നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴമാണിത്. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ ചാമ്പക്ക വിളവ് തരും.
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത കുഞ്ഞാന്‍ ചാമ്പക്ക മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ പല വലിപ്പത്തിലും നിറത്തിലുമുള്ള ചാമ്പക്കകള്‍ ലഭ്യമാണ്. മനുഷ്യ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴമാണിത്. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ ചാമ്പക്ക വിളവ് തരും.
തൈ നട്ട് ചാമ്പക്ക വളര്‍ത്തുന്നതാണ് നല്ലത്. നല്ല തൈകള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങാം. കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ചു തൈ നടാം. നല്ല വെയിലുള്ള സ്ഥലത്ത് വേണം തൈ നടാന്‍. ഹൈബ്രിഡ് ഇനങ്ങളുടെ തൈയാണെങ്കില്‍ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ നല്ല പോലെ കായ്ക്കും. വേനല്‍ക്കാലത്ത് നല്ല നന നല്‍കണം. ഇടയ്ക്ക് കൊമ്പു കോതി കൊടുക്കുന്നതും നല്ലതാണ്. ഇത്രമാത്രം പരിചരണം നല്‍കിയാല്‍ മതി. ചാണകപ്പൊടി, എല്ല് പൊടി തുടങ്ങിയ വളങ്ങളും നല്‍കാം.
ധാരാളം വൈറ്റമിന്‍സും അതുപോലെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ചാമ്പക്ക. ചാമ്പക്ക കഴിക്കുന്നത് സ്‌ട്രോക്ക് തടയാന്‍ നല്ലതാണ്, ഹൃദയം, കരള്‍ എന്നിവ സംരക്ഷിക്കാനും നല്ലതാണ്. വൈന്‍, അച്ചാര്‍, ജ്യൂസ് എന്നിവയെല്ലാം ഇതുപയോഗിച്ചു തയാറാക്കാം. വെള്ളത്തിന്റെ അംശം കായ്കളില്‍ ധാരാമുള്ളതിനാല്‍ വേനല്‍ക്കാലത്ത് കഴിക്കാന്‍ നല്ലതാണ്.
നിറത്തിലും വലിപ്പത്തിലും വ്യത്യസ്തമായ പലതരം ഇനങ്ങളുണ്ട്. കടും റോസ് നിറത്തിലുള്ള ചെറിയ കായ്കളുള്ള ഇനമാണ് കൂടുതലും കണ്ടു വരുന്നത്. ഇതാണ് നാടന്‍ ഇനം എന്നറിയപ്പെടുന്നത്. ഇതേ വലിപ്പത്തില്‍ വെള്ള കായ്കളുള്ള ഇനവുമുണ്ട്. കശുമാവ് പഴത്തിന്റെ വലിപ്പത്തില്‍ ചുവന്ന കായ്കളുള്ളവ ആപ്പിള്‍ ചാമ്പ എന്നറിയപ്പെടുന്നു.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
© All rights reserved | Powered by Otwo Designs
Leave a comment