തണ്ണീര്‍മത്തന്‍ കൃഷി തുടങ്ങാനുള്ള സമയമാണിത്. കീടങ്ങളുടെ ആക്രമണം വിത്തിട്ട അന്നു മുതലുണ്ടാകുന്ന വിളയാണിത്, അതിനാല്‍ കൃത്യമായ പരിചരണം അത്യാവശ്യം.
ഡിസംബര്‍ തുടങ്ങിയിട്ടേയുള്ളൂ... കൊടും ചൂടാണീപ്പോഴേ കേരളത്തില്‍. ചൂടിനെ വെല്ലാന്‍ തണ്ണീര്‍മത്തനെപ്പോലെ മറ്റൊരു വസ്തുവില്ല. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍. ഇപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും തണ്ണീര്‍മത്തന്‍ കൃഷി ചെയ്യുന്നുണ്ട്. വത്തക്ക, കുമ്മട്ടി എന്ന പേരിലും ഇതറിയപ്പെടുന്നു. തണ്ണീര്‍മത്തന്‍ കൃഷി തുടങ്ങാനുള്ള സമയമാണിത്. കീടങ്ങളുടെ ആക്രമണം വിത്തിട്ട അന്നു മുതലുണ്ടാകുന്ന വിളയാണിത്, അതിനാല്‍ കൃത്യമായ പരിചരണം അത്യാവശ്യം.
ഇനങ്ങള്‍ തെരെഞ്ഞെടുക്കാം
വിത്തിന്റെ സെലക്ഷന്‍ കൃഷി വിജയത്തില്‍ പ്രധാനമാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച് പുറത്തിറക്കിയ അര്‍ക്ക ഇനങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ നല്ലതാണ്. മാണിക്, ജ്യോതി, ആകാശ്, ശ്യാം തുടങ്ങിയ ഇനങ്ങള്‍ നല്ല തോടും ചുവന്ന കാമ്പും ഉള്ളവയാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറിക്കയ സ്വര്‍ണ, ശോണിമ, ഷുഗര്‍ ബേബി എന്നിവയും നല്ല വളര്‍ച്ചയുള്ളവയാണ്.
തടമൊരുക്കാം
കീടങ്ങളുടെ ആക്രമണം പ്രത്യേകിച്ച് മത്തന്‍ വണ്ടിന്റെ ആക്രമണം തണ്ണീര്‍മത്തനില്‍ രൂക്ഷമായിരിക്കും. അതില്‍ ഇപ്പോള്‍ തന്നെ മണ്ണിളക്കി അല്‍പ്പം നനച്ചു വെയില്‍ കൊള്ളിക്കണം. ഇതിലേക്ക് കാല്‍ കിലോ കുമ്മായം കൂടി ചേര്‍ക്കുക. കുറച്ചു ദിവസം നല്ല പോലെ സൂര്യപ്രകാശം തടത്തില്‍ ലഭിക്കണം. തുടര്‍ന്ന് രണ്ടടി വ്യാസത്തിലും ഒന്നരയടി താഴ്ചയിലും കുഴിയെടുത്ത് വിത്തിടാം. ഒരു തടത്തില്‍ അഞ്ച് വിത്ത് വരെയിടാം. ഉണങ്ങിപ്പൊടി കാലിവളം, 40 ഗ്രാം യൂറി, 25 ഗ്രാം പൊട്ടാഷ് എന്നിവയും തടത്തില്‍ ചേര്‍ക്കണം. ട്രേയില്‍ വിത്തിട്ട് തൈ പറിച്ചു നടുന്ന രീതിയും നല്ലതാണ്.
കീടങ്ങളെ തുരത്താം
മത്തന്‍ വണ്ടാണ് തണ്ണീര്‍മത്തന്റെ പ്രധാന ശത്രു. വിത്തിടുന്നതു മുതല്‍ ഈ കീടത്തിന്റെ ശല്യമുണ്ടായിരിക്കും. കുഞ്ഞു തൈയാകുമ്പോള്‍ തന്നെ ഇവ ആക്രമണം തുടങ്ങും, ഇല തിന്ന് അരിപ്പ പോലാകും. പുഴുക്കല്‍ തണ്ടില്‍ കുത്തികയറും വേരും നശിപ്പിക്കും. ബിവേറിയ എന്ന മിത്ര കുമില്‍ നടുമ്പോള്‍ തന്നെ ഒഴിച്ചു കൊടുത്ത് മത്തന്‍ വണ്ടിനെ തുരത്താം. വിത്ത് ഇടുന്ന അന്നു തന്നെ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. വെര്‍ട്ടിസീലിയം ലക്കാനിയും ഇതേ രീതില്‍ ഉപയോഗിക്കാം. ചെടി വളരാന്‍ കാത്തു നില്‍ക്കരുത്, അതിന് മുന്നേ തളിക്കണം. ഇലകള്‍ വന്നു തുടങ്ങിയാല്‍ മൂന്ന് മില്ലി വേപ്പെണ്ണ, 3 മില്ലി ഷാംപൂ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യണം. കായീച്ച, ആമവണ്ട് എന്നിവയെ തുരത്താനിതു സഹായിക്കും.
വള്ളി വീശിയാല്‍ പ്രൂണിങ്
നന്നായി വള്ളി വീശി തുടങ്ങിയാല്‍ പ്രൂണിങ് ചെയ്തു നല്‍കണം. എന്നാല്‍ മാത്രമേ നല്ല പോലെ കായ്ക്കൂ. വളളി വീശിപോകുന്ന ഇടങ്ങളില്‍ കരിയിലയോ ഉണങ്ങിയ തെങ്ങിന്‍ പട്ടയോ ഇട്ടു കൊടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പൊട്ടാഷ് ചേര്‍ത്തു നല്‍കാം. ചാണകം- ഗോമൂത്രം-കടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment