ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴം നമ്മുടെ നാട്ടിലെ ഹൈറേഞ്ച് മേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്.
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്. ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴം നമ്മുടെ നാട്ടിലെ ഹൈറേഞ്ച് മേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്.
ഒറ്റനോട്ടത്തില്‍ ആത്തച്ചക്കയാണെന്നേ പറയൂ. പച്ചനിറത്തിലുള്ളി കായ്കള്‍ പഴുക്കുമ്പോള്‍ ഇളം മഞ്ഞ നിറം വ്യാപിക്കും. ഒന്നക്കിലോഗ്രാം വരെ തൂക്കമുണ്ടാകും ഒരു പഴം. ആത്തച്ചക്കയിലെന്ന പോലെ ഇളം മഞ്ഞ നിറത്തിലുള്ള വെള്ള പള്‍പ്പിനിടയില്‍ ചെറിയ കറുത്ത വിത്തുകളുമുണ്ടാകും. പറിച്ചു വച്ചു പഴുപ്പിക്കുന്നതാണ് നല്ലത്, മൂത്ത കായ്കള്‍ മരത്തില്‍ നിര്‍ത്തിയാല്‍ ഉണങ്ങിപ്പോകുമെന്ന പ്രശ്‌നമുണ്ട്.
ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുകയാണ് നല്ലത്. ഇതാകുമ്പോള്‍ ചെറിയ മരങ്ങളായേ വളരൂ, എളുപ്പത്തില്‍ കായ്ക്കുകയും ചെയ്യും. രണ്ടു- രണ്ടരയടി വീതിയിലും ആഴത്തിലും കുഴിയെത്ത് ജൈവ വളങ്ങള്‍ നിറച്ച് തൈ നടാം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം തൈ നടാന്‍. അനുകൂല കാലാവസ്ഥയാണെങ്കില്‍ വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ ചെടി വളരും. ഹൈറേഞ്ച് പോലെ തണുപ്പുള്ള സ്ഥലങ്ങളില്‍ നടുകയാണ് നല്ലത്. ചൂടുള്ള സ്ഥലങ്ങളില്‍ ചെടി നല്ലപോലെ വളരുമെങ്കിലും കായ്കളുണ്ടാകാന്‍ പ്രയാസമാണ്.
പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, അയണ്‍, കരോട്ടിന്‍ എന്നിവ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ സി, വിറ്റമിന്‍ ബി എന്നിവയുമുള്ളതിനാല്‍ പഴം കഴിക്കുന്നതു നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment