ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ: മഴക്കാലത്തും നിറയെ പച്ചക്കറി

വെണ്ട, വഴുതന, മുളക്, പച്ചച്ചീര, കോവല്‍, ചുരയ്ക്ക എന്നിവ ഈ സമയത്ത് നടാന്‍ അനുയോജ്യമായ ഇനങ്ങളാണ്.

By Harithakeralam
2024-05-22

ചുട്ടുപഴുത്തൊരു വേനല്‍ക്കാലം കഴിഞ്ഞു നല്ല മഴയാണിപ്പോള്‍ കേരളത്തിലെങ്ങും. മഴക്കാലം നേരത്തെ തുടങ്ങിയെന്നു പറയാം. മഴക്കാലത്ത് പച്ചക്കറിക്കൃഷി അല്‍പ്പം ശ്രമകരമാണ്. നല്ല ശ്രദ്ധ നല്‍കിയെങ്കില്‍ മാത്രമേ കൃഷി വിജയിക്കൂ. മഴ സീസണില്‍ വളര്‍ത്താന്‍ അനുയോജ്യമായ പച്ചക്കറി ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാകും നല്ലത്. വെണ്ട, വഴുതന, മുളക്, പച്ചച്ചീര, കോവല്‍, ചുരയ്ക്ക എന്നിവ ഈ സമയത്ത് നടാന്‍ അനുയോജ്യമായ ഇനങ്ങളാണ്.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴക്കാല കൃഷിക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, സൂര്യപ്രകാശം ലഭിക്കുകയും വേണം. പയര്‍, വെണ്ട, കോവല്‍, നിത്യവഴുതന, ചുരയ്ക്ക, പച്ചച്ചീര തുടങ്ങിയവയെല്ലാം മഴക്കാലത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. മണ്ണില്‍ തടമെടുത്ത് അതില്‍  തൈകള്‍ നടുന്ന രീതി മഴക്കാലത്ത് നന്നല്ല. മണ്ണിന്റെ കൂനയൊരുക്കി അതില്‍ നടുകയാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കില്ല. കൂനയുടെ മുകളില്‍ കരിയില ഇടാനും ശ്രദ്ധിക്കണം, മണ്ണ് ഒലിച്ചുപോകുന്നത് തടയാനാണിത്. കീടബാധയെ തടയാനും പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് സൂര്യപ്രകാശം മതിയായി ലഭിക്കാത്തതിനാല്‍ വളര്‍ച്ചയും പതുക്കെയാവും. ജൈവ കീടനാശിനികള്‍ കീടങ്ങളെ തുരത്താനായി പ്രയോഗിക്കാം.

1. വെണ്ട

കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ ഇക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിന്‍ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയില്‍ നല്ല വിലയും ലഭിക്കാറുണ്ട്.

2. മുളക്

വെണ്ട കഴിഞ്ഞാല്‍ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവു നല്‍കും. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടില്‍ കൃഷി ചെയ്യാം. വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായി വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടണം. ചെടികള്‍ തമ്മില്‍ 45 സെ.മീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെ.മീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്.

3. വഴുതന

മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി വഴുതനയാണ്. വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകള്‍ക്കു പുറമേ ധാരാളം നാടന്‍ വഴുതന ഇനങ്ങളും വീടുകളില്‍ കൃഷി ചെയ്തുവരുന്നു. 20 മുതല്‍ 25 ദിവസംവരെ പ്രായമായ തൈകള്‍ മാറ്റിനടാം. ചെടികള്‍ തമ്മില്‍ 60 സെന്റീ മീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റീ മീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതനയുടെ വിളവെടുപ്പ് തുടങ്ങാം.

Leave a comment

മഴക്കാല ചീരക്കൃഷി വിജയിപ്പിക്കാം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട്…

By Harithakeralam
കറിവേപ്പ് നിറയെ ഇലകളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍.…

By Harithakeralam
ഫംഗസ് ബാധയെ തുരത്തി മികച്ച വിളവ്

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
മഴക്കാല വെണ്ടക്കൃഷി: വിളവ് ഇരട്ടിയാക്കാനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. വലിയ കീട-രോഗബാധകളൊന്നുമില്ലാതെ മഴക്കാലത്ത് വെണ്ട വളര്‍ന്നു കൊള്ളും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
വഴുതന-പച്ചമുളക് എന്നിവയില്‍ നിന്നും ദീര്‍ഘകാല വിളവ്: ശിഖരങ്ങള്‍ വെട്ടിവിടാം

അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍…

By Harithakeralam
കാന്താരിക്കാലം വരവായി; കൃഷി ആരംഭിക്കാന്‍ സമയമായി

കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമായ കാന്താരി കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വിത്ത് വിതറി തൈമുളപ്പിച്ച് ഇവ നാലില പ്രായമായാല്‍ പറിച്ചു നട്ട് കൃഷി ആരംഭിക്കാം. ചീനിമുളക്,…

By Harithakeralam
ചീരക്കൃഷിക്ക് തുടക്കമിടാം

ചീരക്കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴക്കാലത്തും നല്ല വിളവ് തരും ചീര, കീടങ്ങളുടെ ആക്രമണം കുറവുമായിരിക്കും.  

 വിത്തും വിതയും

ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ…

By Harithakeralam
ഫ്രഷ് പുതിന വീട്ടില്‍ തന്നെ

കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs