ഗ്രോബാഗ് കൃഷിയില്‍ തുടക്കമിടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ.
പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ സമയമാണിനി കേരളത്തില്‍. ഏതു തരം പച്ചക്കറികളും നല്ല വിളവ് തരുന്ന കാലാവസ്ഥയാണ് ഇനിയുള്ള മാസങ്ങളില്‍. ഗ്രോബാഗില്‍ കൃഷി ആരംഭിക്കാന്‍ ഏറെ അനുയോജ്യമായ സമയവുമാണിപ്പോള്‍. എന്നാല്‍ ഗ്രോബാഗ് കൃഷിയില്‍ തുടക്കമിടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ.
1. ഒരോ പ്രാവശ്യവും പച്ചക്കറികൃഷിക്കുശേഷം മണ്ണ് മുഴുവന്‍ മാറ്റി പുതിയ പോട്ടിങ് മിശ്രിതമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കണം.
2. ഗ്രോബാഗില്‍ ഓരോ പ്രാവശ്യം പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി ഇളക്കി ഒരു പിടി കുമ്മായം ചേര്‍ക്കണം.കുമ്മായം മണ്ണില്‍ അലിഞ്ഞ് ചേരാന്‍ ചെറുതായി നനച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.
3. കുമ്മായം ചേര്‍ത്ത് പത്തു ദിവസത്തിനുശേഷം ജൈവവളം ചേര്‍ത്ത് തൈയോ വിത്തോ നടാം.
4. ഒരു ഗ്രോബാഗില്‍ മണ്ണ്, ചകിരിച്ചോര്‍ അതേ അളവില്‍ തന്നെ മണ്ണിര കമ്പോസ്‌റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ചാണകപ്പൊടിയോ പൊടിഞ്ഞ ആട്ടിന്‍കാട്ടമോ വളമായി ചേര്‍ക്കണം.
5.ഒന്ന് രണ്ട് തവത്തെ ഗ്രോബാഗിലെ കൃഷിക്ക് ശേഷം മണ്ണ് സൂര്യതാപീകരണം വഴി സംശുദ്ധമാക്കിയെടുത്ത് ഉപയോഗിച്ചാല്‍ കീടരോഗങ്ങളില്‍നിന്നും ഒരുപരിധിവരെ രക്ഷനേടാം.
6. ഗ്രോബാഗില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ കുമിള്‍ രോഗങ്ങളില്‍നിന്നും ചെടിയേ സംരക്ഷിക്കാന്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.
7.ഗ്രോബാഗിലെ പച്ചക്കറി ചെടിയുടെ വേരിന്റെ വളര്‍ച്ച തുടക്കത്തിലെ കാര്യക്ഷമാവാന്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു കൊടുക്കണം.
8.വഴുതന, പച്ചമുളക്, ചീര തുടങ്ങിയവ പറിച്ചുനടുന്ന തൈകള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കി വെച്ചതിന്‌ശേഷം നട്ടാല്‍ ചെടിക്ക് രോഗകീട ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാം.
9. ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളി ഊറ്റിയെടുത്ത് ആഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച കൂട്ടാനും രോഗകീട ആക്രമണത്തെ പ്രതിരോധിക്കാനും കഴിവു ലഭിക്കും.
10. അഞ്ച് മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ ചെടിക്കു തളിച്ചുകൊടുത്താല്‍ വെള്ളിച്ച, ഇലപ്പേന്‍, മുത്ത, മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാം.
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
© All rights reserved | Powered by Otwo Designs
Leave a comment