ഇതിന്റെ തൈ വലിയ വില നല്‍കി വാങ്ങി നട്ട് വേണ്ട വിധം പരിചരണം നല്‍കാനറിയാതെ കുഴപ്പത്തിലായവരുമുണ്ട്. ഈയിനം പ്ലാവില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ നടുന്നതു മുതല്‍ ശ്രദ്ധിക്കണം.
കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ട്രെന്‍ഡാണ് വേഗത്തില്‍ കായ്ക്കുന്ന പ്ലാവ്. ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവിനത്തിന്റെ പേരില്‍ വലിയ തട്ടിപ്പും നടക്കുന്നുണ്ട്. വിയറ്റ്‌നാം ഏര്‍ലി എന്നയിനം പ്ലാവാണ് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്നത്. ഇതിന്റെ തൈ വലിയ വില നല്‍കി വാങ്ങി നട്ട് വേണ്ട വിധം പരിചരണം നല്‍കാനറിയാതെ കുഴപ്പത്തിലായവരുമുണ്ട്. ഈയിനം പ്ലാവില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ നടുന്നതു മുതല്‍ ശ്രദ്ധിക്കണം.
1. പ്ലാവ് നടാന്‍ തയാറാക്കിയ കുഴിയില്‍ ഒരു കിലോ പൊടിഞ്ഞ കുമ്മായം നിര്‍ബന്ധമായും ചേര്‍ക്കണം. കുമ്മായം ചേര്‍ത്ത് മണ്ണിട്ടിളക്കി 15 ദിവസം കഴിഞ്ഞ ശേഷം മാത്രമേ തൈ നടാവൂ. ഇല മഞ്ഞളിപ്പ്, തണ്ടുണക്കം പോലുള്ള രോഗങ്ങളെ തുരത്താന്‍ കുമ്മായം നിര്‍ബന്ധമാണ്.
2. മുറ്റത്തും ഡ്രമ്മിലും ചട്ടിയിലുമൊക്കെ നടാന്‍ ഈയിനം അനുയോജ്യമാണ്. എന്നാല്‍ സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. മൂന്നു മണിക്കൂറെങ്കിലും നല്ല പോലെ സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ ചെടി ആരോഗ്യത്തോടെ വളരൂ.
3. തൈ നട്ട ശേഷം നല്ല പോലെ പൊടിഞ്ഞ ചാണകവും മണ്ണും ചേര്‍ത്ത് വേണം കുഴി മൂടാന്‍.
4. ചെടി വളരാന്‍ തുടങ്ങിയാല്‍ കമ്പ് കുത്തി അതിലേക്ക് ചേര്‍ത്ത് കെട്ടി കൊടുക്കണം. ഇല്ലെങ്കില്‍ ചെടി മണ്ണില്‍ പടര്‍ന്നു വളരും. ഇങ്ങനെ വളരാന്‍ പൂക്കളും കായ്കളുമെല്ലാം കുറവായിരിക്കും.
5. പ്രൂണിങ് നിര്‍ബന്ധമായും ചെയ്യണം. എന്നാല്‍ മാത്രമേ ഇലകള്‍ക്കിടയിലെല്ലാം സൂര്യപ്രകാശം നല്ല പോലെ ലഭിക്കൂ.
6. നന നിര്‍ബന്ധമാണ്, എന്നാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. ഡ്രമ്മില്‍ നട്ട തൈകള്‍ക്കെല്ലാം കൃത്യമായി വേണം നനയ്ക്കാന്‍. വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. നല്ല നന കിട്ടിയാലേ പ്ലാവ് പൂക്കുകയുള്ളൂ. ചക്ക വലിപ്പമുള്ളതാകാനും നന നിര്‍ബന്ധമാണ്.
7. ആറ് മാസത്തിലൊരിക്കല്‍ തടം തുറന്ന് നനച്ച ശേഷം അരി കിലോ കുമ്മായമിടണം.
8. തൈ നട്ട് ഒരു വര്‍ഷമായാല്‍ പൊട്ടാഷ് നല്‍കണം.
9. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തടത്തിലൊഴിക്കുന്നതു പൂക്കള്‍ കരിയുന്നത് ഒഴിവാക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment