കീടങ്ങളുടെ ആക്രമണം ഈ കാലാവസ്ഥയില്‍ വളരെ കൂടുതലായിരിക്കും.
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ് പച്ചമുളക്. മിക്ക കറികളിലും ചേരുവയായ മുളക് നമുക്ക് വീട്ടില്‍ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഈ കാലാവസ്ഥയില്‍ വളരെ കൂടുതലായിരിക്കും.
അടുക്കളയിലുണ്ടാകുന്ന ജൈവ അവശിഷ്ടങ്ങള്‍ നിര്‍മാജനം ചെയ്യുന്നതു വലിയ തലവേദനയാണ് മിക്കവര്‍ക്കും. ഇതിനൊരു പരിഹാരം കൂടിയാണ് ഈ വളം തയാറാക്കല്‍. ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇതൊരു കുക്കറിലിട്ടൊന്നു വേവിച്ചെടുക്കണം. നല്ല പോലെ വേവണം, അതിനു ശേഷം ചൂടാറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കുക. കുക്കറില്‍ വേവിക്കാന്‍ വെച്ച വെള്ളമെടുത്ത് മിക്‌സിയില്‍ ഉപയോഗിക്കാം. ഈ ലായനി വളമായി ഉപയോഗിക്കാം.
നല്ല കട്ടിയുള്ള ലായനിയാണെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വേണം പ്രയോഗിക്കാന്‍. ആഴ്ച്ചയിലൊരിക്കല്‍ മുളകിന്റെ ചുവട്ടിലൊഴിച്ചു കൊടുക്കുക. കൂടുതല്‍ മുളക് ചെടികളുണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് ലായനി നേര്‍പ്പിച്ച് പ്രയോഗിക്കാം. മുളക് വേഗത്തില്‍ വളരാനും നല്ല പോലെ കായ്കളുണ്ടാകാനും ഈ ജൈവലായനി സഹായിക്കും.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment