സ്യൂഡോമോണസ് വീട്ടിലുണ്ടാക്കാമെന്നു വിശദീകരിക്കുന്ന വിവിധ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്.
വിളകളുടെ ആരോഗ്യം വര്‍ധിക്കാനും എളുപ്പത്തില്‍ കായ്ക്കാനും പൂക്കാനും ഉപയോഗിക്കുന്ന മിത്ര ബാക്റ്റീരിയയാണ് സ്യൂഡോമോണസ്. ഇതിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ചില വിദ്യകള്‍ പ്രയോഗിച്ചാല്‍ മതി.
1. നനവും ജൈവാംശവുമുള്ള സ്ഥലത്ത് മാത്രമേ സ്യൂഡോമോണസ് പ്രയോഗിക്കാവൂ. നേരിട്ട് ഇട്ടു കൊടുക്കുമ്പോഴും സ്‌പ്രേ ചെയ്യുമ്പോഴുമിതു ശ്രദ്ധിക്കുക.
2. കമ്പോസ്റ്റ് തയാറാക്കുന്നവര്‍ ഇതിന്റെ അവസാന ഘട്ടമെത്തുമ്പോള്‍ സ്യൂഡോമോണസ് ചേര്‍ത്ത് കൊടുക്കുക. അല്‍പ്പം നനവും ധാരാളം ജൈവാംശവുമുള്ള കമ്പോസ്റ്റില്‍ സ്യൂഡോമോണസ് കരുത്താര്‍ജ്ജിക്കും.
3. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിഞ്ഞ കാലി വളം എന്നതിനോടൊപ്പം സ്യൂഡോമോണസ് ചേര്‍ക്കാം. തുടര്‍ന്ന് ഇവ കരിയില ചേര്‍ത്ത് പുതയിടുക, ഇടയ്ക്ക് നനയ്ക്കുക. നല്ല ഗുണനിലവാരമുള്ള വളം ലഭിക്കും.
4. 20 ഗ്രാം സ്യൂഡോമോണസ്, ഒരു ലിറ്റര്‍ വെള്ളം, 20 എംഎല്‍ പുളിച്ച തൈര് എന്നിവ ചേര്‍ത്ത് സ്േ്രപ ചെയ്യുന്നത് ഏറെ നല്ലതാണ്.
5. പുളിച്ച കഞ്ഞിവെള്ളം 10 ഗ്രാം ശര്‍ക്കര എന്നിവയും ചേര്‍ത്ത് സ്യൂഡോമോണസ് സ്‌പ്രേ ചെയ്യാം.
6. വിത്തില്‍ പുരട്ടുന്ന സമയത്ത് പുളിച്ച കഞ്ഞിവെള്ളം കൂടി ചേര്‍ക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്യൂഡോമോണസ് വീട്ടിലുണ്ടാക്കാമെന്നു വിശദീകരിക്കുന്ന വിവിധ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. ലാബിലെ പ്രത്യേക കണ്ടീഷനില്‍ ആവശ്യമായ കാലാവസ്ഥയില്‍ മാത്രം നിര്‍മിക്കുന്ന ഒന്നാണിത്. ആറുമാസമാണ് സ്യൂഡോമോണസിന്റെ കാലാവധി. കഴിവതും കാര്‍ഷിക സര്‍വകലാശാലയുടെ കേന്ദ്രങ്ങളില്‍ നിന്നും വാങ്ങിക്കാന്‍ ശ്രമിക്കണം. ചൂട് തട്ടുന്ന സ്ഥലത്ത് സൂക്ഷിക്കരുത്, കവര്‍ പൊട്ടിച്ചാല്‍ പെട്ടെന്ന് ഉപയോഗിച്ച് തീര്‍ക്കണം. പൊട്ടിച്ചു കുറെ ദിവസം സൂക്ഷിക്കരുത്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment