ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒച്ച്, ഉറുമ്പ്, വിവിധ തരം ഇല തീനി വണ്ടുകള്‍ എന്നിവയുടെ ആക്രമണം രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്.
മഴ മാറിയതോടെ ഏവരും അടുക്കളത്തോട്ടമൊന്നു പുതുക്കി പണിഞ്ഞിട്ടുണ്ടാകും. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍, മറ്റു പച്ചക്കറികള്‍ എന്നിവയെല്ലാം അത്യാവശ്യം വളര്‍ച്ചയായ സമയമാണിത്. ഇതിനൊപ്പം കീടങ്ങളും രോഗങ്ങളുമെല്ലാം പതിയെ എത്തും. ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒച്ച്, ഉറുമ്പ്, വിവിധ തരം ഇല തീനി വണ്ടുകള്‍ എന്നിവയുടെ ആക്രമണം രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്.
നമ്മുടെ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ നിഷ്പ്രയാസം തുരത്താം. സോഡാപൊടി, ഗോതമ്പ് പൊടി എന്നിവ ഉപയോഗിച്ചാണ് ഒച്ചിനെയും ഉറുമ്പിനെയും തുരത്താനുള്ള വിദ്യ തയാറാക്കേണ്ടത്. രണ്ട് ടീസ് പൂണ്‍ സോഡാപ്പൊടി ഒരു പാത്രത്തിലേക്കിടുക. ഇതേ അളവില്‍ ഗോതമ്പ് പൊടിയുമിട്ട് രണ്ടു കൂടി നന്നായി ഇളക്കുക. ഇതിനു ശേഷം ചെടികളുടെ ചുവട്ടിലും ഇലകളിലുമെല്ലാം ഇട്ടു കൊടുക്കുക. വണ്ടിനെയും ഒച്ചിനെയുമെല്ലാം കണ്ടാല്‍ ഇവയുടെ പുറത്തും പൊടികള്‍ ഉടുക.
അതിരാവിലെയും വൈകുന്നേരവും മാത്രമേ ഈ പൊടികള്‍ ചെടികളില്‍ ഉപയോഗിക്കാവൂ. വെയിലും ചൂടുമുള്ള സമയത്ത് ഒരിക്കലും പ്രയോഗിക്കരുത്. ഇലകള്‍ കരിഞ്ഞു പോകാന്‍ കാരണമാകും. തീരെ ചെറിയ തളിര്‍ ഇലകളില്‍ ഇവ പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഇലകൡ നിന്ന് നമ്മള്‍ തന്നെ ഒച്ചിനെയും പുഴുക്കളെയും പിടികൂടി നശിപ്പിക്കുന്നതാണ് നല്ലത്.
കത്തുന്ന വേനല്‍ കടന്ന് പച്ചക്കറിക്കൃഷി ചെയ്യാന്‍ തുടങ്ങുകയാണ് പലരും. ഓണത്തിന് വിളവെടുക്കാനുള്ള പച്ചക്കറികള്‍ നടേണ്ട സമയമാണിപ്പോള്‍. നന്നായി വേരു പിടിച്ച് അവ വേഗത്തില്‍ വളര്‍ന്നാല്‍ മാത്രമേ പച്ചക്കറികളില്‍…
മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…
മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി. വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…
വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…
നല്ല പരിചരണം നല്കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…
© All rights reserved | Powered by Otwo Designs
Leave a comment