പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

ജൈവ കീടനാശിനികള്‍ കൊണ്ടുമാത്രം കൃഷിയെ ചിലപ്പോള്‍ രക്ഷപ്പെടുത്തിയെടുക്കാനും കഴിയില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്.

By Harithakeralam
2025-03-20

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ ബാധിക്കും. നല്ല പോലെ പരിചരണം ആവശ്യമുള്ള സമയമാണിത്. രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതു ചൂടുള്ള കാലാവസ്ഥയില്‍ അത്ര നല്ലതല്ല. ജൈവ കീടനാശിനികള്‍ കൊണ്ടുമാത്രം കൃഷിയെ ചിലപ്പോള്‍ രക്ഷപ്പെടുത്തിയെടുക്കാനും കഴിയില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്.  

മണ്ണിനും പ്രകൃതിക്കും പച്ചക്കറികള്‍ കഴിക്കുന്ന മനുഷ്യനുമൊന്നും യാതൊരു പ്രശ്‌നവും സൃഷ്ടിക്കാത്തവയാണ് ജീവാണുക്കള്‍. ഇവ കൃഷിയുടെ തുടക്കം മുതല്‍ കൃത്യമായി പ്രയോഗിച്ചാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും കുറവായിരിക്കും. വെര്‍ട്ടിസീലിയം,ബ്യൂവേറിയ, മെറ്റാറൈസിയം, സ്യൂഡമോണാസ് ഫ്‌ളൂറസന്‍സ്, െ്രെടക്കോഡെര്‍മ തുടങ്ങിയവയാണ് സാധാരണയായി പ്രയോഗിക്കുന്ന മിത്ര കുമിളുകളും സൂക്ഷ്മാണുക്കളും. ഇവ പ്രയോഗിക്കുന്ന വിധം നോക്കാം.

1. മീലിമുട്ടകള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം എന്ന കുമിള്‍ പ്രയോഗിക്കാം.  

2. ഇലതീനി പുഴുക്കള്‍ക്കെതിരേ ബ്യൂവേറിയ എന്ന കുമിള്‍ പ്രയോഗിക്കാം.

3. ചിതല്‍, വേരുതീനി പുഴുക്കള്‍, പച്ചത്തുള്ളന്റെ ഉപദ്രവം മൂലം പാവലിലും പടവലത്തിലും ഉണ്ടാകുന്ന ഇലകരിച്ചില്‍ എന്നിവയ്‌ക്കെതിരെ മെറ്റാറൈസിയം എന്ന കുമിള്‍ ഫലപ്രദമാണ്. ഇവ 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിച്ചു കൊടുക്കണം.

4. വഴുതന, വെള്ളരി, പയറുവര്‍ഗ്ഗ വിളകള്‍ എന്നിവയില്‍ കാണുന്ന തൈചീയല്‍, കായ് ചീയല്‍, ചീയല്‍, ഇലപ്പൊട്ട്, മഞ്ഞളിപ്പ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ സ്യൂഡമോണാസ് ഫ്‌ളൂറസന്‍സ്, െ്രെടക്കോഡെര്‍മ തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കള്‍ വളരെ ഫലപ്രദമാണ്.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs