നാടന്‍ പാവയ്ക്കയ്ക്ക് നല്ല കൈപ്പുണ്ടെങ്കിലും പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഏറെ നല്ലതാണിത്.
പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ എന്നു കേട്ടാല്‍ മുഖം ചുളിക്കുന്നവരാണ് അധികവും. എന്നാല്‍ ഗുണങ്ങള്‍ നിറഞ്ഞൊരു പച്ചക്കറിയാണ്. നാടന്‍ പാവയ്ക്കയ്ക്ക് നല്ല കൈപ്പുണ്ടെങ്കിലും പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഏറെ നല്ലതാണിത്.
1. ബീറ്റാ കരോട്ടിന്‍ പാവയ്ക്കയില്‍ നന്നായി അടങ്ങിയിട്ടുണ്ട്. ശരീരം ബീറ്റാകരോട്ടിനെ വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യുന്നു. ബീറ്റാ കരോട്ടിന്‍ ഒരു ആന്റിഓക്സിഡന്റാണ്, അതായത് സെല്ലുലാര്‍ കേടുപാടുകള്‍ തടയുന്നതിലൂടെ ക്യാന്‍സറില്‍ നിന്നും മറ്റ് വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും ഇത് സംരക്ഷിക്കുന്നു.
2. പ്രമേഹമുള്ളവര്‍ സ്ഥിരമായി പാവയ്ക്ക കഴിക്കണമെന്നു പറയാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സ്വാഭാവികമായി കുറയ്ക്കാന്‍ പാവയ്ക്ക സഹായിക്കും.
3. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കും. പാവയ്ക്കയിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കില്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.
4. പല ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കൊളസ്‌ട്രോള്‍ പ്രധാന കാരണമാണ്, അതിനാല്‍ പാവയ്ക്ക ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
5. വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.
6. പവയ്ക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment