അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറി- ഉരുളക്കിഴങ്ങ് - ഉള്ളി - പഴം എന്നിവയുടെ തൊലി തുടങ്ങിയവ ഉപയോഗിച്ചു തയാറാക്കാവുന്ന വളര്‍ച്ചാ ഹോര്‍മോണിനെക്കുറിച്ചാണിന്ന് വ്യക്തമാക്കുന്നത്.

By Harithakeralam
2023-05-21

അടുക്കളയില്‍ നിന്നും ദിവസം തോറും വിവിധ തരത്തിലുള്ള അവശിഷ്ടങ്ങള്‍ നാം പുറംതള്ളാറുണ്ട്. ഈ മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കാവുന്ന നിരവധി ജൈവവളങ്ങളുണ്ട്. മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറി- ഉരുളക്കിഴങ്ങ് - ഉള്ളി - പഴം എന്നിവയുടെ തൊലി തുടങ്ങിയവ ഉപയോഗിച്ചു തയാറാക്കാവുന്ന വളര്‍ച്ചാ ഹോര്‍മോണിനെക്കുറിച്ചാണിന്ന് വ്യക്തമാക്കുന്നത്. വീട്ടിലെ മാലിന്യ സംസ്‌കരണം സുഗമമായി നടക്കാനും കൃഷി വിജയിക്കാനും ഈ മാര്‍ഗം സഹായിക്കും.

ആദ്യം ഉണക്കല്‍ 
അടുക്കളയില്‍ നിന്നും ദിവസവും ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയാണ് ആദ്യം വേണ്ടത്.  നാല് - അഞ്ച് ദിവസം  ഉണക്കിയാല്‍ ഇവ  പൊടിക്കാം. നന്നായി ഉണങ്ങിയാല്‍ പൊടിക്കാനും വളരെ സുഗമാണ്. ഇവയെല്ലാമൊരു  മിക്‌സിയിലിട്ട് നന്നായി പൊടിക്കണം.

ഹോര്‍മോണ്‍ തയാറാക്കാം
ആദ്യമൊരു ബക്കറ്റ് എടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം ഇതിലേക്ക് ഇടുക. തുടര്‍ന്ന് പൊടിച്ചു വച്ചിരിക്കുന്ന ജൈവാവശിഷ്ടങ്ങളിടുക. തുടര്‍ന്ന് അല്‍പ്പം വെള്ളം ചേര്‍ത്തിളക്കി അടച്ചുവയ്ക്കണം. രണ്ടു ദിവസം ഇത്തരത്തില്‍ മിശ്രിതം അടച്ചുവയ്ക്കണം, ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കാന്‍ മറക്കരുത്. മൂന്നാം ദിവസം ബക്കറ്റ് തുറന്നു നോക്കിയാല്‍ മിശ്രിതം നല്ല കുഴമ്പുരൂപത്തിലായിട്ടുണ്ടാകും. 

ഉപയോഗ ക്രമം
കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേക്ക് കൂടുതല്‍ വെള്ളമൊഴിച്ചു നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം  ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് - അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിന് ശേഷം വേണം ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയിലൊരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്ന് നല്ല ഫലം തരും. പൂ പൊഴിച്ചില്‍ കുറഞ്ഞ് നല്ല പോലെ കായ്കളുണ്ടാകും. പൂച്ചെടികളിലും നല്ല ഫലം ചെയ്യും.

Leave a comment

ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs