തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉല്‍പാദനം നമ്മുടെ വീട്ടുവളപ്പില്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റ് അങ്കണത്തില്‍ വഴുതന തൈ നട്ടു നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോ. ബി അശോക് ഐ.എ.എസ് കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, കൃഷി വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളില്‍ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നടുന്ന ചടങ്ങില്‍ പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി, വെണ്ട, മുളക് എന്നീ തൈകളാണ് നട്ടത്.
സമഗ്ര പച്ചക്കറി ഉല്‍പ്പാദന യജ്ഞം പദ്ധതി വിശദാംശങ്ങള്‍
കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര പച്ചക്കറി ഉല്‍പ്പാദന യജ്ഞം പദ്ധതിയില്‍ 202526 സാമ്പത്തിക വര്‍ഷം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 6045.00 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും പൂര്‍ണ്ണമായും സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 4 മുതല്‍ 5 വരെ പച്ചക്കറി വിത്തിനങ്ങള്‍ അടങ്ങിയ 10 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, വിവിധ മാധ്യമങ്ങള്‍ മുഖേന 2 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ദീര്‍ഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും പൂര്‍ണ്ണമായും സൗജന്യമായി വിതരണം നടത്തുന്നു. ഇതു കൂടാതെ ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പോഷകത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാന്‍ സാധിക്കാത്ത കര്‍ഷകര്‍ക്ക് മട്ടുപ്പാവ് കൃഷിയ്ക്കായി 8000 യൂണിറ്റ് മണ്‍ചട്ടി/HDPE ചട്ടികളില്‍ 25 വിവിധ ഇനം പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും. സര്‍ക്കാര്‍/സര്‍ക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹെക്ടറൊന്നിന് ഒരു ലക്ഷം രൂപ ധനസഹായത്തില്‍ 100 ഹെക്ടര്‍ സ്ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കുന്നു. ഇതു കൂടാതെ കുറഞ്ഞത് 3 മുതല്‍ 5 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ക്ലസ്റ്റര്‍ ഘടകത്തില്‍ ഉള്‍പ്പെടുത്തി 1.25 ലക്ഷം രൂപ നിരക്കില്‍ 800 ക്ലസ്റ്ററുകള്‍ക്ക് ധനസഹായം നല്‍കുന്നു. ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാര്‍ക്ക് സ്റ്റാഗേര്‍ഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി ഹെക്ടറൊന്നിന് പന്തല്‍ ആവശ്യമുള്ളതിന് 25,000/ രൂപയും, പന്തല്‍ ആവശ്യമില്ലാത്തതിന് 20,000/ രൂപയും ധനസഹായം നല്‍കി വരുന്നു. ശീതകാല പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000/ രൂപയും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രോത്സാഹനത്തിനായി ഹൊക്ടറൊന്നിന് 10,000/ രൂപ ധനസഹായം നല്‍കുന്നു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment