ഇടയ്ക്ക് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും മഞ്ഞുകാലം കേരളത്തിലെത്തിയിരിക്കുന്നു. പൊടിയും തണുപ്പും കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടാകുന്ന കാലമാണിത്. കുട്ടികളില്‍ വിട്ടുമാറാത്ത ചുമ വലിയ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
1. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ള പഴങ്ങള്‍ ഇക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവ ശ്വാസകോശത്തിന് ഏറെ നല്ലതാണ്.
2. വെളുത്തുള്ളിയാണ് ഇക്കാലത്ത് കഴിക്കേണ്ട വസ്തു. ആന്റി മൈക്രോബിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശ്വാസകോശത്തിന്റ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. ഇഞ്ചിയുടെ ഗുണങ്ങള്‍ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധയെ തടയാന്‍ ഇവയ്ക്ക് കഴിയും.
4. ഇഞ്ചിയുടെ മുന്നില്‍ നില്‍ക്കുന്ന ഗുണങ്ങളാണ് മഞ്ഞളിനുള്ളത്. കുര്‍കുമിന്‍ എന്ന വസ്തുവാണ് ഇതിന് സഹായിക്കും. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
5. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
6. ഇലക്കറികളില്‍ കേമിയായ ചീരയും ഇക്കാലത്ത് നന്നായി കഴിക്കണം. വിറ്റാമിനുകളും ആന്റി ഓക്്‌സിഡന്റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment