മാണവണ്ട്, നിമാവിര എന്നിവയെ തുരത്തി വാഴക്കൃഷി വിജയിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം വര്‍ധിക്കുന്നതായി കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. വാഴയെ നശിപ്പിക്കുന്ന മാണവണ്ട് കര്‍ഷകരുടെ പേടി സ്വപ്‌നമാണ്. നല്ല പോലെ വളര്‍ന്നു തുടങ്ങുന്ന വാഴകള്‍ ഇതുമൂലം നശിച്ചുപോയി വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. മാണവണ്ട്, നിമാവിര എന്നിവയെ തുരത്തി വാഴക്കൃഷി വിജയിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. വാഴക്കന്ന് നടുന്നതിന്റെ മുന്‍പ് കന്നിന്റെ അടിഭാഗം ചെത്തി വൃത്തിയാക്കി ചാണക ലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നു - നാല് ദിവസം വെയിലത്ത് ഉണക്കി നടുക.
2. വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടു കൊടുക്കുക.
3. വാഴക്കന്നിലെ മണ്ണു നീക്കിയ ശേഷം വേപ്പെണ്ണയില്‍ മുക്കിയെടുത്തുണക്കി നട്ടാല്‍ നിമാവിരശല്യം, കൂമ്പടപ്പ് എന്നിവ കുറയും.
4. ചീരക്കൃഷിക്ക് ശേഷം അവിടെ വാഴ നടുന്നത് നല്ലതാണ്. നല്ല വലുപ്പമുള്ള കുലകള്‍ ലഭിക്കാന്‍ ഇതു സഹായിക്കും.
5. വാഴ വയ്ക്കുമ്പോള്‍ കന്നിന്റെ അടിഭാഗം ഏതു ദിശയിലാണോ വരുന്നത് അതിന്റെ നേരേ എതിര്‍ദിശയിലായിരിക്കും കുല വരുന്നത്.
6. വാഴ വച്ച് അദ്യ നാല് മാസം നൂറ് ഗ്രാം വീതം കാലപ്പിണ്ണാക്ക് തടത്തില്‍ ഇട്ട് കൊടുത്താല്‍ വാഴ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് വന്ന് വലിയ വാഴക്കൊല കിട്ടും.
7. വാഴ നട്ട് രണ്ട് മാസത്തിന് ശേഷം തടമൊന്നിന് ഒരു കിലോ ആട്ടിന്‍കാഷ്ടം കൊടുത്താല്‍ വേരിനു വളര്‍ച്ചയും കായ്കള്‍ക്കു മുഴുപ്പും കിട്ടും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment