വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം. മണ്ണിനും മനുഷ്യനും ചെടികള്‍ക്കും യാതൊരു പ്രശ്‌നമില്ലാത്തവയാണ് ഈ കീടനാശിനികള്‍. ദ്രാവകരൂപത്തില്‍ തയാറാക്കുന്നതിനാല്‍ ചെടികളുടെ വേരുകള്‍ക്ക് എളുപ്പം വലിച്ചെടുക്കാനും സാധിക്കും. ഒരേ രീതിയില്‍ എല്ലായിടത്തുമെത്താനും പിഎച്ച് ലെവല്‍ അനുയോജ്യമാക്കാനുമിത് ഉപകരിക്കും.
കഞ്ഞിവെള്ളവും എപ്‌സം സാള്‍ട്ടും
കീടനാശിനിയുടേയും വളത്തിന്റെയും ഗുണം ഒരേ സമയം പ്രകടിപ്പിക്കുന്നതാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം അരലിറ്റര്‍ എടുത്ത് ഒരു ടീസ്പൂണ്‍ എപ്‌സം സാള്‍ട്ട് ഇതിലേക്കിടുക. എന്നിട്ട് നന്നായി ഇളക്കി മൂന്നു ദിവസം മാറ്റിവയ്ക്കുക. തുടര്‍ന്നു നാലിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഇലകള്‍ നല്ല പച്ചപ്പോടെ വളരാനും പെട്ടെന്ന് കായ്ക്കാനും ഈ ലായനി ഫലം ചെയ്യും. ചീര, കറിവേപ്പ് എന്നിവയ്ക്ക് ഉത്തമമാണ് ഈ വളം.
വാഴപ്പഴത്തിന്റെ തൊലി
പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുവാണ് വാഴപ്പഴത്തിന്റെ തൊലി. ഒരു കുപ്പിയെടുത്ത് വാഴപ്പഴത്തിന്റെ തൊലി ഇതിലിട്ട് വെള്ളമൊഴിക്കുക. തൊലി മുങ്ങത്തക്ക വിധം വെളളമൊഴിക്കണം. എന്നിട്ട് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് എടുത്ത് തൊലികള്‍ നന്നായി ഞെരടിയ ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരട്ടി വെള്ളം ചേര്‍ത്ത ശേഷം ഇലകളില്‍ സ്േ്രപ ചെയ്യാം. പൊട്ടാസ്യം അടങ്ങിയതിനാല്‍ വേഗത്തില്‍ പൂക്കളുണ്ടാകാന്‍ സഹായിക്കും.
ഉള്ളിത്തോല്‍ ലായനി
എല്ലാ വീട്ടിലും ദിവസവും ഉപയോഗിക്കുന്ന വസ്തുവാണ് ഉള്ളി. വലിയ ഉള്ളിയുടേയും ചെറിയ ഉള്ളിയുടേയും തോല്‍ ഈ ലായനിയുണ്ടാക്കാന്‍ ഉപയോഗിക്കാം. ഉള്ളിത്തോല്‍ പാത്രത്തിലേക്കിട്ട് മൂടുന്ന വിധത്തില്‍ വെള്ളമൊഴിക്കുക. തുടര്‍ന്ന് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് ഇരട്ടിയായി നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഈ ലായനി സ്േ്രപ ചെയ്യുന്നതിനേക്കാള്‍ നല്ലത് ചുവട്ടിലൊഴിച്ചു കൊടുക്കുന്നതാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment