പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്. പന്തല്‍ വിളയായതിനാല്‍ നല്ല ശ്രദ്ധ നല്‍കണമെന്നു മാത്രം.

By Harithakeralam
2025-03-15

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്. പന്തല്‍ വിളയായതിനാല്‍ നല്ല ശ്രദ്ധ നല്‍കണമെന്നു മാത്രം. കീടങ്ങളും രോഗങ്ങളും നല്ല പോലെ പാവയ്ക്കയെ ആക്രമിക്കാനെത്തും.

ഇനങ്ങള്‍ തെരെഞ്ഞെടുക്കാം

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ തെരഞ്ഞെടുക്കണം. പ്രിയ, പ്രിയങ്ക, പ്രീതി എന്നീ ഇങ്ങള്‍ കേരളത്തില്‍ വിളവ് നല്‍കുന്നവയാണ്. നീണ്ട പച്ചനിറത്തിലുള്ള കായ്കളാണ് പ്രിയയുടേത്, കായുടെ അഗ്രഭാഗത്തിന് വെള്ളനിറമാണ്. വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ളുകളുമുള്ള കായ്കളാണ് പ്രിയങ്കയുടെ പ്രത്യേകത. പ്രീതിയാകട്ടെ  ഇടത്തരം നീളമുള്ളതും മുള്ളുകള്‍ ഉള്ളതുമാണ്.

വിത്തും നടീല്‍ രീതിയും

ശാസ്ത്രീയമായ കൃഷിയാണെങ്കില്‍ ഒരു സെന്റിന് 20- 25 വിത്ത് മതിയാകും. അടുക്കളത്തോട്ടത്തില്‍ വലിയ ചാക്കിലും ഗ്രോബാഗിലുമെല്ലാം പാവയ്ക്ക നടാം.  ഒരു ചാക്കില്‍ 2- 3 വിത്തുകള്‍ നടാം.നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു വച്ചിരുന്നാല്‍ പെട്ടന്ന് മുള പൊട്ടും. നടുന്നതിന് മുന്‍പ് തടത്തില്‍ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയുമിട്ടു മണ്ണ് നല്ലതുപോലെയിളക്കണം.

പരിപാലന രീതികള്‍  

1. വള്ളി വീശി തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ- ആവണക്കെണ്ണ - വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്തു കൊടുക്കണം.  നീരൂറ്റി കുടിക്കുന്ന  കീടങ്ങളായ പച്ചത്തുള്ളന്‍ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കനിതു സഹായിക്കും.

2. പൂ പിടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യുന്നതു കായീച്ചകളില്‍ നിന്ന് കായ്കളെ സംരക്ഷിക്കാന്‍ സഹായിക്കും.

3. ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കളുണ്ടാവാന്‍ സഹായിക്കും.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താന്‍ മുന്തിരി മുളക്

ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…

By Harithakeralam
മഴയും വെയിലും :പച്ചക്കറിത്തോട്ടത്തില്‍ വേണം പ്രത്യേക ശ്രദ്ധ

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
കൃഷിക്കാലം വരവായി, മഴയോടൊപ്പം കൃഷിയും തുടങ്ങാം

കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…

By Harithakeralam
തക്കാളി നിറയെ കായ്കളുണ്ടാകാന്‍ പത്ത് മാര്‍ഗങ്ങള്‍

കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്.  കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…

By Harithakeralam
ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs