ലോകത്തിലെ മികച്ച പേരയിനം ഇതാണ്; വീട്ട്മുറ്റത്ത് നട്ട് വിളവെടുക്കാം

ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര ഏതാണ്, ഉത്തരം ഇതാണ് റെഡ് ഡയമണ്ട് പേര.

By Harithakeralam
2025-02-12

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര ഏതാണ്, ഉത്തരം ഇതാണ് റെഡ് ഡയമണ്ട് പേര. പേരു പോലെ തന്നെ ഡയമണ്ടിന്റെ മൂല്യമാണിതിന്.

ചുവപ്പ് നിറം നല്ല മധുരം

നല്ല മധുരമുള്ള അത്യാവശ്യം വലിപ്പമുള്ള പേരയാണിത്. മുറിച്ചു കഴിഞ്ഞാല്‍ അകം നല്ല ചുവന്ന നിറത്തിലായിരിക്കും. മൃദുവായ കുരുവാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ക്കെല്ലാം കഴിക്കാന്‍ കൊടുക്കാന്‍ ഏറെ അനുയോജ്യമാണിത്. നല്ല സ്വാദുള്ള മാംസളമായ കാമ്പായതിനാല്‍ പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്.

തൈ നടാം

നല്ല തൈകള്‍ തെരഞ്ഞെടുത്ത് നടാന്‍ ഉപയോഗിക്കണം. മറ്റിനങ്ങളെ അപേക്ഷിച്ച് ഈയിനത്തിന്റെ തൈകള്‍ക്ക് വില കൂടുതലാണ്. 2000 രൂപയാണ് തൈക്ക് വിലയായി പല പ്രമുഖ നഴ്‌സറികളും ഈടാക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നല്ല വളര്‍ച്ച കാണിക്കുന്നത്. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുകയും വേണം. 6-10 ഉയരത്തില്‍ വളരും. കുഴിയെടുത്ത് ചാണകപ്പൊടി, എല്ല് പൊടി, കമ്പോസ്റ്റ് എന്നിവ നിറച്ച് തൈ നടാം. മിതമായ രീതിയില്‍ നന വേണം. വെള്ളം അധികമായാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകും. ഏകദേശം ഒന്നര- രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും.

ഡ്രമ്മിലും നടാം

ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഇനമാണിത്. വലിയ ഡ്രമ്മിലോ ചാക്കിലോ നടീല്‍ മിശ്രിതം നിറച്ച് ഈയിനത്തിന്റെ തൈ നടാം. നല്ല പരിചരണം ആവശ്യമാണെന്നു മാത്രം. ദ്രാവക രൂപത്തിലുള്ള വളങ്ങളാണ് ഡ്രമ്മില്‍ നട്ട ചെടിക്ക് നല്‍കേണ്ടത്.

Leave a comment

പ്രകൃതിയുടെ ഫ്രൂട്ട് സലാഡ് ചെറിമോയ

ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…

By Harithakeralam
വാഴക്കുലയ്ക്ക് ചുരുട്ട് രോഗം: തോട്ടത്തില്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

വാഴയ്ക്ക്  കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ്  സിഗാര്‍…

By Harithakeralam
റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs