വര്‍ണ്ണഭംഗിയുള്ള നൂലുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതു പോലെയാണ് ചാരുതയാര്‍ന്ന ഓരോ ഇലയും ഈ ചെടിയില്‍ വിടര്‍ന്നു വരുന്നത്. സസ്യകുടുംബത്തിലെ അരേസിയ ഗണത്തില്‍പ്പെട്ട ചെടിയാണ് 'അഗ്ലോനിമ'.
ഇലകളിലെ നിറച്ചാര്‍ത്തുകള്‍ കൊണ്ട് ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമായി ഇതിനോടകം മാറിക്കഴിഞ്ഞ ഒരു അലങ്കാര ഇലച്ചെടിയാണ് അഗ്ലോനിമ. 'അഗ്ലോസ്' എന്നും 'നിമ' എന്നും രണ്ട് ഗ്രീക്കു പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് 'അഗ്ലോനിമ' എന്ന പേരുണ്ടായത്. അഗ്ലോസ് എന്നാല്‍ തിളക്കമുള്ളത് എന്നും നിമ എന്നാല്‍ നൂല് എന്നുമാണ് അര്‍ഥം. വര്‍ണ്ണഭംഗിയുള്ള നൂലുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതു പോലെയാണ് ചാരുതയാര്‍ന്ന ഓരോ ഇലയും ഈ ചെടിയില്‍ വിടര്‍ന്നു വരുന്നത്. സസ്യകുടുംബത്തിലെ അരേസിയ ഗണത്തില്‍പ്പെട്ട ചെടിയാണ് 'അഗ്ലോനിമ'. ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, തായ്‌ലാന്റ്, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് അഗ്ലോനിമയുടെ ഉറവിടം. ഈ ചെടിക്ക് Chinese Evergreen (ചൈനീസ് എവര്‍ഗ്രീന്‍) എന്നും പേരുണ്ട്. മുന്‍കാലങ്ങളില്‍ അഗ്ലോനിമയുടെ അന്താരാഷ്ട്ര വിപണി അടക്കി വാണിരുന്നത് ചൈനയായിരുന്നു. അതുകൊണ്ടാണ് അവയ്ക്ക് ഈ പേരു കിട്ടിയത്.
രണ്ടു തരം അഗ്ലോനിമ
അഗ്ലോനിമ രണ്ടുതരമുണ്ട്. പച്ച-മഞ്ഞ നിറച്ചേര്‍ച്ചയോടുക്കൂടിയ വലിയ തണ്ടും, ഇലകളുമായി വളരുന്നത് അഗ്ലോനിമ പിക്റ്റം. ബഹു വര്‍ണങ്ങളില്‍ ചെറിയ തണ്ടും, അടുത്തടുത്ത ഇലകളുമായി ചെറിയ പൊക്കത്തില്‍ വളരുന്നത് അഗ്ലോനിമ റൊട്ടന്റം. 1986 ല്‍ Greg Humbali (ഗ്രെഗ് ഹമ്പാലി) എന്ന ഒരു ഇന്തോനേഷ്യന്‍ സസ്യപ്രേമിയാണ് ആദ്യമായി ഒരു അഗ്ലോനിമ റൊട്ടന്റം ചെടി വളര്‍ത്തിയെടുത്തത്. അതിന് അദ്ദേഹം കൊടുത്ത പേരായിരുന്നു 'Pride of Sumtara' (പ്രൈഡ് ഓഫ് സുമാത്ര). ഇന്ന് നൂറുക്കണക്കിന് വ്യത്യസ്ത ഇനങ്ങളിലുള്ള അഗ്ലോനിമ ചെടിക്കള്‍ വിപണിയില്‍ ലഭ്യമാണ്. പുതിയ ഇനങ്ങള്‍ക്ക് വില കൂടും. പൂനയില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഈ ചെടി എത്തുന്നത്. ഇറക്കുമതി ലൈസന്‍സുള്ള പൂനയിലെ വന്‍കിട നഴ്‌സറിക്കാര്‍ തായ്‌ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നാണ് നൂതനയിനം അഗ്ലോനിമകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയില്‍ ഈ ചെടിയുടെ ടിഷ്യൂകള്‍ച്ചര്‍ ഉല്‍പാദനം വേണ്ടത്ര പുരോഗമിച്ചിട്ടില്ല.
