ഫലവൃക്ഷച്ചെടികള്‍ ശാസ്ത്രീയ രീതിയില്‍ നടാം

പുതിയ ചെടി നടാന്‍ സ്ഥലം ഒരുക്കുമ്പോഴും അത് നടുമ്പോഴും പരിചരിക്കുമ്പോഴും കാര്യമായ ശ്രദ്ധ ആവശ്യമാണ്.

By Harithakeralam
2023-02-23

വിത്തിലൂടെയും അല്ലാതെയും സസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് സസ്യ പ്രവര്‍ദ്ധന എന്ന് പറയുന്നത്. വിത്ത് മുഖേനയുള്ള വംശവര്‍ദ്ധനവിനെ ലൈഗീക  പ്രത്യുല്‍പാദന രീതി എന്നും ചെടികളുടെ മറ്റുഭാഗങ്ങള്‍ ഉപയോഗിച്ചുള്ള രീതിയെ കായിക പ്രവര്‍ദ്ധനം എന്നും പറയുന്നു. പ്രധാനപ്പെട്ട ചില കായിക പ്രവര്‍ദ്ധനരീതികളാണ് പതിവെയ്ക്കല്‍, ഒട്ടിക്കല്‍, മുകുളനം എന്നിവ. പ്രത്യേക ഗുണമുള്ള ചെടികളെ ധാരാളമായി ഉത്പാദിപ്പിക്കുവാന്‍ കഴിയുന്നു, വിത്ത് തൈകളെകാള്‍ എളുപ്പം കായ്ഫലം ലഭിക്കുന്നു.  മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ നിലനിര്‍ത്തുവാന്‍ കഴിയുന്നു എന്നിവയാണ് ഇത്തരം ചെടികളുടെ പ്രധാന പ്രത്യേകതകള്‍.

പതിവെയ്ക്കല്‍ അഥവാ ലെയറിംഗ്

മാതൃവൃക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ തന്നെ ചെടികളുടെ ശാഖകളില്‍ വേരുകള്‍ ഉല്പാദിപ്പിച്ച് ആ ഭാഗം വേര്‍പ്പെടുത്തി മറ്റൊരു ചെടിയായി മാറ്റുന്ന പ്രക്രിയയെ പതിവെയ്ക്കല്‍ എന്ന് പറയുന്നു. പതിവെക്കലിലെ ഒരു പ്രധാന രീതിയാണ് വായവപതിവെയ്ക്കല്‍. പതിവെയ്ക്കുവാന്‍ തിരഞ്ഞെടുത്ത  കമ്പിന്റെ  അഗ്രഭാഗത്തു നിന്നും ഏകദേശം 15-20 സെന്റീമീറ്റര്‍ താഴെ തൊലി നീക്കം ചെയ്ത് അവിടെ ഒരു മാധ്യമം കൊണ്ട് പൊതിഞ്ഞ്  വേരു വരുത്തി വേര്‍പെടുത്തി എടുക്കുന്ന ഒരു രീതിയാണിത്. പേര, ചെറുനാരകം, ചാമ്പ,  കാപ്ലാവ്,  കറുവ, ക്രോട്ടണ്‍സ്, ഫൈക്കസ്, തൂജ തുടങ്ങിയ ചെടികളിലൊക്കെ ഈ രീതി അവലംബിക്കാം.

മുകുളനം  അഥവാ ബഡ്ഡിംഗ്
ഒട്ടിക്കല്‍ പോാലെ തന്നെയുള്ള ഒരു രീതിയാണ് ബഡ്ഡിംഗ്. ഇവിടെ ഒട്ടുകമ്പായി ഉപയോഗിക്കുന്നത് ഒരു മുകുളം മാത്രമായിരിക്കും. പാളി മുകുളനം, ഠ- മുകുളനം എന്നിവയാണ് ഈ രീതിയില്‍ പ്രധാനപ്പെട്ടത്. ഉപയോഗിക്കുന്ന മുകുളത്തിന്റെ പ്രായമനുസരിച്ച് യംഗ് ബഡ്ഡിങ്, ബ്രൊണ്‍ ബഡ്ഡിംഗും എന്നും തരംതിരിച്ചിട്ടുണ്ട്. ജാതി, റബര്‍,റമ്പൂട്ടാന്‍ പുലാസാന്‍, കൊക്കോ, റോസ് എന്നിവയിലെല്ലാം ഈ രീതി അനുവര്‍ത്തിക്കാറുണ്ട്.  ഇവ കൂടാതെ ഗുണമേന്മയില്ലാത്ത വലിയ വൃക്ഷങ്ങളെയും ആണ്‍ ചെടികളെയും ഉയര്‍ന്ന ഉത്പാദനശേഷിയുള്ള ഇനങ്ങളായി മാറ്റുന്ന ടോപ്പ് വര്‍ക്കിംഗ് അഥവാ മേല്‍ ഒട്ടിക്കല്‍, ടിഷ്യൂ കള്‍ച്ചര്‍ എന്നിവയും മറ്റു പ്രവര്‍ത്തനരീതികളാണ്.

ഫലവൃക്ഷങ്ങളുടെ നടീല്‍ പരിപാലന രീതികള്‍

 പ്രധാനപ്പെട്ട ഫലവൃക്ഷങ്ങള്‍ എല്ലാം തന്നെ ദീര്‍ഘകാല വിളകള്‍ ആണ്. അതിനാല്‍ തന്നെ നമ്മുടെ കാലാവസ്ഥക്ക് യോജിച്ച അത്യുല്പാദനശേഷിയുള്ള ഇനങ്ങളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. കൂടാതെ പുതിയ ചെടി നടാന്‍ സ്ഥലം ഒരുക്കുമ്പോഴും അത് നടുമ്പോഴും പരിചരിക്കുമ്പോഴും കാര്യമായ ശ്രദ്ധ ആവശ്യമാണ്. പ്രധാനപ്പെട്ട ഫലവൃക്ഷങ്ങള്‍ക്കെല്ലാം തന്നെ നല്ല സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ ഈ അടുത്ത കാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഫലവൃക്ഷങ്ങള്‍ ആയ മംഗോസ്റ്റീന്‍,  റമ്പൂട്ടാന്‍, പുലാസാന്‍, ലോഗന്‍ തുടങ്ങിയവയ്ക്കെല്ലാം മിതമായ തണല്‍ ആദ്യവര്‍ഷങ്ങളില്‍ എങ്കിലും ആവശ്യമാണ്. തനിവിളയായി നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 6-9 മീറ്റര്‍ അകലം ചെടിക്ക് അനുസരിച്ച് നല്‍കണം. ഈ വിളയായി നടുമ്പോള്‍ സമചതുരത്തില്‍ നട്ട നാല് തെങ്ങുകളുടെ ഒത്ത നടുക്കായിവേണം. ഇവ നടുവാന്‍ മണ്ണിന്റെ സ്വഭാവമനുസരിച്ച് 50 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വയൈങ്കിലും സമചതുരവും ആഴവുമുള്ള കുഴികളെടുത്ത് ഈ കുഴികള്‍ വളക്കൂറുള്ള മേല്‍മണ്ണ് 5-10 കിലോഗ്രാം ജൈവവളവും ചേര്‍ത്ത് മൂടണം. ഈ കുഴിയ്ക്ക് മധ്യഭാഗത്തായി ഒരു ചെറിയ കുഴിയുണ്ടാക്കി ചെടിയുടെ പോളിത്തീന്‍ ബാഗ് വേരിനും അതിനുചുറ്റുമുള്ള നടീല്‍ മിശ്രിതത്തിലും  ഉലച്ചില്‍ തട്ടാതെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്തു ചെടികള്‍ നടാം. ഒട്ടു സന്ധി മണ്ണിനടിയില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നട്ട ചെടിക്ക് ചുറ്റും മണ്ണ് ചവിട്ടി ഉറപ്പിക്കുകയും വേണം. ഒട്ട് സന്ധി കാറ്റില്‍ ഉലയാതെ ഇരിക്കുവാന്‍  തൈയുടെ അടുത്ത് ഒരു കുറ്റി നാട്ടി  അതിനോട് ചേര്‍ത്ത് കെട്ടുകയും വേണം. ഒട്ട് സന്ധിയുടെ താഴെ റൂട്ട് സ്റ്റോക്കില്‍ നിന്നുണ്ടാകുന്ന മുകുളങ്ങള്‍ അപ്പപ്പോള്‍ നുള്ളി കളയണം. ഒട്ട് ചെടികളില്‍നിന്ന് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷം വരെ ഉണ്ടാകുന്ന പൂക്കള്‍ നുള്ളി കളയുന്നത് ചെടികള്‍ക്ക് ആദ്യ വര്‍ഷങ്ങളില്‍ മികച്ച കായിക വളര്‍ച്ച നേടാന്‍  സഹായിക്കും.

മെയ് അവസാനത്തോടെ കുറച്ചു വേനല്‍മഴ ലഭിച്ചതിനുശേഷമാണ് ചെടികള്‍ നടുവാന്‍  നല്ലത്.  ഈ രീതിയില്‍ നട്ടാല്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമ്പോഴേക്കും നന്നായി പിടിച്ചു കിട്ടും.  നല്ല മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഇരിക്കുവാനും ശ്രദ്ധിക്കണം. ഈ രീതിയില്‍ പരിപാലിക്കുന്ന ചെടികള്‍ നാല് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പാദനം തുടങ്ങും. വളര്‍ച്ചയ്ക്കനുസരിച്ച് ക്രമമായി ശുപാര്‍ശ ചെയ്ത അനുസരിച്ച് വളം ഉപയോഗിക്കാനും കൂട്ടാണം. കീടരോഗബാധ കണ്ടാല്‍ ആവശ്യാനുസരണം ഇവയെ നിയന്ത്രണവിധേയമാക്കേണ്ടതും അനിവാര്യമാണ്. ജലസേചനം, കള നിയന്ത്രണം തുടങ്ങിയ വിളപരിപാലന മുറകളും അനുവര്‍ത്തിക്കണം.

ഡോ. പി.എസ് മനോജ്, ഡോ. കെ.എം. പ്രകാശ്, ഡോ. പി. രാധാകൃഷ്ണന്‍- ഐ.സി.എ.ആര്‍.- കൃഷി വിജ്ഞാനകേന്ദ്രം,  ഐ.സി.എ.ആര്‍ - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, പെരുവണ്ണാമൂഴി. പി.ഒ, കോഴിക്കോടിലെ വിദഗ്ധരാണ് ലേഖകര്‍

Leave a comment

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs