ഈര്‍പ്പം കുറഞ്ഞ സ്ഥലം വേണം ഈ ചിര നാടാനായി തെരഞ്ഞെടുക്കാന്‍. കടുംപച്ചനിറമുള്ള ഇലകളായിരിക്കും ഉണ്ടാകുക.
വഷളച്ചീര എന്നാണ് പേരെങ്കിലും ഗുണങ്ങള്‍ നിരവധിയാണ്. ബീറ്റാ കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ജീവകം സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. തോരനും കറിയും ബജിയുമെല്ലാം ഉണ്ടാക്കാന്‍ അനുയോജ്യമാണ്, അലങ്കാരച്ചെടിയായും വളര്‍ത്താം.
തണ്ടും വിത്തും
ബസെല്ല ചീര, മലബാര്‍ നൈറ്റ്ഷെയ്ഡ്, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലൊക്കെ ഈയിനം അറിയപ്പെടുന്നുണ്ട്. തണ്ടു മുറിച്ചു നട്ടും വിത്ത് പാകിയും നടാം. 30 സെ.മീ നീളമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് 45 സെ.മീ അകലത്തില്‍ നടാം. ഇത്തിരി കമ്പോസ്റ്റും ചാണകവുമിട്ടുകൊടുത്താല്‍ മതി.
വള്ളിച്ചെടി
ഈര്‍പ്പം കുറഞ്ഞ സ്ഥലം വേണം ഈ ചിര നാടാനായി തെരഞ്ഞെടുക്കാന്‍. കടുംപച്ചനിറമുള്ള ഇലകളായിരിക്കും ഉണ്ടാകുക. മരങ്ങളില്‍ കയറിക്കയറി വളളിച്ചെടിപോലെ വളര്‍ന്നു പോകും. നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇഷ്ടം. തണുപ്പുള്ള കാലാവസ്ഥയില്‍ പതുക്കെയേ വളരുകയുള്ളു. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 നും 6.8 നും ഇടയിലായിരിക്കുന്നതാണ് വഷളച്ചീര വളര്‍ത്താന്‍ അനുയോജ്യം.
അലങ്കാരച്ചെടി
വാതിലിലും ജനലിലുമെല്ലാം പടര്‍ത്തി അലങ്കാര ചെടിയായും ഇതിനെ വളര്‍ത്താം. സൂര്യപ്രകാശം കുറഞ്ഞ സ്ഥലങ്ങളില്‍ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നതാണ് നല്ലത്.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
©2025 All rights reserved | Powered by Otwo Designs
Leave a comment