ഈ ലക്ഷണങ്ങളുണ്ടോ...? എങ്കില്‍ കരളിനെ സൂക്ഷിച്ചോളൂ

ചില ലക്ഷണങ്ങള്‍ ശരീരം ആദ്യമേ കാണിച്ചു തരും.

By Harithakeralam

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. രോഗപ്രതിരോധ ശേഷി മുതല്‍ നിരവധി കാര്യങ്ങള്‍ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വളരെ വൈകിമാത്രമേ നാം അറിയുകയുള്ളൂ. എന്നാല്‍ ചില ലക്ഷണങ്ങള്‍ ശരീരം ആദ്യമേ കാണിച്ചു തരും.

വയറുവേദനയും  വീര്‍ക്കലും

കരളിനു പ്രശ്‌നമുണ്ടെങ്കില്‍ ആദ്യ ലക്ഷണങ്ങള്‍ വയറിലാണുണ്ടാകുക. വയറിന് മുകളില്‍ വലതുഭാഗത്ത് ഇടയ്ക്കിടെ വേദന അനുഭവപ്പെടും. വയറ് വീര്‍ക്കല്‍, അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവയുണ്ടാകും.

ഇരുണ്ട മൂത്രം  

മൂത്രത്തിന് ഇരുണ്ട നിറമാണ് കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണം, ഒപ്പം മലത്തിനുണ്ടാകുന്ന വിളറിയ നിറവും. കരളില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതിനാല്‍ , തവിട്ട്, ഓറഞ്ച്, അല്ലെങ്കില്‍ ആമ്പര്‍ പോലെയുളള ഇരുണ്ടനിറങ്ങളില്‍ മൂത്രം പുറന്തള്ളപ്പെടും. കൂടാതെ കരള്‍ ശരിയായി പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ മലത്തില്‍ ആവശ്യത്തിന് പിത്തരസ ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുകയും അത് വിളറിയോ കളിമണ്ണിന്റെ നിറത്തിലേക്കോ നയിക്കുകയും ചിലപ്പോള്‍ രക്ത പ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും.

മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് മഞ്ഞപ്പിത്തം. ഇതു അധികമായാല്‍  ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറത്തിന് കാരണമാകും.  കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ പിഗ്മെന്റ് പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഇത് ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മഞ്ഞ നിറമുണ്ടാക്കുന്നു.

ചതവും രക്തസ്രാവവും

കരളിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനും രക്തസ്രാവം നിര്‍ത്തുന്നതിനും ആവശ്യമായ പ്രൊട്ടീനുകളായ ക്ലോട്ടിംഗ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇത് ശരീരത്തില്‍ ചതവുകള്‍ ഉണ്ടാകുന്നതിനും രക്തസ്രാവം വേഗത്തില്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. പിന്നീട് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് എത്താനും സാധ്യതയുണ്ട്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs