വിവിധ ജൈവവസ്തുക്കളെല്ലാം നിശ്ചിത ദിവസം പുളിപ്പിച്ചാണ് ഈ കൂട്ടുകള്‍ തയാറാക്കുന്നത്. നമ്മുടെ സമീപ പ്രദേശത്ത് തന്നെ സുലഭമായും എളുപ്പത്തിലും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുന്നത്.
ചീര, പയര്‍, വെണ്ട എന്നിവയെപ്പോലെ രണ്ടോ മൂന്നോ മാസം വിളവ് തരുന്ന പച്ചക്കറികളാണ് ഈ വേനലില്‍ മിക്കവരും കൃഷി ചെയ്യുക. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ദ്രവ രൂപത്തിലുള്ള വളങ്ങള്‍ നല്‍കുകയാണ് പതിവ്. ഇത്തരത്തില്‍ നല്ല പോലെ ഉപയോഗപ്രദമായ രണ്ട് ജൈവ വളക്കൂട്ടാണിന്ന് ഹരിതകേരളം ന്യൂസ് പരിചയപ്പെടുത്തുന്നത്. വിവിധ ജൈവവസ്തുക്കളെല്ലാം നിശ്ചിത ദിവസം പുളിപ്പിച്ചാണ് ഈ കൂട്ടുകള്‍ തയാറാക്കുന്നത്. നമ്മുടെ സമീപ പ്രദേശത്ത് തന്നെ സുലഭമായും എളുപ്പത്തിലും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
കപ്പലണ്ടി പിണ്ണാക്ക് - 1 കിലോ
ശര്‍ക്കര - 250 ഗ്രാം
ക്ലോറിന്‍ കലരാത്ത വെള്ളം - 25 ലിറ്റര്‍
തയാറാക്കുന്ന രീതി
ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്കും ശര്‍ക്കരയും നന്നായി കലക്കി അഞ്ചു ദിവസം തണലത്തു സൂക്ഷിക്കണം. ദിവസവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസം മുതല്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. 20 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കപ്പലണ്ടി പിണ്ണാക്ക് - 1 കിലോ
വേപ്പിന്‍ പിണ്ണാക്ക് - 1 കിലോ
പച്ച ചാണകം - 1 കിലോ
ശര്‍ക്കര - 500 ഗ്രാം
ക്ലോറിന്‍ കലരാത്ത വെള്ളം - 25 ലിറ്റര്‍
തയാറാക്കല്‍
ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്ക്, ശര്‍ക്കര, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവ നന്നായി കലക്കി അഞ്ച് ദിവസം തണലത്തു സൂക്ഷിക്കണം. ദിവസവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നതു കൊണ്ട് ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യും. അഞ്ചാം ദിവസം മുതല്‍ പത്തിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു പച്ചക്കറികളുടെ തടത്തിലൊഴിച്ചു കൊടുക്കാം. 20 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിച്ചും കൊടുക്കാം. ദിവസവും ഇളക്കിക്കൊടുത്താല്‍ ഈ മിശ്രിതം ഒരു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.
കപ്പലണ്ടി പിണ്ണാക്ക് അഥവാ കടല പിണ്ണാക്ക് നല്ലൊരു ജൈവ വളമായി ആദ്യകാലം മുതലേ ഉപയോഗിക്കാറുണ്ട്. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഉപയോഗിച്ചാല്‍ ഗുണം പതിന്മടങ്ങ് വര്‍ദ്ധിക്കും. പുളിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കോടിക്കണക്കിന് അനുകൂല സൂഷ്മാണൂക്കളുടെ പ്രവര്‍ത്തനം മൂലമാണിത്. ചെടികള്‍ കരുത്തോടെ വളരുമെന്നു മാത്രമല്ല രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമിതു സഹായിക്കും. പുളിപ്പിച്ച ജൈവവളക്കൂട്ടുകള്‍ തടത്തിലൊഴിച്ചു കൊടുക്കുന്നതിനോടൊപ്പം നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചു കൊടുക്കുകയും ചെയ്യാം. ജൈവസ്ലറി പ്രയോഗിച്ചാല്‍ ചെടികള്‍ കരുത്തോടെ വളരുമെന്നു മാത്രമല്ല അവയുടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment