അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പച്ചമുളകിന് പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തില്‍ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി.
നമ്മുടെ വീട്ടുവളപ്പില്‍ തന്നെ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് കൃഷി. കറികള്‍ക്ക് നല്ല രുചി കിട്ടാന്‍ പച്ചമുളക് അത്യാവശ്യമാണ്. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പച്ചമുളകിന് പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തില്‍ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. മുളക് ഉല്‍പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, ചൈന, പെറു, സ്‌പെയിന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ മുളക് ഉല്‍പ്പാദനത്തിന് പേര് കേട്ടതാണ്.
പച്ചമുളകിന്റെ വിത്താണ് നടാനെടുക്കുന്നത്. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കണം. ഇങ്ങനെ ചെയ്താല്‍ വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
കാലാവസ്ഥാ
ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ സസ്യമാണ് മുളക്, ചൂടുള്ളതും ഈര്‍പ്പമുള്ളതും എന്നാല്‍ വരണ്ടതുമായ കാലാവസ്ഥ ആവശ്യമാണ്. മുളക് വളര്‍ച്ചയ്ക്ക് അനുയോജ്യമായ താപനില പരിധി 20°-25°C ആണ്. അതുപോലെ തന്നെ ശക്തമായ മഴയും മുളകിന് നല്ലതല്ല, ഇത് ചെടി അഴുകാന്‍ കാരണമാകും.
നടീല്‍ രീതി
നന്നായി ഉണങ്ങിയ ചാണകപ്പൊടി, മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കിയ ശേഷം മാത്രം നമ്മള്‍ ലായനിയില്‍ മുക്കി വെച്ച വിത്തു പാകുക. ഇവയ്ക്ക് ചെറിയ തോതില്‍ രാവിലെയോ വൈകുന്നേരമോ വെള്ളം തളിച്ചു കൊടുക്കണം. വിത്ത് മുളച്ചു വന്നാല്‍ ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചു നടാറാകും.മുളക് തൈ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ച് ആദ്യമേ പാകപ്പെടുത്തിയെടുക്കണം. മാറ്റി നടാനായി തൈകള്‍ പിഴുതെടുക്കുമ്പോള്‍, വേര് പോകാതെ ശ്രദ്ധിക്കണം, മണ്ണ് നന്നായി നനച്ചാല്‍ എളുപ്പത്തില്‍ പറിക്കാന്‍ സാധിക്കും. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നു-നാലുദിവസം തണല്‍ നല്‍കണം. കുറച്ചു ദിവസത്തിന് ശേഷം കാലിവളം, എല്ലുപൊടി എന്നിവയിട്ടു കൊടുക്കണം. പിന്നീട് പച്ചച്ചാണകം - കടലപ്പിണ്ണാക്ക് -ഗോമൂത്രവും ചേര്‍ത്ത് പുളിപ്പിച്ചത് പത്ത് ഇരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. ചെടികള്‍ വളരുന്നത് അനുസരിച്ച് താങ്ങു നല്കണം.
തക്കാളി, വഴുതന, മുളക് മുതലായ വിളകളില് പതിവായി കാണുന്ന പ്രശ്നമാണ് ബാക്ടീരിയല് വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്ക്കാണ്…
ചൂടുള്ള കാലാവസ്ഥയില് കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള് തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല് ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില് നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല് മാര്ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില് നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്ത്താന് ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
വേനല്ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. പാവല്‍, കോവല്‍, പടവലം, പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്…
ജനുവരിയുടെ തുടക്കം മുതല് നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള് കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment