റംബുട്ടാനിലെ കായ്‌പൊഴിച്ചില്‍ രൂക്ഷം; നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

കായ്കളുടെ ശരിയായ വളര്‍ച്ചയ്ക്ക് അവശ്യമൂലകങ്ങളുടെ സുതാര്യമായ നിയന്ത്രണം അനിവാര്യമാണ്.

By Harithakeralam
2025-05-31

നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴച്ചെടിയാണ് റംബുട്ടാന്‍. കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്ന റംബുട്ടാനില്‍ കായ്‌പൊഴിച്ചില്‍ രൂക്ഷമാണിപ്പോള്‍. കാലാവസ്ഥയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.

1.മണ്ണിന്റെ അമ്ലക്ഷാര (pH) നില നിയന്ത്രണത്തിനായി ഡോളോമൈറ്റ് പ്രയോഗം.(Dolomite application for pH correction)

തുടര്‍ച്ചയായ മഴ മൂലം മാറ്റം വരുന്ന  മണ്ണിന്റെ അമ്ലക്ഷാര (pH) നില  ക്രമമാക്കുന്നതിനായി മരത്തിന്റെ പ്രായവും വലിപ്പവും കണക്കാക്കി ഡോളോമൈറ്റ് പ്രയോഗിക്കുക.മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ പ്രായമായ മരങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 2 കിലോഗ്രാം വരെ ഡോളോമൈറ്റ് വിതറി കൊടുക്കുക. ഗ്രാനുലേറ്റഡ് രൂപത്തിലുള്ള ഡോളോമൈറ്റ് ആണെങ്കില്‍ 200ഗ്രാം മുതല്‍ 1.5 കിലോഗ്രാം വരെ ഉപയോഗിക്കാവുന്നതാണ്.

2.സന്തുലിത പോഷക നിയന്ത്രണം(Balanced nturient management)

കായ്കളുടെ ശരിയായ വളര്‍ച്ചയ്ക്ക് അവശ്യമൂലകങ്ങളുടെ സുതാര്യമായ നിയന്ത്രണം അനിവാര്യമാണ്. പൊട്ടാസിയം, കാത്സ്യം കൂടാതെ സൂക്ഷ്മമൂലകങ്ങള്‍ എന്നിവയുടെ കുറവ്  കായ്കളുടെ വളര്‍ച്ചക്കുറവിനും , കായ്‌പൊഴിച്ചിലിനും കാരണമാകും. സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് സൂക്ഷ്മമൂലകങ്ങളും തടത്തില്‍ പ്രയോഗിക്കുകയോ  ഇലകളില്‍ തളിക്കുകയോ ചെയ്താല്‍  കായ്‌പൊഴിച്ചില്‍ കുറയ്ക്കുകയും നല്ല ഘടനയോടുകൂടിയ ഫലങ്ങള്‍ നല്‍കുകയും വിളവ് കൂട്ടുകയും ചെയ്യുന്നു.

3.പ്രതിരോധ കുമിള്‍നാശിനി സ്‌പ്രേ (prophylactic fungicide spray)

കായ്‌പൊഴിച്ചില്‍ ഉള്ളപ്പോള്‍  SAAF/Avtar  2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന അളവില്‍ തളിച്ച് കൊടുക്കുക.ശക്തമായ പൊഴിച്ചില്‍ ഉണ്ടെങ്കില്‍ രണ്ടു ആഴ്ചയ്ക്ക് ശേഷം വീണ്ടും നല്‍കുക.ഒരു മരത്തിലെ ഏതാനും കായ്കള്‍ക്ക് ചെറിയ നിറമാറ്റം ഉണ്ടായ  ശേഷം വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക. വിളവെടുപ്പിന് 20 ദിവസം മുമ്പുവരെ 7 ദിവസത്തിന്റെ ഇടവേളകളില്‍ വെറ്റബിള്‍ സള്‍ഫര്‍ നല്‍കാവുന്നതാണ്. ഇത്  അന്തരീക്ഷ ഈര്‍പ്പം (humidtiy) കൂടുതല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുമിള്‍ ആക്രമണം മൂലം ഉണ്ടാകുന്ന കായ്‌പൊഴിച്ചില്‍ കുറയ്ക്കും.

അമിതമായ മഴ കാരണം സ്‌പ്രേചെയ്യല്‍ സാധ്യമല്ലെങ്കില്‍ കുമിള്‍നാശിനികള്‍ തടത്തിലൊഴിച്ച് കൊടുക്കാം.യഥാസമയം പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ കായ്‌പൊഴിച്ചില്‍ മൂലമുള്ള നഷ്ടം കുറയ്ക്കാനും, കായ് വളര്‍ച്ച വര്‍ധിപ്പിച്ച് വിളവ് കൂട്ടാനും സഹായിക്കുന്നു.ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  ബന്ധപ്പെടുക : Homegrown Biotech +91 81139 66600.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs