്മൂത്തികള്‍ അല്ലെങ്കില്‍ വേവിച്ചോ കഴിക്കാവുന്നതാണ്. ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേറ്റ് ധമനികളിലെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കും.
3.വാഴപ്പഴം
പൊട്ടാസ്യത്തിന്റെ കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ള ആളുകള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴം സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.
4. ഓട്‌സ്
പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിക്കുന്നത് രക്ത സമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഓട്സില്‍ ബീറ്റാ-ഗ്ലൂക്കന്‍ എന്ന പ്രത്യേക തരം നാരുകള്‍ അടങ്ങിയിട്ടുണ്ട് . ഓട്സില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയാനും മനുഷ്യശരീരത്തിലെ ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
5. വെളുത്തുള്ളി
രക്ത സമര്‍ദം കൂടുതലായി ഉള്ളവര്‍ ദിവസവും നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ കഴിക്കുന്നത് നല്ലതാണ്.
(വിവിധ പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ഡോക്റ്ററുടെ നിര്‍ദേശമനുസരിച്ച് മാത്രം പിന്തുടരുക )
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment