തണ്ണിമത്തന്‍ മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ...? ഒരിക്കലും ചെയ്യരുത്, കാരണം ഇതാണ്

ബാക്കി വരുന്ന ഭാഗം പിന്നീടുള്ള ഉപയോഗത്തിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കും. എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.

By Harithakeralam
2025-03-14

വേനല്‍ച്ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തന്‍ ജ്യൂസിനോളം പോന്ന മറ്റൊന്നില്ല. ഇടയ്ക്ക് തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതു  ചൂട് അകറ്റാനും ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും. ഓറഞ്ച്, ആപ്പിള്‍ പോലുള്ള മറ്റ് പഴങ്ങളെ അപേക്ഷിച്ച് വില കുറവുമാണിതിന്. വലിയൊരു തണ്ണിമത്തന്‍ വാങ്ങി ആവശ്യത്തിന് മുറിച്ചെടുത്ത് ഉപയോഗിക്കുന്നവരാകും നമ്മളില്‍ ഭൂരിഭാഗം പേരും. ബാക്കി വരുന്ന ഭാഗം പിന്നീടുള്ള ഉപയോഗത്തിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കും. എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ പഴമാണിത്, വിറ്റാമിന്‍ സി,എ എന്നിവ ധാരാളം തണ്ണിമത്തനിലുണ്ട്. പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍,കാല്‍സ്യം എന്നിവയെല്ലാം തണ്ണിമത്തനില്‍ സമൃദ്ധമായിട്ടുണ്ട്. വളരെക്കുറച്ച് കലോറി മാത്രമേ ഈ പഴത്തിലുള്ളൂ. അതിനാല്‍ പതിവായി കഴിക്കുന്നതും ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നവര്‍ക്ക് മുന്നിലുള്ള നല്ലൊരു ഭക്ഷണമാണ് തണ്ണിമത്തന്‍. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ കണ്ണ്, ചര്‍മം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്നു പറയാന്‍ കാരണമുണ്ട്. കഷ്ണം മുറിച്ച് പുറത്തെ പച്ച ആവരണം ഇല്ലാതെയാണ് നാമിതു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.  സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് കൂടുതല്‍ പോഷക ഗുണങ്ങളുണ്ടാകും. മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തണ്ണിമത്തനില്‍ ബാക്റ്റീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്. ഇതു നമ്മുടെ വയറിന് പണി തരും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs