സൗത്ത് അമേരിക്കന്‍ സ്വദേശിയായ റാക്കൂണാണ് അരുണിന്റെ കൈവശമുള്ളതില്‍ ഏറെ വ്യത്യസ്തം. ഇന്ത്യയില്‍ തന്നെയാരും ഈ കുഞ്ഞന്‍ കരടികളെ ഇണക്കി വളര്‍ത്തുന്നതായി അറിയില്ലെന്നു പറയുന്നു അരുണ്‍.
കുഞ്ഞന്‍ കരടികള്‍, പോക്കറ്റിലൊതുങ്ങുന്ന കുരങ്ങന്‍, മനോഹരമായ നിറത്തിലുള്ള വിവിധയിനം പക്ഷികള്‍... മഞ്ചേരി അരീക്കോട് പുത്തലം സ്വദേശി അരുണിന്റെ വീടൊരു കൊച്ചു മൃഗശാല തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പലതരം മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്.
കേരളത്തിലും റാക്കൂണ്‍
സൗത്ത് അമേരിക്കന്‍ സ്വദേശിയായ റാക്കൂണാണ് അരുണിന്റെ കൈവശമുള്ളതില്‍ ഏറെ വ്യത്യസ്തം. ഇന്ത്യയില്‍ തന്നെയാരും ഈ കുഞ്ഞന്‍ കരടികളെ ഇണക്കി വളര്‍ത്തുന്നതായി അറിയില്ലെന്നു പറയുന്നു അരുണ്‍. അമേരിക്കയിലും മറ്റും വലിയ രീതിയില്‍ പെറ്റുപെരുകി മനുഷ്യന് പണി തരുന്ന റാക്കൂണ്‍ എന്നാല്‍ മലപ്പുറം അരീക്കോട് എത്തിയപ്പോള്‍ മര്യാദക്കാരാണ്. ഇവിടെയുള്ള മനുഷ്യരുമായി നല്ല പോലെ ഇണങ്ങിക്കഴിയുന്നു. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ വാങ്ങിയതാണ് ഇവയെ. അതിനാല്‍ കൂട്ടില്‍ നിന്നു പുറത്തിറക്കി ഓമനിച്ചു വളര്‍ത്തുകയാണ് ഇവയെ. പച്ചക്കറികള്‍, പഴങ്ങള്‍, കോഴിയിറച്ചി എന്നിവയെല്ലാം റാക്കൂണുകള്‍ കഴിക്കും. കുഞ്ഞന്‍ കരടികള്‍ എന്നു വിളിക്കുമെങ്കിലും നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മരപ്പട്ടികളുടെ വംശത്തിലുള്ളവയാണിവ. ഇതു പോലെയാണ് മര്‍മോസെറ്റ് മങ്കിയുടെ കാര്യവും. കുഞ്ഞന്‍ കുരങ്ങന്‍മാരും നല്ല പോലെ ഇണക്കമുള്ളവരാണ്.
പക്ഷികളുടെ മായാലോകം
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളുടെ മായോലോകമാണ് അരുണിന്റെ വീട്. അത്യാധുനിക രീതിയില്‍ ഏറെ സൗകര്യപ്രദമായ തരത്തിലുള്ള കൂടുകളും മറ്റു സംവിധാനങ്ങളുമൊരുക്കി അരുണ്‍ ഇവയെ സംരക്ഷിക്കുന്നു. കൊന്യൂര്‍, മക്കാവോ, കൊക്കാറ്റോ, ലോറീസ് എന്നിവയുടെ വലിയ ശേഖരമുണ്ട്. ഇവയില്‍ തന്നെ വ്യത്യസ്ത ഇനത്തിലുള്ളവയുമുണ്ട്, കൊന്യൂറുകളില്‍ ഗോള്‍ഡന്‍ കൊന്യൂറുകളുടെ മനോഹരക്കാഴ്ചയാണിവിടെ. തന്റെ കൈവശമുള്ളവയില്‍ പലതും അപൂര്‍വം ഇനത്തില്‍പ്പെടുന്നവയാണെന്നും മോഹവില വാഗ്ദാനം നിരവധി തവണ ലഭിച്ചിട്ടുണ്ടെന്നും അരുണ്‍ പറയുന്നു. എന്നാല്‍ പക്ഷികരെ വില്‍ക്കുന്ന പതിവില്ല. മുട്ട വിരിയിക്കാന്‍ ഇന്‍കുബലേറ്റര്‍ സൗകര്യമുണ്ട്. ലോകത്ത് ഇന്നു ലഭിക്കാവുന്നതില്‍ മികച്ച കമ്പനിയുടെ ഇന്‍കുബലേറ്ററാണ് ഉപയോഗിക്കുന്നത്.
പരിചരണം
രണ്ടു ജീവനക്കാര്‍ സ്ഥിരമായുണ്ട്, ഇവര്‍ രാവിലെയെത്തി കൂട് വൃത്തിയാക്കി ഭക്ഷണം കൊടുക്കും. മൂന്ന് നേരമാണ് ഭക്ഷണം കൊടുക്കുക. പുഴുങ്ങിയ പച്ചക്കറി, സീഡുകള്‍, പഴങ്ങള്‍, തേന്‍, പെല്ലറ്റ്‌സ് എന്നിവയാണ് ഭക്ഷണമായി നല്‍കുക. ലോറീസിനാണെങ്കില്‍ അവയ്ക്കായി പ്രത്യേക പെല്ലറ്റ് വിപണിയില്‍ ലഭിക്കും.
ഇത്തരത്തില്‍ പ്രത്യേക ഭക്ഷണം ആവശ്യമുള്ള ഇനങ്ങള്‍ക്ക് അവ തന്നെയാണ് നല്‍കുക. നിലമ്പൂര്‍ കാടുകളില്‍ നിന്ന് ശേഖരിക്കുന്നവരുടെ കൈയില്‍ നിന്നുമാണ് തേന്‍ വാങ്ങുക. പിന്നെ നമ്മുടെ സ്‌നേഹ പ്രകടനം തന്നെയാണ് ഇവ ആഗ്രഹിക്കുന്നത്. ദിവസവും നിരവധി തവണ ഓരോ പക്ഷികളുടേയും അടുത്തെത്തും. എന്തെങ്കിലും രോഗമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെന്നു മനസിലാക്കാനിതു സഹായിക്കും. ഭാര്യയും രണ്ടു മക്കളും ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. തന്നേക്കാളേറെ ഭാര്യയുമായിട്ടാണ് പക്ഷികളും മൃഗങ്ങളുമെല്ലാം ഇണക്കം കാണിക്കുന്നതെന്നു പറയുന്നു അരുണ്‍.
പ്രവാസിയില്‍ നിന്ന് പക്ഷി വളര്‍ത്തല്‍
പത്ത് വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തു. ഇതിന് ശേഷം നാട്ടിലെത്തിയാണ് പക്ഷികളെയും മൃഗങ്ങളെയും പരിപാലിക്കാനും സ്‌നേഹിക്കാനും ആരംഭിച്ചത്. ഓഹരിവിപണിയില്‍ സജീവമാണിപ്പോള്‍ . വലിയ ടെന്‍ഷന്‍ പിടിച്ചതും ശ്രദ്ധ വേണ്ടതുമായ ജോലിയാണത്. മനസ് ശാന്തമാക്കാന്‍ പക്ഷികളോടൊപ്പം ചെലവഴിക്കുന്നതു സഹായിക്കുന്നുണ്ടെന്നു പറയുന്നു അരുണ്‍.
ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…
ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുള്ള പക്ഷിയാണ് കാക്കകള്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നിന്നും കാക്കകളെ കുറിച്ച് പുറത്ത് വരുന്നത് അല്‍പ്പം ആശങ്കാജനകമായ വാര്‍ത്തയാണ്. രണ്ടു ദിവസത്തിനകം 50 തോളം കാക്കകളാണ്…
എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും…
മനുഷ്യകുലത്തിന് ഏറെ പ്രിയപ്പെട്ട പഴമാണ് മുന്തിരി. കുലകളായി വള്ളികള്‍ നിറയെ കായ്ക്കുന്ന മുന്തിരി ലോകത്തിന്റെ മിക്ക ഭാഗത്തുമുണ്ട്. നല്ല വെയിലും തണുപ്പുമാണ് മുന്തിരി വിളയാന്‍ ആവശ്യമായ കാലാവസ്ഥ. നമ്മുടെ കാലാവസ്ഥയില്‍…
വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല് വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് കോഴിമുട്ട, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണം. അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന ചെറിയൊരു കോഴിക്കൂട്…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment