ചടിമുരിങ്ങ നല്ല പോലെ വളരാനും കായ്ക്കാനും സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും നട്ട് വളര്‍ത്തേണ്ട ഇലക്കറിയാണ് മുരിങ്ങ. ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങ വിഭവങ്ങള്‍ ആഴ്ചയിലൊരിക്കെലെങ്കിലും കഴിക്കണം. വലിയ ഉയരത്തില്‍ വളര്‍ന്നു പോകുന്നതിനാല്‍ കുറച്ചു സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ചെടി മുരിങ്ങ. എന്നാല്‍ ചെടിമുരിങ്ങ നല്ല പോലെ വളരാനും കായ്ക്കാനും സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
1. ഏപ്രില്‍- മെയ് മാസങ്ങളാണ് ചെടിമുരിങ്ങ നടാന്‍ അനുയോജ്യം. എന്നാല്‍ മഴക്കാലത്് വളര്‍ന്നു വലുതായി സപ്റ്റംബര്‍- ഒക്‌റ്റോബര്‍ മാസത്തില്‍ പൂവിടാന്‍ തുടങ്ങും. വേനല്‍ക്കാലമാണ് പൂവിടാന്‍ അനുയോജ്യം.
2. കുരു, തൈ എന്നിവ നടീല്‍ വസ്തുക്കളാക്കാം. തമിഴ്‌നാട് സര്‍വകലാശാല പുറത്തിറക്കിയ പികെഎം 1, പികെഎം 2 എന്നീ ഇനങ്ങളാണ് കേരളത്തില്‍ അനുയോജ്യം. നല്ല മാംസളമായ വലിയ കായ്കളാണ് ഈയിനങ്ങളുടെ പ്രത്യേകത.
3. കുരുവിന്റെ പുറം തോട് പൊട്ടിച്ചു ഒരിക്കലും നടാന്‍ പാടില്ല. ഇങ്ങനെ നട്ടാല്‍ വളര്‍ന്നു വരുന്ന തൈകള്‍ക്ക് ആരോഗ്യമുണ്ടാകില്ല. ഒരു ഗ്ലാസില്‍ പകുതി പച്ചവെള്ളവും മറ്റേ പകുതി ചൂടുവെള്ളവും നിറച്ച് വിത്തുകള്‍ 24 മണിക്കൂര്‍ ഇതിലിട്ട് വയ്ക്കുക. എന്നിട്ട് നട്ടാല്‍ ഒരാഴ്ച മുതല്‍ 10 ദിവസം കൊണ്ടു മുളവരും.
4. ദിവസം എട്ട് മുതല്‍ പത്ത് മണിക്കൂറെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ തൈ നടാവൂ. മഴക്കാലത്ത് വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. വലിയ ഗ്രോബാഗിലും ചട്ടിയിലും ഡ്രമ്മിലുമെല്ലാം ചെടിമുരിങ്ങ നടാം. ചാണകം, കമ്പോസ്റ്റ്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയെല്ലാം ചേര്‍ത്ത് വേണം നടാന്‍. നട്ട് കഴിഞ്ഞാല്‍ പിന്നെ നല്ല വെയിലാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മിതമായ നന നല്‍കണം. ഗ്രോബാഗ്, ചട്ടി എന്നിവയില്‍ ഈര്‍പ്പത്തിന്റെ അളവ് നോക്കി ആഴ്ചയില്‍ രണ്ടു തവണ വെള്ളം നല്‍കാം.
6. ചെടി നട്ട് വളര്‍ന്ന് ഒന്നര അടി പൊക്കമായാല്‍ തലപ്പ് നുള്ളി കൊടുക്കണം. കൂടുതല്‍ ശിഖരങ്ങളുണ്ടായി ചെടിയായി വളരാന്‍ പ്രൂണിങ് നിര്‍ബന്ധമാണ്. തലപ്പ് നുള്ളിയ ഭാഗത്ത് നിന്നും വീണ്ടും വി ആകൃതിയില്‍ ശിഖരങ്ങളുണ്ടാകും. ഇവ ഒന്നര അടിയെത്തിയാല്‍ നുള്ളി കൊടുക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ മുരിങ്ങ ചെടിയായി പടര്‍ന്ന് പന്തലിച്ചു വളരൂ. ഇല്ലെങ്കില്‍ മരം പോലെ മുകളിലേക്ക് പോകും.
7. നട്ട് ഒരു മാസം കഴിഞ്ഞാല്‍ കാലിവളം, കമ്പോസ്റ്റ്, എല്ല് പൊടി എന്നിവ നല്‍കാം. പിന്നെ മഴക്കാലത്ത് യാതൊരു പരിചരണവും ആവശ്യമില്ല. മഴമാറി സെപ്റ്റംബര്‍- ഒക്‌റ്റോബര്‍ ആകുമ്പോഴേക്കും മുരിങ്ങ പൂക്കാന്‍ തുടങ്ങും. പൂവിട്ടാല്‍ പിന്നെ നനയ്ക്കരുത്. ഈ സമയത്ത് ഫിഷ് അമിനോ ആസിഡ് സ്േ്രപ ചെയ്യുക.
8. കായ് തിരിയിട്ടാല്‍ ചെറുതായി നനച്ചു കൊടുക്കാം. ഈ സമയത്ത് ഇലകള്‍ക്ക് മഞ്ഞളിപ്പുണ്ടെങ്കില്‍ തടത്തില്‍ നിന്നും രണ്ടടി മാറി ചാണകമിട്ടു കൊടുക്കാം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല് നല്ല വിളവ് പയറില്…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല് പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില് വലിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന് ആഗ്രഹിക്കുന്നവര്…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment