ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുന്ന ഇനമാണ് സീഡ് ഫ്രീ ജാക്ക്.
നിലവിലുള്ള ആയിരക്കണക്കിനു ടണ്‍ ചക്ക ഉപയോഗിക്കപ്പെടാതെ നശിക്കുമ്പോള്‍ വീണ്ടും ഇവിടെ പ്ലാവ് കൃഷിയോ എന്നു ചിന്തിക്കുന്നവരുണ്ട്. അതൊരു വിരോധാഭാസമല്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ചക്ക അങ്ങനെ തന്നെ തിന്നുതീര്‍ക്കാനും മുള്ളും മടലുമെല്ലാം സഹിതം വിപണനം നടത്തുന്നതിനുമാണെങ്കില്‍ ഇനി കേരളത്തില്‍ ഒരു ചുവട് പ്ലാവു പോലും അധികമായി വേണ്ടതില്ല. നമുക്ക് വേണ്ടത് ഇനത്തിന്റെ മെച്ചം കൊണ്ട് തീന്‍മേശകള്‍ പിടിക്കുന്ന ചക്കച്ചുളകളും വിപണി പിടിക്കുന്ന മൂല്യവര്‍ധിത ചക്കയുല്‍പ്പന്നങ്ങളുമാണ്.
ബ്രാന്‍ഡ് മൂല്യത്തിന്റെ ബലത്തില്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും ഉത്പന്നങ്ങളുമായെത്തി കച്ചവടം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്ന സംരംഭകര്‍ക്കു വേണ്ടിയാണ് പ്ലാവ് അതിന്റെ രണ്ടാംവരവില്‍ കാത്തുനില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടിയാകണം ഇനിയുള്ള പ്ലാവ് കൃഷി. ഈ കാഴ്ചപ്പാടോടെയാകണം ഇനിയിവിടെ പ്ലാവ് കൃഷിയുടെ വികസനം.
ഉത്പ്പന്ന കേന്ദ്രീകൃത പ്ലാവ് കൃഷിയെന്നു പറയുമ്പോള്‍ പഴങ്ങളെ അങ്ങനെ തന്നെ ആഹാരമാക്കുന്ന സമ്പ്രദായത്തെ പൂര്‍ണമായി ഒഴിവാക്കുകയല്ല. വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയുടെ വലിയൊരു മേഖല തന്നെ പഴങ്ങളുടെ വിപണിക്കു വേണ്ടിയുള്ളതാണ്. ഇതിനു യോജിക്കുന്ന ഇനങ്ങളെ ടേബിള്‍ ഫ്രൂട്ട് വെറൈറ്റികള്‍ എന്നു വിളിക്കാം. ഇത്തരം ഇനങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ മുന്തിയ പരിഗണന കൊടുക്കേണ്ടത് ചുളയുടെ വലുപ്പം, രുചി, നിറം, ദൃഢത തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങള്‍ക്കായിരിക്കണം. ഉയര്‍ന്ന സൂക്ഷിപ്പുകാലം, ജലാംശത്തിന്റെ കുറഞ്ഞ അളവ്, ദീര്‍ഘ കാലത്തെ ലഭ്യത, ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ കൂടിയ അനുപാതം തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുന്ന ഇനമാണ് സീഡ് ഫ്രീ ജാക്ക്. നിശ്ചയമായും വരാനിരിക്കുന്ന കാലത്തിന്റെ ഇനമാണിത്. ഇന്നോളം കണ്ടിട്ടുള്ള എല്ലാ ചക്കയുടെയും അടിസ്ഥാന സ്വഭാവമായ കുരുവും അരക്കും ഇതിലില്ല. എന്തിനധികം, കാര്യമായ തോതില്‍ ചകിണി പോലുമില്ല. എന്നാല്‍ സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. പൈനാപ്പിള്‍ കഷ്ണങ്ങളാക്കി വയ്ക്കുന്നതു പോലെ ചക്കയും കഷ്ണങ്ങളാക്കി വയ്ക്കുകയും വിളമ്പുകയും കഴിക്കുകയും ചെയ്യാമെന്നു വന്നാലോ. ഇതാണ് ടേബിള്‍ ടോപ്പ് വെറൈറ്റികളില്‍ കിരീടം വയ്ക്കാത്ത രാജാവാകാന്‍ കുതിക്കുന്ന സീഡ് ഫ്രീ ജാക്കിന്റെ പ്രത്യേകത.
വാണിജ്യ ഇനങ്ങള്‍ : ജെ 33, സിന്ദൂര്‍, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, സീഡ് ഫ്രീ ജാക്ക്, കമ്പോടിയന്‍ ജാക്ക്.
ഗാര്‍ഹിക ഇനങ്ങള്‍ : ചുങ്കപ്പുര സോഫ്റ്റ്, ഗംലസ്, പാത്താമുട്ടം, ഡ്യാങ് സൂര്യ,നങ്കടക്ക്.
ചുരുക്കത്തില്‍ പ്ലാവ് അതിന്റെ തറവാട്ടില്‍ ജൈത്രയാത്രയ്ക്കായി വീണ്ടുമെത്തിയിരിക്കുകയാണ്. ഈ വരവിനെ ഒരു സംഭവമാക്കി മാറ്റാന്‍ സാധിക്കണമെങ്കില്‍ കൃഷി ശാസ്ത്രീയമാകണം, ഉത്പ്പന്ന കേന്ദ്രീകൃതമാകണം, വാണിജ്യാടിസ്ഥാനത്തിലുള്ളതുമാകണം. അതിലാകട്ടെ ഇനി കേരളത്തിന്റെശ്രദ്ധ.
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്ക്കുന്നതിനാല് പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment