മികച്ച തൈ നഴ്‌സറികളില്‍ നിന്നും വാങ്ങി നടുന്നതാണ് നല്ലത്. എന്നാല്‍ വിത്തുകളില്‍ നിന്നും സ്റ്റാര്‍ ഫ്രൂട്ട് വളര്‍ത്താം. ഈ രീതിയിലാണെങ്കില്‍ വസന്തകാലത്ത് വിത്ത് നടുകയാണ് നല്ലത്.
ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരമ്പോള എന്നിങ്ങനെ പല പേരുകളുണ്ട് ഈ പഴത്തിന്. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന ഏതു മണ്ണിലും സ്റ്റാര്‍ ഫ്രൂട്ട് നല്ല വിളവ് തരും.
തൈയും വിത്തും നടാം
മികച്ച തൈ നഴ്‌സറികളില്‍ നിന്നും വാങ്ങി നടുന്നതാണ് നല്ലത്. എന്നാല്‍ വിത്തുകളില്‍ നിന്നും സ്റ്റാര്‍ ഫ്രൂട്ട് വളര്‍ത്താം. ഈ രീതിയിലാണെങ്കില്‍ വസന്തകാലത്ത് വിത്ത് നടുകയാണ് നല്ലത്. 7-10 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും.നല്ല നീര്‍വാര്‍ച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ തൈ നടാവൂ. കുറഞ്ഞത് 6-7 മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. ടെറസില്‍ ചട്ടികളിലും വളര്‍ത്താം.
പരിചരണം
നല്ല പോലെ നന നിര്‍ബന്ധമാണ്. ചെടി വളരുന്നതിന് അനുസരിച്ച് വളവും നല്‍കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ നല്ല വളമാണ്. 20- 30 അടി ഉയരത്തില്‍ സാവധാനത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. അതിനാല്‍ നല്ല പോലെ പരിചരണം നല്‍കണം. പഴങ്ങള്‍ മാത്രമല്ല, റോസി-പിങ്ക് നിറത്തിലുള്ള പൂക്കളും ആകര്‍ഷകമാണ്. ഇതിനാല്‍ പൂന്തോട്ടത്തിലും സ്ഥാനം നല്‍കാം.
ഗുണങ്ങള്‍
അച്ചാറുണ്ടാക്കുന്നതിനും കറികളില്‍ പുളരസം ലഭിക്കാനും പാനീയങ്ങളുണ്ടാക്കാനും ഈ പഴമുപയോഗിക്കുന്നു. മാത്രമല്ല ഇതിന്റെ സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യാറുമുണ്ട്. വിറ്റാമിന്‍ സി, മംഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴച്ചെടിയാണ് റംബുട്ടാന്‍. കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്ന റംബുട്ടാനില്‍ കായ്‌പൊഴിച്ചില്‍ രൂക്ഷമാണിപ്പോള്‍. കാലാവസ്ഥയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനുള്ള…
വീട്ട് മുറ്റത്ത് കുലകളായി മുന്തിരി വിളഞ്ഞ് നില്‍ക്കുന്നതു നല്ലൊരു കാഴ്ചയായിരിക്കും. അതൊക്കെ തണുപ്പുള്ള നാട്ടില്‍ മാത്രമേ ഉണ്ടാവൂ എന്നു പറയാന്‍ വരട്ടെ, നമ്മുടെ വീട്ടുമുറ്റത്തും മുന്തിരി വിളയും, നല്ല തണലും…
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്‍…
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
© All rights reserved | Powered by Otwo Designs
Leave a comment