പരിചരണം പ്രധാനം
അഗ്ലോനിമ വളര്‍ത്തുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എല്ലാ അഗ്ലോനിമ ചെടികളുടെയും പരിചരണം ഒരു പോലെ അല്ല എന്നുള്ളതാണ്. 25 വര്‍ഷം മുമ്പു തന്നെ കേരളത്തിലെത്തിയ Dona Carmrn, Siam Aurora ( Lip Stick ) Red Peacoek Boying, Snow White തുടങ്ങിയ ചില ഇനങ്ങള്‍ വലിയ ശ്രദ്ധയോ, പരിചരണമോ കൂടാതെ തന്നെ നന്നായി വളര്‍ന്നുകൊള്ളും. വെയിലോ, മഴയോ ഒന്നും തന്നെ അവയെ കാര്യമായി ബാധിക്കാറില്ല. കാരണം അവയെല്ലാം തന്നെ കേരളത്തിന്റെ ചെടിയായി മാറിക്കഴിഞ്ഞവയാണ്. എന്നാല്‍ ടിഷ്യൂകള്‍ച്ചര്‍ വഴി വികസിപ്പിച്ചെടുത്ത നൂതന ഇനങ്ങളൊന്നും തന്നെ അതേ പോലെ വളര്‍ന്നു കിട്ടുകയില്ല. അഗ്ലോനിമ വളര്‍ത്തി ദീര്‍ഘവര്‍ഷങ്ങളുടെ അനുഭവസമ്പത്തോ, വേണ്ടത്ര പരിജ്ഞാനമോ ഇല്ലാത്ത ചില വ്‌ളോഗര്‍മാരുടെ വാക്കുകള്‍ വിശ്വസിച്ച് അഗ്ലോനിമ വളര്‍ത്തുന്ന പലരും അബദ്ധങ്ങളില്‍ ചെന്നു ചാടുന്നുമുണ്ട്.
ഈ ചെടി നിലത്തു നട്ടു വളര്‍ത്തുന്നതിനേക്കാള്‍ നല്ലത് ചട്ടിയില്‍ വളര്‍ത്തുന്നതാണ്. ആറോ ഏഴോ ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക്ക് ചട്ടികളാണ് ഉത്തമം. വെള്ളം വാര്‍ന്നു പോകാനും മിശ്രിതത്തില്‍ വായു സഞ്ചാരം ഉറപ്പു വരുത്താനും വേണ്ടത്ര ദ്വാരങ്ങള്‍ ചട്ടിക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തണം. നടീല്‍ മിശ്രിതം അതീവ ശ്രദ്ധയോടെ തയ്യാറാക്കണം. വേണ്ടവണ്ണം സംസ്‌കരിച്ച് സംതുലനമാക്കിയ ചകിരിച്ചോര്‍ നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്തതുകൊണ്ട് മിശ്രിതത്തില്‍ ചകിരിച്ചോര്‍ ഒഴിവാക്കുന്നതാണ് നല്ലത്. പകരം പാതി കരിച്ചെടുത്ത ഉമി (Parbonized Rie Hull - CRH) മതിയാകും. CRH 50 % ചുവന്നമണ്ണ് 20 % ആറ്റുമണല്‍ 15 % ഈ തോതില്‍ എടുക്കണം. വളമായി അല്‍പ്പം കൊമ്പുപൊട്ടി, എല്ലുപൊടി, ഒരു പിടി മണ്ണിര കമ്പോസ്റ്റ് ഇത്രയുമായാല്‍ അഗ്ലോനിമയ്ക്ക് യോജിച്ച നടീല്‍ മിശ്രിതമായി. തുടര്‍ന്നുള്ള വളപ്രയോഗം ഇലകളില്‍ നടത്തിയാല്‍ മതിയാകും. N.P.K 19:19:19 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചെടി മുഴുവനായി രണ്ടാഴ്ച കൂടുമ്പോള്‍ തളിക്കണം. സൂക്ഷ്മ മൂലകങ്ങള്‍ അടങ്ങിയ Sea Weed Fertiliser 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇടയ്‌ക്കൊക്കെ സ്‌പ്രേ ചെയ്യുന്നതും ഏറെ ഗുണം ചെയ്യും. അഗ്ലോനിമ ദിവസവും നനയ്‌ക്കേണ്ട കാര്യമില്ല. വേനല്‍ കാലത്തു പോലും നാലഞ്ചു ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതിയാകും. പുതിയ ഇനങ്ങളൊക്കെ മഴയും, ഉച്ചവെയിലും ഏല്‍ക്കാതെ സംരക്ഷിക്കണം. ഇളം വെയില്‍ കൊള്ളുന്നത് ഇലകളുടെ വര്‍ണ്ണഭംഗി കൂട്ടാന്‍ സഹായിക്കും.
രോഗങ്ങളും കീടങ്ങളും
ഇല അഴുക്കല്‍, വേരുചീയല്‍, ഇലപ്പേന്‍ ഇവയില്‍ നിന്നൊക്കെ ചെടിയെ സംരക്ഷിച്ചില്ലെങ്കില്‍ അപ്പാടെ നശിച്ചുപോകും. ഒരിക്കല്‍ രോഗബാധയേറ്റ ചെടി പിന്നീട് എത്ര ശ്രദ്ധിച്ചാലും നന്നായി വളര്‍ന്നു കിട്ടുക പ്രയാസമാണ്. കുമിള്‍ രോഗം കൊണ്ടുള്ള ഇലചീയല്‍ ആണെങ്കില്‍ ഏതെങ്കിലും കുമിള്‍ നാശിനി 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്താല്‍ മതിയാകും. ബാക്ടീരിയല്‍ ബാധയാണെങ്കില്‍ K. Cyclin, Christo Cyclin (കെ. സൈക്ലിന്‍, ക്രിസ്‌റ്റോസൈക്ലിന്‍) തുടങ്ങിയെങ്കിലും Bactereidi ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. ഇലപ്പേനിനു വളരെ ഫലപ്രദമായ മരുന്നാണ് അള്‍ട്ടിമോ (Ultimo) അള്‍ട്ടിമോ ലിക്വിഡ് അഞ്ചു മി.ല്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യണം. മരുന്നും വളങ്ങളും എല്ലാം തന്നെ ഇലയുടെ അടിഭാഗത്തും തണ്ടുകളിലും കൂടി വീഴത്തക്കവണ്ണം വേണം തളിയ്‌ക്കേണ്ടത്. മരുന്നുകള്‍ മൂന്നു ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം തളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അന്തരീക്ഷത്തില്‍ ഓക്‌സിജന്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെടിയുടെ ചുവട്ടില്‍ നിന്നും മുളച്ചു വരുന്ന തൈകള്‍ ഇളക്കിയെടുത്തു തണ്ട് മുറിച്ചു നട്ടുമൊക്കെ അഗ്ലോനിമയുടെ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. എന്നാല്‍ നൂതന ഇനങ്ങളൊക്കെ തണ്ടു മുറിച്ചു വളര്‍ത്തിയെടുക്കുക ദുഷ്‌ക്കരമാണ്. അന്തരീക്ഷത്തിന്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കുന്ന കാര്യത്തില്‍ മറ്റേത് ഇലച്ചെടികളെക്കാളും ഒരുപടി മുന്നിലാണ് അഗ്ലോനിമ. അതുകൊണ്ടു തന്നെ വീടുകളുടെയും, ഓഫീസുകളുടെയും അകത്തളങ്ങളില്‍ അഗ്ലോനിമ നട്ടുവളര്‍ത്തുന്നത് വായു മലിനീകരണത്തിന് ഒരു പരിധിവരെ പരിഹാരമാകയും ചെയ്യും. വര്‍ണ്ണാഭമായ ഇലകളുടെ ചാരുതകൊണ്ട് ഉദ്യാനപ്രേമികളുടെ മനം കവര്‍ന്ന് ഈ സുന്ദരിച്ചെടിക്ക് 'അലങ്കാര ഇലച്ചെടികളിലെ മാലാഖമാര്‍' എന്ന വിളിിപ്പേര് എന്തുകൊണ്ടും യോജിക്കും എന്ന കാര്യത്തിലും രണ്ടു പക്ഷമില്ല.
(രണ്ടായിരത്തില്‍പ്പരം ഓക്‌സിജന്‍ പ്ലാന്റ്‌സ് വര്‍ഷങ്ങളായി വീട്ടില്‍ നട്ട് പരിപാലിച്ച് വരുന്ന ആളാണു ലേഖകന്‍. എസ്ബിഐയില്‍ നിന്ന് ഡപ്യൂട്ടി മാനേജറായി റിട്ടയര്‍ ചെയ്ത ശേഷം ചെടി വളര്‍ത്തലില്‍ സജീവമാണ് ഇദ്ദേഹം. MOB- 9446479151)
വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ…
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
© All rights reserved | Powered by Otwo Designs
Leave a comment