സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.
കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി നടാം. സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.
താഴെ പറയുന്ന നടീല്‍ മിശ്രിതം കൊണ്ട് അഞ്ചോ ആറോ ഗ്രോബാഗുകള്‍ തയാറാക്കാം. ഒരു കുടുംബത്തിലേക്കുള്ള ഇഞ്ചി ലഭിക്കാന്‍ ഇതു ധാരാളമാണ്.
1. രണ്ട് കൊട്ട മേല്‍ മണ്ണ്.
2. രണ്ട് കൊട്ട ചകിരിച്ചോര്‍.
3. ഒരു കൊട്ട ചാണകപ്പൊടി (ഉണങ്ങിയത് )
4. ഒരു കിലോ എല്ല് പൊടി
5. രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്ക്
6. നൂറ് ഗ്രാം ഡൈകോടെര്‍മ
ഇവയെല്ലാം കൂടി നന്നായി കൂട്ടിക്കലര്‍ത്തി ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ അന്‍പത് ശതമാനം നിറയ്ക്കണം. അതിനു ശേഷം നാല്‍പ്പതു ഗ്രാം തൂക്കമുള്ള മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നടാം. ഇതിന് മുകളിലേയ്ക്ക് അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. അതിന് ശേഷം വീണ്ടും ഒരു കഷ്ണം മുളവന്ന ഇഞ്ചി നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നേരത്തെ നട്ടതിന്റെ എതിര്‍വശത്ത് നടുക.ഇതിനു ശേഷം അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. ഇഞ്ചി മുളച്ചു വരുന്നത് വരെ ഉണങ്ങിയ കരിയിലകൊണ്ട് മുടുന്നത് നല്ലതാണ്. ഈ രീതിയില്‍ നന്നായി പരിപാലിച്ചാല്‍ രണ്ട് തട്ടുകളായി ഗ്രോബാഗ് നിറയെ ഇഞ്ചിയുണ്ടാകും.
പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇഞ്ചിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കാം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളാണ് ഇഞ്ചിയുടെ വളര്‍ച്ചയുടെ പ്രധാന കാലയളവ്. ഈ സമയങ്ങളില്‍ വളപ്രയോഗം കാര്യക്ഷമമാക്കണം. പെട്ടന്ന് അലിയുന്ന പച്ചിലകള്‍ അരിഞ്ഞിട്ട് അതിന് മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിക്കണം. ഇങ്ങനെ ഒന്നു രണ്ടു തവണ ആവര്‍ത്തിക്കാം. ഒരു തവണ അല്‍പ്പം വെണ്ണീര് (മുരട്ടില്‍ നിന്ന് അല്‍പ്പം മാറ്റി) നല്‍കുന്നത് ഇഞ്ചിക്ക് തൂക്കവും വലുപ്പവും വെക്കാന്‍ സഹായിക്കും. ഇപ്പോള്‍ നട്ടാല്‍ ഒക്റ്റോബര്‍ മാസത്തോടെ അടുക്കളയിലേയ്ക്ക് ആവശ്യത്തിന് ഇഞ്ചി പറിച്ചു തുടങ്ങാം. ഇങ്ങനെ ജൈവ രീതിയിലുള്ള വളപ്രയോഗവും വേണ്ട പരിപാലനവും കൊടുത്താല്‍ ഒരു ബാഗില്‍ നിന്നു രണ്ട് കിലോയില്‍ കൂടുതല്‍ വിളവ് ലഭിക്കും. ഒക്റ്റോബര്‍ - നവംബര്‍ ഗ്രോബാഗിലെ ഇഞ്ചി വിളവെടുക്കാനാവും. ഒരുമിച്ച് വിളവെടുക്കാതെ ആവിശ്യമുള്ളപ്പോള്‍ അടര്‍ത്തിയെടുത്താലും മതി.
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…
© All rights reserved | Powered by Otwo Designs
Leave a comment