നിറങ്ങളില്‍ നീരാടിയ ഇലച്ചെടി

പച്ച, ഇളം പച്ച, മഞ്ഞ, കടുംചുവപ്പ്, മെറൂണ്‍, പാടലം, ചെമ്പ്, പിങ്ക്, ക്രീം, വെള്ള തുടങ്ങിയ വിവിധ നിറങ്ങളില്‍ ഇലകളുള്ള കോളിയസ് ഇനങ്ങളുണ്ട്.

By Harithakeralam
2023-12-10

പൂന്തോട്ടത്തില്‍ മനോഹരമായ ഛായാച്ചിത്രം പോലെയുള്ള ഇലച്ചെടി, പല വര്‍ണങ്ങളില്‍ തിളങ്ങുന്ന മനോഹരമായ ഇലകള്‍. കോളിയസ് എന്ന ചെടി നമ്മുടെ നാട്ടിലും ഏറെ പ്രചാരത്തിലുള്ളതാണ്. പച്ച, ഇളം പച്ച, മഞ്ഞ, കടുംചുവപ്പ്, മെറൂണ്‍, പാടലം, ചെമ്പ്, പിങ്ക്, ക്രീം, വെള്ള തുടങ്ങിയ വിവിധ നിറങ്ങളില്‍ ഇലകളുള്ള കോളിയസ് ഇനങ്ങളുണ്ട്. ചില ഇനങ്ങളില്‍ നിറങ്ങള്‍ ഒറ്റയ്ക്കു കാണുമ്പോള്‍ മറ്റു ചിലതില്‍ ഇവ ഇടകലര്‍ന്നാണ് ഉണ്ടാകുക.

നിറങ്ങളുടെ ലോകം

90 സെമീ ഉയരത്തില്‍ വരെ വളരുന്ന കോളിയസിന്റെ ഇലകള്‍ക്ക് 5 സെമി മുതല്‍ 20 സെമി വരെ വലിപ്പമുണ്ടായിരിക്കും. വിത്തു പാകിയും ഇളം കമ്പ് മുറിച്ചെടുത്തും നടാം. മഴക്കാലത്താണ് പുതിയ ചെടി നടാന്‍ നല്ലത്. വളരെ ചെറിയ വിത്തുകളായിരിക്കും ഈ ചെടിക്കുള്ളത്, ഇതിനാല്‍ പ്രത്യേകം തടത്തിലോ ട്രേയിലെ പാകി മുളപ്പിക്കണം. 

തണ്ടു മുറിച്ചു നടാനാണെങ്കില്‍ ഇലമുട്ടിനു തൊട്ടു താഴെവച്ചു മുറിക്കുക.  തണ്ടിന്റെ ചുറ്റിലുള്ള ഇലകള്‍ നീക്കി നടാം. സെറാഡിക്‌സ് പോലെ വേരുപിടിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണില്‍ മുക്കി നടുന്നതുമേറെ നല്ലതാണ്.

വേഗത്തില്‍ വളര്‍ച്ച

അഞ്ചു മാസത്തിനുള്ളില്‍ ചെടിയുടെ വളര്‍ച്ച പൂര്‍ത്തിയാകും. പുല്‍ത്തകിടിയുടെ അരികുകളില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ് ഈയിനെ ചെടി. അത്യാവശ്യം വെളിച്ചം കിട്ടുമെങ്കില്‍ ചട്ടിയില്‍ വളര്‍ത്തി മുറിക്കുള്ളിലും വയ്ക്കാം. 

കേരളത്തിലെ കാലാവസ്ഥയില്‍ നല്ല പോലെ വളരുന്ന ചെടിക്ക് അത്യാവശ്യം സൂര്യപ്രകാരം ആവശ്യമാണ്. അതു പോലെ നനയും നല്‍കണം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിട്ടു കൊടുക്കാം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs