കുമ്പളം കൃഷി ചെയ്യാം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് കുമ്പളം കൃഷി ചെയ്യാം. കീടബാധ ഈ സമയത്ത് കൂടുതലായിരിക്കുമെന്നതിനാല്‍ പരിചരണത്തില്‍ നല്ല ശ്രദ്ധ കൊടുക്കണം.

By Harithakeralam
2023-12-13

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് കുമ്പളം കൃഷി ചെയ്യാം. കീടബാധ ഈ സമയത്ത് കൂടുതലായിരിക്കുമെന്നതിനാല്‍ പരിചരണത്തില്‍ നല്ല ശ്രദ്ധ കൊടുക്കണം.

നടീല്‍ രീതി

വിത്തിട്ടാണ് കുമ്പളം കൃഷി ചെയ്യേണ്ടത്. നടാനായി 60 സെ:മി വ്യാസവും 30 -45 സെ:മി, താഴ്ചയുള്ള കുഴികള്‍ 2 ത 1.5   മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴി ഒന്നിന് 10 കിലോ ജൈവവളം ചേര്‍ത്തതിനു ശേഷം വിത്ത് പാകം,ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെ:മി ആഴത്തില്‍ പാകേണ്ടതാണ്. മൂന്നില പ്രായമാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും  കായ്ക്കുന്ന  സമയത്തും ഒന്നിവിട്ട് ദിവസങ്ങളില്‍ നനക്കേണ്ടതാണ്.  പടരുന്നതിനായി നിലത്ത് ഉണങ്ങിയ മരച്ചില്ലകള്‍ വിരിക്കാവുന്നതാണ്.

കീടങ്ങളെ തുരത്താന്‍

വേനലില്‍ കുമ്പളം കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ശല്യം കൂടുതലായിരിക്കും. കായീച്ച, മത്തന്‍ വണ്ട്, ആമ വണ്ട് എന്നിവയാണ് പ്രധാന ശത്രുക്കള്‍. തണ്ടും ഇലയും കായുമെല്ലാം ഇവ നശിപ്പിക്കും. നല്ല പരിപാലനും ജൈവമാര്‍ഗങ്ങളും ഉപയോഗിച്ച് ഇവയെ തുരത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

കീടത്തിന്റെ എല്ലാദശയും ശേഖരിച്ചു നശിപ്പിക്കുക.

2% വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിക്കുക.

നടീലിനു മുമ്പ് തടം കിളച്ചിളക്കി സുര്യപ്രകാശം കൊള്ളിക്കുക.

 കായ്പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവര്‍ കൊണ്ട് അവയെ സംരക്ഷിക്കുക.

 കീട ബാധയുള്ള കായ്കള്‍ യഥാസമയം നശിപ്പിക്കുക.

 മിത്ര കുമിളായ ബിവേറിയ ബാസിയാന 10% WP (200 ഗ്രാം/10 ലിറ്റര്‍ /സെന്റ്) എന്ന തോതില്‍ തളിക്കുക.

 പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്)  പന്തലില്‍ കെട്ടി തൂക്കുക.

 വേപ്പിന്‍പിണ്ണാക്ക് കുഴികളില്‍ ചേര്‍ക്കുക (20 ഗ്രാം / കുഴി)

പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുക

വിളവെടുപ്പ്

വിത്ത് പാകി മൂന്നുമാസമേത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ കുമ്പളം വിളവെടുക്കാവുന്നതാണ്.  കായ്കള്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്‌പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍.

Leave a comment

തക്കാളിച്ചെടി നിറയെ കായ്കള്‍: മണ്ണിലെ അമ്ലത കുറച്ച് കൃഷി ചെയ്യാം

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…

By Harithakeralam
തക്കാളി ഇലകളില്‍ പൂപ്പല്‍, മുളക് ഇല ചുരുളുന്നു; ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
പച്ചമുളക് നന്നായി കായ്ക്കാന്‍ വളം അടുക്കളയില്‍ നിന്നു തന്നെ

മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…

By Harithakeralam
മഴക്കാലത്ത് പച്ചമുളക് നല്ല വിളവ് തരും; ഈ വളങ്ങള്‍ പ്രയോഗിക്കാം

മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും.  കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…

By Harithakeralam
മഴയത്തും നല്ല വിളവ്, കൃഷി രീതിയും എളുപ്പം ; പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വളര്‍ത്താം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…

By Harithakeralam
ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

By Harithakeralam
ശക്തമായ മഴ തുടരുന്നു : ജാതിത്തോട്ടത്തിലും പച്ചക്കറികളിലും പ്രത്യേക ശ്രദ്ധ

കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…

By Harithakeralam
കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs