കാലാവസ്ഥ മാറ്റം കാരണം സീതപ്പഴത്തിന് വിവിധ തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി പല കര്‍ഷകരും പറയുന്നുണ്ട്. ഈ ചെടിക്ക് സ്ഥിരമായി വരുന്ന രോഗങ്ങളെയും കീടങ്ങളെയും തുരത്താനുള്ള മാര്‍ഗങ്ങള്‍.
രുചിയൂറുന്ന സീതപ്പഴം കേരളത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. ആത്തച്ചക്കയുടെ കുടുംബത്തില്‍പ്പെടുന്ന സീതപ്പഴത്തിന്റെ മാംസളമായ വെളുത്ത ഭാഗമാണ് ഭക്ഷ്യയോഗ്യം. ആത്തച്ചക്ക, ചക്കപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന തനി നാടന്‍ ഇനത്തിന്റെ പുറംതോടിന് ചാര നിറമായിരിക്കും. എന്നാല്‍ ഹൈബ്രിഡ് ഇനമായ സീതപ്പഴത്തിന്റെ പുറം തോട് ചക്കയുടെ പോലെ പച്ചനറിവും. പരമാവധി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തില്‍ നിറയെ ശാഖകള്‍ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. കാലാവസ്ഥ മാറ്റം കാരണം സീതപ്പഴത്തിന് വിവിധ തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി പല കര്‍ഷകരും പറയുന്നുണ്ട്. ഈ ചെടിക്ക് സ്ഥിരമായി വരുന്ന രോഗങ്ങളെയും കീടങ്ങളെയും തുരത്താനുള്ള മാര്‍ഗങ്ങള്‍.
1. ആന്ത്രാക്‌നോസ്
ഇലകളിലും തണ്ടിലും പഴത്തിലും കറുത്ത നിറത്തിലുള്ള പാടുകള്‍ കാണുന്നതാണ് ഈ രോഗം. ഈ പാടുകള്‍ പിന്നീട് വലുതാകുന്നു. പഴം മൂക്കാതെ കേടായി പോകാനും കാരണാമാകുന്നു. വ്യാപകമായി ഇപ്പോള്‍ ഈ രോഗം കാണപ്പെടുന്നുണ്ട്. ബാവിസ്റ്റിന്‍ 0.05% കുമിള്‍നാശിനി രണ്ടാഴ്ച ഇടവിട്ട് രണ്ട് പ്രാവശ്യം തളിച്ചുകൊടുത്താല്‍ നിയന്ത്രിക്കാവുന്നതാണ്.
2. ഇലപ്പുള്ളി
പച്ചക്കറികളെപ്പോലെ ഇലപ്പുള്ളി രോഗം സീതപ്പഴത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂത്ത ഇലകളുടെ ഇരുഭാഗത്തും തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്ത് കാണപ്പെടുന്നതാണ് ലക്ഷണം. രോഗം തീവ്രമാകുമ്പോള്‍ ഇലകള്‍ ഉണങ്ങി കൊഴിഞ്ഞു വീഴുന്നു.ഒക്‌റ്റോബര്‍ മുതല്‍ കേരളത്തില്‍ സീതപ്പഴച്ചെടികളില്‍ ഈ രോഗം രൂക്ഷമാണ്. ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക എന്നതാണു പരിഹാരം.
3. മീലി മൂട്ട
പച്ചക്കറി നശിപ്പിക്കാനെത്തുന്ന മീലിമുട്ട ഇവിടെയും വില്ലനാണ്. ചെടികളുടെ ഇളം തണ്ടുകളിലും മൂപ്പെത്താത്ത പഴങ്ങളിലും കാണപ്പെടുന്നു. നീരൂറ്റിക്കുടിക്കുന്ന ഈ കീടാക്രമണം കായ്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിച്ച് തുരത്താം.
ശ്രദ്ധിക്കുക
വളരെ ദുര്‍ബലമായ പഴമാണ് സീതപ്പഴം. ശക്തമായ രീതിയില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ ചെടിയും പഴവും നശിക്കും. ഇതിനാല്‍ ശ്രദ്ധയോടെ മാത്രമേ കീടനാശിനികള്‍ പ്രയോഗിക്കാവൂ. ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment