കീടങ്ങളെ വീഴ്ത്താന്‍ മഞ്ഞക്കെണി

കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ വീഴ്ത്താം.

By Harithakeralam
2023-05-28

മഴക്കാലം കൃഷിക്കാലം കൂടിയാണ്. കടുത്ത വേനല്‍ മാറി മഴക്കാലം ആരംഭിക്കുന്നതോടെ പുതിയ കൃഷിയും ചെയ്യാനുള്ള ശ്രമത്തിലായിരിക്കും ഏവരും. കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്‌നക്കാരായി എത്തുന്നത് സ്ഥിരമാണ്. ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി. മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ വീഴ്ത്താം.

പച്ചക്കറിക്കും പൂന്തോട്ടത്തിലും
വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും ഇത് ഏറെ ഫലപ്രദമാണ്. പോളിഹൗസുകളിലും മഞ്ഞക്കെണിയിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പിലും പഴത്തോട്ടങ്ങളിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യം കൂടിയ മഞ്ഞയും നീലയും നിറങ്ങളാണ് കാണുക. അതുകൊണ്ടുതന്നെ മഞ്ഞക്കെണി കണ്ടാല്‍ പുതിയ പച്ചിലകളാണെന്നാണ് പ്രാണികള്‍ക്ക് തോന്നുക. ഇവ കൂട്ടത്തോടെ പറന്നെത്തി കെണിയില്‍ കുടുങ്ങും.

മഞ്ഞക്കെണികള്‍ പല വിധം
മഞ്ഞക്കെണികളുടെ പല വിധത്തിലുള്ള വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് മഞ്ഞനിറമുള്ള വെള്ളക്കെണി. മുഞ്ഞകളാണില്‍ കൂടുതലും കുടുങ്ങുക. മഞ്ഞപ്പെയിന്റടിച്ച പാത്രത്തിലേക്ക് എത്തുന്ന മുഞ്ഞകള്‍ പാത്രത്തില്‍ പാതി നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് വീണ് മുങ്ങിച്ചാകും. മഞ്ഞനിറം പോലെ പ്രാണികളെ മഞ്ഞവെളിച്ചവും ഏറെ ആകര്‍ഷിക്കും. ഇതിനാല്‍ മഞ്ഞ ബള്‍ബോ, എല്‍ഇഡി ബള്‍ബോ ഉപയോഗിച്ചും കെണി തയാറാക്കുന്നു.

മഞ്ഞക്കെണികള്‍ തയാറാക്കാം
എളുപ്പത്തില്‍ തയാറാക്കാവുന്നവയാണ് മഞ്ഞക്കെണികള്‍. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിലോ തകിടില്‍ മഞ്ഞ ചായം പൂശിയോ ഉണ്ടാക്കിയ ഒരു പ്രതലത്തില്‍ അല്‍പ്പം ആവണക്ക് എണ്ണയോ, ഉപയോഗശൂന്യമായ എഞ്ചിന്‍ ഓയില്‍/ഗ്രീസ് തുടങ്ങിയവ പുരട്ടണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലെ ഇതു കൃഷിയിടത്തില്‍ സ്ഥാപിക്കുക. ഒഴിഞ്ഞ ടിന്നുകളും ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടണം. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്‍മേല്‍ കമിഴ്ത്തി വയ്ക്കാം.

Leave a comment

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ  നശിപ്പിക്കാറുണ്ട്.…

By Harithakeralam
കൃഷി വിജയത്തിന് 15 മന്ത്രങ്ങള്‍

എത്ര ശ്രദ്ധ നല്‍കിയിട്ടും കൃഷിയില്‍ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. നിസാര കാര്യങ്ങളില്‍  പുലര്‍ത്തുന്ന ശ്രദ്ധക്കുറവാകാമിതിനു കാരണം. ചില കാര്യങ്ങള്‍ വേണ്ട വിധത്തില്‍…

By Harithakeralam
മഴയും വെയിലും : ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ്…

By Harithakeralam
മഴക്കാലത്ത് കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.

By Harithakeralam
കഞ്ഞിവെള്ളവും ഇഷ്ടികപ്പൊടിയും ; കറിവേപ്പ് കാടു പോലെ വളരും

അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്.…

By Harithakeralam
കനത്ത മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.

By Harithakeralam
മഴക്കാലത്ത് വളപ്രയോഗം സൂക്ഷിച്ചു വേണം

കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍…

By Harithakeralam
മഴക്കാല കൃഷി വിജയിപ്പിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs