പച്ചക്കറികള്‍ പെട്ടെന്ന് കായ്ക്കും, പഞ്ചസാരയ്‌ക്കൊപ്പം യീസ്റ്റും ചേര്‍ത്തൊരു പ്രയോഗം

വലിയ ചെലവില്ലാതെ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഈ ലായനി പ്രയോഗിച്ചാല്‍ ചെടികള്‍ വേഗത്തില്‍ പൂത്ത് കായ്ക്കും.

By Harithakeralam
2023-09-01

എത്ര വളം നല്‍കിയാലും പച്ചക്കറിച്ചെടികള്‍ കായ്ക്കാതെ നില്‍ക്കുന്ന പ്രശ്നം പലരും അനുഭവിക്കുന്നുണ്ടാകാം. ഇതിനൊരു പരിഹാരമാണ് പഞ്ചസാരയും യീസ്റ്റും ചേര്‍ത്തുള്ള ലായനി. എളുപ്പത്തില്‍ വലിയ ചെലവില്ലാതെ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഈ ലായനി പ്രയോഗിച്ചാല്‍ ചെടികള്‍ വേഗത്തില്‍ പൂത്ത് കായ്ക്കും. പൂന്തോട്ടത്തിലെ റോസും ആന്തൂറിയവുമൊക്കെ നല്ല പോലെ പൂക്കാനുമിതു സഹായിക്കും.

തയാറാക്കുന്ന വിധം

ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന അടപ്പുള്ള പ്ലാസ്റ്റിക്ക് ബോട്ടിലെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ യീസ്റ്റുമിടുക. തുടര്‍ന്ന് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് നല്ല പോലെ ഇളക്കുക. തുടര്‍ന്ന് ബോട്ടില്‍ അടച്ച് ഒരു ദിവസം സൂക്ഷിച്ചുവയ്ക്കുക.

പ്രയോഗിക്കേണ്ട രീതി

ഒരു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. മൂന്നു ലിറ്റര്‍ വെള്ളം ഇതിലേക്കൊഴിച്ചു നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ഗ്രോബാഗില്‍ നട്ട ചെടികള്‍ക്ക് ഏറെ ഉത്തമമാണ് ഈ ലായനി. വൈകുന്നേരങ്ങളില്‍ ഒരു ചെടിക്ക് ഒരു കപ്പെന്ന നിലയില്‍ ഒഴിച്ചു കൊടുക്കാം.

Leave a comment

വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
ഇലപ്പേന്‍ ആക്രമണം രൂക്ഷം: പച്ചക്കറിച്ചെടികളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍

ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs