നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍ കാരണമാകും.
ജനുവരി -ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍ കാരണമാകും. ഇല മഞ്ഞളിക്കല്‍ പോലുള്ള രോഗങ്ങള്‍ വരുന്നുണ്ടെന്നു പലരും പരാതി പറയുന്നുണ്ട്.
ലക്ഷണവും കാരണവും
താഴേ തട്ടിലുള്ള ഇലകള്‍ ക്രമാതീതമായി മഞ്ഞനിറം വ്യാപിച്ചു പൊഴിയുന്നതാണ് ലക്ഷണം. നീര്‍വാഴ്ച സൗകര്യം കുറവ്, അധിക ഈര്‍പ്പത്തില്‍ നൈട്രജന്‍ മൂലകങ്ങള്‍ ഒഴുകി നഷ്ടപ്പെടുന്നത്, വേരുകള്‍ക്ക് അഴുകല്‍ ഉണ്ടാകുന്നതു തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം.
1. പപ്പായയുടെ ചുവട് ഉയര്‍ന്നു നില്‍ക്കത്തവിധം മണ്ണ് കൂട്ടുക. വേരിനു കേടുപറ്റാതെവേണം മണ്ണ് കൂട്ടുവാന്‍.
2. നീര്‍വാഴ്ച്ച സൗകര്യം കൂട്ടുക. വെയില്‍ ശക്തമായതിനാല്‍ നല്ല പോലെ നനയ്ക്കുന്നുണ്ടാകും. വെള്ളം കെട്ടികിടക്കുന്നതും പ്രശ്‌നം സൃഷ്ടിക്കും.
3. അമ്ലത കുറക്കാന്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ക്കുക.
4.ട്രൈക്കോഡര്‍മ സമ്പുഷ്ട ജൈവവളം തടത്തില്‍ നിക്ഷേപിക്കുക.
5. 20 ഗ്രാം സൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളം കണക്കെ കലക്കി ചുവട്ടിലൊഴിക്കുക.
6. പുളിപ്പിച്ച ചാണകസ്ലറിയോ ജീവാമൃതമോ 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് രണ്ടാഴ്ച ഇടവിട്ട് തടത്തില്‍ ഒഴിക്കുക.
7. ഗോമൂത്രം, ആട്ടിന്‍ മൂത്രം എന്നിവ അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്തു നല്‍കുന്നത് നൈട്രജന്‍ മൂലകം പെട്ടന്നു ലഭ്യമാക്കാന്‍ സഹായിക്കും
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment